ഹൃദ്രോഗികൾ കുളിക്കുമ്പോഴും വേണം ശ്രദ്ധ

ഹൃദയശസ്ത്രക്രിയ കഴിഞ്ഞവർക്ക് സാധാരണ പോലെ കുളിക്കാം. കുളിക്കാനായി ഇളം ചൂടുവെള്ളം ഉപയോഗിക്കാം. അഞ്ജൈന വരാൻ സാധ്യതയുള്ളവർ തലക്കു മുകളിൽ കൈകൾ ഉയർത്തി വെള്ളം ഒഴിക്കുന്ന രീതി ഒഴിവാക്കണം. അത് ഹൃദയത്തിന് ആയാസമുണ്ടാക്കാം. മഗിൽ വെള്ളം നിറയ്ക്കുന്നതിനു കൂടെക്കൂടെ കുനിയുന്നതും നല്ലതല്ല. സ്റ്റൂളിലിരുന്ന് മഗിൽ വെള്ളം കോരി ഒഴിക്കാം. ഷവറിലെ കുളി ആയാസം ഒഴിവാക്കും. പുഴയിലും മറ്റുമുള്ള കുളി ഒഴിവാക്കണം. വെള്ളം നിറച്ച ബക്കറ്റ് വലിക്കാനും തള്ളാനും പാടില്ല.

മറ്റു മുൻകരുതലുകൾ

തലയുടെ മുകളിലേക്കു ഭാരം എടുത്തുയർത്തരുത്.

ചെറിയ ഭാരം എടുക്കേണ്ടി വന്നാൽ രണ്ടു കൈകളിലുമായി താങ്ങണം. 

റോഡ് ക്രോസ് ചെയ്യുക തുടങ്ങിയവ ബസ് ദൂരെ കാണുമ്പോൾ ചെയ്യുന്നതു ഹൃദയത്തിന് ആയാസമുണ്ടാക്കും.

ടെൻഷൻ വർധിപ്പിക്കുന്ന കാര്യങ്ങൾ ലഘൂകരിക്കാൻ അവ മുൻകൂട്ടി  ചെയ്യണം.