ആരോഗ്യകാര്യത്തിൽ വേണം അതീവജാഗ്രത

ദുരിതാശ്വാസ ക്യാപുകളിലും വെള്ളം പൂർണമായും ഇറങ്ങാത്ത വീടുകളിലും കഴിയുന്നവർ ശ്രദ്ധിക്കാൻ...

∙ വെള്ളത്തിലൂടെ നടക്കുന്നവരുടെ കാലുകളില്‍  വളംകടിയാണു പ്രധാന പ്രശ്നം. രാത്രികാലങ്ങളിലാണു വളംകടി രൂക്ഷമാകുന്നത്. പരമാവധി സ്‌ലിപ്പർ ചെരുപ്പുകൾ ഉപയോഗിക്കണം. കാലുകള്‍ക്കു സുരക്ഷിതമായ ഷൂസുകളും ഉപയാഗിക്കാം. ഇത്തരം ആരോഗ്യപ്രശ്നമുള്ളവർ ആന്റിഫംഗസ് ക്രീമുകൾ പുരട്ടണം.

∙ വയറിളക്ക രോഗങ്ങൾക്കു സാധ്യതയേറെയാണ്. കുടിക്കാൻ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. 

∙ ക്യാപുകളിൽ കഴിയുന്നവർക്കു പനി, ചിക്കൻപോക്സ് എന്നിവ ബാധിച്ചിട്ടുണ്ടെങ്കിൽ സുരക്ഷിതവും ഡോക്ടറുടെ സേവനം ലഭിക്കുന്നതുമായ ക്യാംപിലെ തന്നെ മറ്റൊരു മുറിയിലേക്കു മാറണം.

∙ എലിപ്പനി രോഗസാധ്യതയുള്ളവർ പ്രതിരോധമരുന്നു കഴിക്കണം.

ഡോ.പ്രശാന്തകുമാർ

യൂണിറ്റ് ചീഫ്, മെഡിക്കൽകോളജ്, കോട്ടയം

Read More : Health Tips