Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വയംചികിത്സ ഇനി നടപ്പില്ല; കുറിപ്പടിയില്ലാതെ മരുന്നില്ല

medicine

ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് ഇനി ഒരു മരുന്നും ലഭിക്കില്ല.എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫിസർ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. എലിപ്പനിബാധ തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ കഴിയാത്തതിനു പ്രധാന കാരണം സ്വയം ചികിത്സയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കലക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, അസി. ഡ്രഗ്സ് കൺട്രോളർ എന്നിവർ ഒപ്പിട്ട നിർദേശം എല്ലാ മെഡിക്കൽ സ്റ്റോറുകൾക്കും ആരോഗ്യ വകുപ്പ് കൈമാറിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരും മലിനജലവുമായി സമ്പർക്കത്തിലേ‍ർപ്പെടുന്നവരും ഡോക്സി സൈക്ലിൻ ഗുളിക നിർബന്ധമായി കഴിച്ചിരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രമേഹരോഗികൾ, മദ്യപാനികൾ, കരൾ–വൃക്ക രോഗികൾ, ഹൃദ്രോഗികൾ എന്നിവർക്ക് എലിപ്പനി ബാധിച്ചാൽ ചികിത്സ ദുഷ്കരമാകും.

Read More : Health News