വെറോണിക്ക കോമിന്‍ഗസ് എന്ന പതിനാലുകാരിയെ കണ്ടാല്‍ ഒരു സാധാരണകുട്ടിയാണ്. ഫിലിപ്പിന്‍സിലെ ഒരു ഗ്രാമത്തില്‍ ജനിച്ച ഈ പെണ്‍കുട്ടി പക്ഷേ പുറമേനിന്നും കാണുന്ന പോലെയല്ല. നെഞ്ചോട് ചേര്‍ന്ന് വെറോണിക്കയുടെ ശരീരത്തില്‍ മറ്റൊന്ന് വളരുന്നുണ്ട്. രണ്ടു കൈകളും അവയിലെ വിരലുകളും. അമ്മയുടെ ഉദരത്തില്‍ നിന്നു വെറോണിക്ക പുറത്തേക്ക് വന്നതേ ഈ വൈകല്യവുമായാണ്.
വെറോണിക്കയെ ഗര്‍ഭം ധരിക്കുമ്പോള്‍ അവള്‍ക്കൊപ്പം ഒരു ഇരട്ടസഹോദരി കൂടിയുണ്ടായിരുന്നു. എന്നാല്‍ അവള്‍ ഒരിക്കലും ജനിച്ചില്ല. ഭ്രൂണാവസ്ഥയില്‍ തന്നെ മരിച്ചു. എന്നാല്‍ അവള്‍ ജനിച്ചില്ലെങ്കിലും ആ കൈകാലുകള്‍ വെറോണിക്കയുടെ ശരീരത്തില്‍ ഒട്ടിപ്പിടിച്ചു വളര്‍ന്നു. നെഞ്ചില്‍ ഒട്ടിച്ചേര്‍ന്ന നിലയിലുള്ള കൈകളിലെ നഖങ്ങള്‍ പോലും വളരുന്നുണ്ട്. നഖങ്ങള്‍ ഇടയ്ക്കിടെ വെട്ടിയൊതുക്കണം.
ആദ്യമാദ്യം ഇത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയില്ല എങ്കിലും വെറോണിക്ക വളരുന്തോറും നെഞ്ചിലെ കൈകളും വളര്‍ന്നു. ഇതിന്റെ ഭാരം കൂടി താങ്ങാന്‍ കഴിയാതെ വെറോണിക്ക കഷ്ടപ്പെടുകയായിരുന്നു.
ശസ്ത്രക്രിയ ചെയ്യാന്‍ വേണ്ടി വരുന്ന ഭീമമായ തുക ഇല്ലാത്തതിനാല്‍ ഇതുവരെ എല്ലാം സഹിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിന്റെയും മറ്റു സംഘടനകളുടെയും സഹായത്തോടെ വെറോണിക്ക തായ്‌ലന്‍ഡില്‍പോയി അധികമുള്ള കൈകള്‍ നീക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്കു തയാറെടുക്കുകയാണ്.
കുടുംബത്തില്‍ പലര്‍ക്കും ഇരട്ടകള്‍ ഉണ്ടായിട്ടുണ്ടെന്ന് വെറോണിക്കയുടെ അമ്മ ഫ്ലോറ പറയുന്നു. ഇരട്ടകുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു. എന്നാല്‍ ഒരാള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ മരണമടഞ്ഞു. പലപ്പോഴും ശരീരത്തില്‍ ഇത് തൂങ്ങി ആടുമ്പോള്‍ അവള്‍ക്കു വേദനയെടുക്കും. ഇവ ചലിപ്പിക്കാന്‍ പക്ഷേ അവള്‍ക്ക് കഴിയില്ല. വെറോണിക്കയ്ക്ക് ഈ ഇരട്ട കൈകള്‍ മൂലം ഏറെ പാടുപെടേണ്ടി വന്നെന്നു അമ്മ പറയുന്നു.
Read More : Health News