മൊബൈല്‍ ഫോണ്‍ ഒരിക്കലും ഈ സ്ഥലങ്ങളില്‍ സൂക്ഷിക്കരുതേ...

smartphone

മൊബൈല്‍ ഫോണുകള്‍ ഇപ്പോൾ നമ്മുടെ സന്തസഹചാരിയാണ്. ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുമ്പോള്‍ വരെ കയ്യകലത്തു മൊബൈല്‍ ഇല്ലെങ്കില്‍ സമാധാനമില്ലാത്ത അവസ്ഥയാണ്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ വരെ മൊബൈല്‍ കൂടെ കൂട്ടുന്നവരുമുണ്ട്. ഏറ്റവും കൂടുതല്‍ നേരം നമ്മള്‍ എവിടെയാണ് മൊബൈല്‍ സൂക്ഷിക്കുന്നത് എന്നോര്‍ത്തു നോക്കിയിട്ടുണ്ടോ ? നമ്മുടെ കൈകളില്‍ തന്നെയാണ്. 

പുരുഷന്മാരുടെ കാര്യത്തില്‍ ചിലപ്പോള്‍ ഉത്തരം സ്വന്തം പോക്കറ്റില്‍ എന്നാകും. ഏറ്റവും സുരക്ഷിതമായ ഇടം എന്ന നിലയിലാണ് പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇതാണ് നിങ്ങളെ അപകടത്തിലാക്കുന്നത്. പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. പ്രത്യേകിച്ച് നെറ്റ്‌വര്‍ക്ക് ഓണ്‍ ആയിരിക്കെ‍. 

ബാഗില്‍ മൊബൈല്‍ സൂക്ഷിക്കുന്നതിനെക്കാള്‍ ഏഴിരട്ടിയാണ് ഈ സമയം റേഡിയേഷന്‍ നിങ്ങളിലേക്കു പ്രവഹിക്കുന്നത്. സെല്‍ഫോണിന്റെ റെഡിയേഷനും ട്യൂമര്‍ വളര്‍ച്ചയും തമ്മില്‍ ബന്ധമുണ്ട്. നമ്മുടെ ഡിഎന്‍എയില്‍ത്തന്നെ മാറ്റങ്ങള്‍ വരുത്താന്‍ ഈ റേഡിയേഷനുകള്‍ക്കു സാധിക്കും. ഇത് വന്ധ്യത ഉൾപ്പെടെ പലതരം രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കും.

പാന്റിന്റെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുമ്പോള്‍ പെല്‍വിക് ബോണിനെയും ബോണ്‍ ഡെന്‍സിറ്റിയെയും ബാധിക്കും. പുറകിലത്തെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുന്നതും നല്ലതല്ല. മൊബൈല്‍ ബാക്ക് പോക്കറ്റില്‍ വെച്ച ശേഷം ഇരിക്കുമ്പോള്‍ ഒരാളുടെ ഇരിപ്പു തന്നെ ശരിയാകാതെ വരാറുണ്ട്. ഇത് നട്ടെല്ലിനും പ്രശ്നമാണ്.

Read More : Health Tips