Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷപ്പുക ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

factory-fire-more-pic

ചെറിയ പുകയിൽ പോലും ശ്വസിക്കാൻ പാടുപെടുമ്പോൾ വലിയ പ്ലാസ്റ്റിക് ഗോഡൗൺ കത്തിയ പുകയിൽ എത്ര നേരം ശ്വാസമടക്കി നിൽക്കാൻ കഴിയും? തിരുവനന്തപുരം ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്സിന്റെ നിർമാണ യൂണിറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ ആളപായമില്ലെങ്കിലും കിലോമീറ്ററോളം ചുറ്റളവിൽ കറുത്ത പുക പടർന്നത് ആശങ്ക പരത്തിയിട്ടുണ്ട്. ചുറ്റുപാടും താമസിക്കുന്നവരുടെ ആരോഗ്യത്തെ വിഷപ്പുക ബാധിച്ചേക്കാം.

പ്ലാസ്റ്റിക്കിന്റെ രാസഘടന

കൃത്രിമമായോ മറ്റോ കൂട്ടിച്ചേർത്ത കാർബണിക മിശ്രണങ്ങളെയാണ് (പോളിമർ) പൊതുവായി പ്ലാസ്റ്റിക് എന്നു വിളിക്കുന്നത്. കുറഞ്ഞ തന്മാത്രാ തൂക്കമുള്ള ധാരാളം ആവർത്തിക ഏകകങ്ങളായ 'മോണോമറിൽ നിന്നു രൂപം കൊള്ളുന്ന തന്മാത്രാ ഭാരം കൂടിയ സംയുക്തങ്ങളാണ് പോളിമറുകൾ. 'വിനൈൽ ക്ലോറൈഡ്' എന്ന മോണോമർ തന്മാത്രകളെ രാസപ്രവർത്തനം (Polymerisation) നടത്തിയാണ് പോളി വിനൈൽ ക്ലോറൈഡ് (PVC) ഉണ്ടാക്കുന്നത്.  

പ്ലാസ്റ്റിക് കത്തിയാൽ

കാർബണിക മിശ്രണങ്ങളായ 'പോളിമർ' സംയുക്തങ്ങളെയാണ് പൊതുവായി പ്ലാസ്റ്റിക്കുകൾ എന്നു പറയുന്നത്. പക്ഷേ ഇതിൽ കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവയോടൊപ്പം ക്ലോറിൻ, നൈട്രജൻ, ഫ്ലൂറിൻ എന്നീ മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുമ്പോൾ കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ, ഓക്‌സിജൻ, ജലബാഷ്പം, ക്ലോറിൻ വാതകം ഇവ കൂടാതെ  വിഷമയം ഉള്ള വാതകങ്ങളും പുറന്തള്ളും. വിഷ വാതകം ആയ കാർബൺ മോണോക്‌സൈഡ്, ടോക്സിക്ക് ആയ ഡൈഓക്സിൻ (Dioxins), പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ (Polycyclic aromatic hydrocarbons (PAHs) എന്നിവയുണ്ടാകുന്നു. 

എങ്ങനെ ആരോഗ്യത്തെ ബാധിക്കും

അകാരണമായി ഭയപ്പെടേണ്ട കാര്യമില്ലെങ്കിലും പുക അടങ്ങുന്നതുവരെ അകലം പാലിക്കുന്നതാണ് അഭികാമ്യം. എത്രയും വിഷപ്പുക ശ്വസിച്ചുണ്ടോ അത്രയും ആരോഗ്യത്തെ ബാധിക്കാനാണ് സാധ്യത. ഡൈഓക്സിൻ (Dioxins), പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ (PAHs) എന്നിവ കാൻസറിനു വഴിയൊരുക്കുന്ന മാകര വിഷമാണ്. വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടൽ, അലർജി, ഛർദ്ദി എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യ സഹായം തേടണം. 

സ്വകരിക്കേണ്ട മൂൻകരുതലുകൾ

തീപിടുത്തമുണ്ടായ സ്ഥലത്തുനിന്നും ഒഴിഞ്ഞു മാറി നിൽക്കുന്നതാണ് ഏറ്റലും നല്ലത്. അപകടമുണ്ടായ സ്ഥലം കാണാനുള്ള കൗതുകമൊക്കെ തോന്നുമെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ കരുതി അതിനു മുതിരരുത്. അടുത്ത താമസിക്കുന്നവർ അടിയന്തരമായി ബന്ധുകളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിലേക്ക് താൽക്കാലികമായി താമസം മാറുക. തീ പൂർണമായി അണഞ്ഞ് വിഷപുക പൂർണമായും ഇല്ലാതായിയെന്ന് വ്യക്തമായാൽ മാത്രം വീടുകളിലേക്ക് മടങ്ങിവരുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഫാക്ടറി ജീവനക്കാരും  ഫയർ ഫോഴ്സ് ജീവനക്കാരും ആരോഗ്യ പരിസ്ഥിതി– പ്രവർത്തകരുമെല്ലാം  സംഭവസ്ഥലത്തേയ്ക്ക് പോകുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായും ധരിക്കുക.