Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മര്‍ദത്തിനുള്ള ഈ മരുന്ന് കാന്‍സർ സാധ്യത വര്‍ധിപ്പിക്കും

medicine-tablets Representational Image

രക്തസമ്മര്‍ദം ക്രമപ്പെടുത്താന്‍ സാധാരണ നിര്‍ദേശിക്കാറുള്ള ഒരു മരുന്ന് കരളിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കാമെന്നു പഠനം. രക്തസമ്മര്‍ദം ക്രമപ്പെടുത്താന്‍ ഏറ്റവും ഫലപ്രദമെന്നു കരുതിപ്പോന്ന  Angiotensin converting enzyme inhibitor drugs (ACEIs) നെ കുറിച്ചാണ് ഈ പുതിയ കണ്ടെത്തല്‍.

നേരത്തെയും ചില പഠനങ്ങളില്‍ ഈ മരുന്നിനു കാന്‍സര്‍ സാധ്യതയുണ്ടെന്ന സംശയം ഗവേഷകര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഠനങ്ങള്‍ ഈ സാധ്യതയിലേക്കു തന്നെ വിരല്‍ ചൂണ്ടുകയാണ്. കാനഡയിലെ മാക്‌ഗില്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ACEI ന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നത്.  

ഈ മരുന്നിന്റെ ഉപയോഗം മൂലം കരളില്‍ Bradykinin, Substance P എന്നീ രണ്ടു വസ്തുക്കള്‍ നിക്ഷേപിക്കപ്പെടുന്നുണ്ട്. ഇതാണ് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. Bradykinin ഒരു  peptide ആണ്. ഇത് രക്തക്കുഴലുകള്‍ ഡയല്യൂറ്റ് ആകാന്‍ കാരണമാകും. Bradykinin ന്റെ സാന്നിധ്യം കരളിലെ കാന്‍സര്‍ വളര്‍ച്ചയ്ക്കു കാരണമായേക്കാമെന്നു തന്നെയാണ് ഗവേഷകരുടെ നിഗമനം. അതേസമയം substance P ട്യൂമര്‍ സാധ്യതയും വര്‍ധിപ്പിക്കുന്നു.