Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർഗാനിക് ഭക്ഷണങ്ങൾ അർബുദം തടയും

vegetables

ഓർഗാനിക് ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അർബുദത്തെ തടയുമെന്നു പഠനം. രാസവളങ്ങളോ കീടനാശിനികളോ ഇടാതെ തികച്ചും പ്രകൃതി ദത്തമായ രീതിയിൽ കൃഷി ചെയ്യുന്നവയാണ് ഓർഗാനിക് വിളകൾ. രുചിയുടെ കാര്യത്തിലും ഇവ മികച്ചതാണ്. പോഷക മൂല്യവും ഇവയ്ക്ക് ഏറും. 

ഓർഗാനിക് ഭക്ഷണങ്ങൾ കൂടുതൽ കഴിച്ചവർക്ക് അർബുദ സാധ്യത 25 ശതമാനം കുറവാണെന്ന് ജാമാ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഓർഗാനിക് വിളകൾ ഭക്ഷണമാക്കിയാല്‍ ആർത്തവവിരാമ ശേഷം സ്തനാർബുദം വരാനുള്ള സാധ്യത 34 ശതമാനവും ലിംഫോമയ്ക്കുള്ള സാധ്യത 76 ശതമാനവും നോണ്‍ ഹോഡ്ജ്കിൻ ലിംഫോമയ്ക്കുള്ള സാധ്യത 86 ശതമാനവും കുറയുമെന്നു പഠനത്തിനു നേതൃത്വം നൽകിയ ജൂലിയ ബൗഡ്രി പറയുന്നു. 

സാധാരണ പഴങ്ങളെയും പച്ചക്കറികളെയുംക്കാൾ ഇരട്ടിവിലയാണ് ഓർഗാനിക് ആയവയ്ക്ക്. ഇവ വാങ്ങാൻ പറ്റാത്തവർ പഴങ്ങളും പച്ചക്കറികവും ധാരാളം കഴിക്കുന്നതു തുടരണമെന്നും അവർ നിർദേശിക്കുന്നു. അർബുദവും മറ്റു ഗുരുതര രോഗങ്ങളും തടയാൻ ഓർഗാനിക് വിളകൾക്കു കഴിയും. 

പോഷകങ്ങളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു ഫ്രഞ്ച് പഠനത്തിൽ പങ്കെടുക്കുന്ന 69000 പേരുടെ വിവരങ്ങൾ ഈ പഠനത്തിനായി ശേഖരിച്ചു. 

രാസ കീടനാശിനികളോ രാസവളങ്ങളോ ഉപയോഗിക്കാതെ വളർത്തുന്നതാകയാൽ ഓർഗാനിക് ഭക്ഷണങ്ങൾ കഴിക്കുന്നവരുടെ മൂത്രത്തിൽ കീടനാശിനിയുടെ അംശം കുറവാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കീടനാശിനിയുമായുള്ള സമ്പർക്കമാണ് അർബുദസാധ്യത കൂട്ടുന്നതെന്നു പഠനം പറയുന്നു.