എച്ച്ഐവി/ എയ്ഡ്സ് ചില വസ്തുതകൾ

∙35 ദശലക്ഷത്തിലധികം ജീവൻ അപഹരിച്ചു കൊണ്ട് എച്ച്ഐവി ഇന്നും ഒരു ആഗോള പൊതുജനാരോഗ്യപ്രശ്നമായി തുടരുന്നു. ലോകത്ത് 2017 ൽ 9,40,000 പേരാണ് എച്ച്ഐ വിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരണമടഞ്ഞത്.

∙2017 ഒടുവിൽ എത്തിയപ്പോൾ ഏതാണ്ട് 36.9 ദശലക്ഷം എച്ച്ഐവി ബാധിതർ ഉണ്ട്. ഇതിൽ 1.8 ദശലക്ഷം പേർ 2017 ൽ പുതിയതായി എച്ച്ഐവി ബാധിച്ചവരാണ്. 

∙മുതിർന്നവരിൽ 59 ശതമാനവും കുട്ടികളിൽ 52 ശതമാനവും ജീവിതകാലം മുഴുവൻ ആന്റിറെട്രോവിയൽ തെറാപ്പി (ART) സ്വീകരിക്കുന്നവരാണ്. 

∙എച്ച്ഐവി ബാധിതരിൽ ART സ്വീകരിക്കുന്ന ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും 80% ഉണ്ട്. 

∙ആഫ്രിക്കയിലാണ് എച്ച്ഐവി ബാധിതർ കൂടുതൽ. 25.7 ദശലക്ഷം പേരാണ് എച്ച്ഐവി ബാധിച്ചവർ. പുതുതായി എച്ച്ഐവി ബാധിച്ച ലോകത്തുള്ള ആളുകളിൽ മൂന്നിൽ രണ്ടും ആഫ്രിക്കയിലാണ്. 

∙എച്ച്ഐവി ആന്റിബോഡികളുടെ സാന്നിധ്യം റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് (RDTs) ലൂടെ അറിയാം. ടെസ്റ്റ് ചെയ്യുന്ന അന്നു തന്നെ ഫലം അറിയാം. നേരത്തെ തന്നെ ചികിത്സയും തുടങ്ങാം. 

‍∙ എച്ച്ഐവി ബാധിക്കാൻ സാധ്യത കൂടുതലുള്ള ജനവിഭാഗങ്ങൾക്ക് നിയമപരമായും സാമൂഹ്യപരവുമായ പല പ്രശ്നങ്ങളും അവരുടെ പെരുമാറ്റം മൂലം ഉണ്ടാകാം. ഇത് എച്ച്ഐവിക്കുള്ള സാധ്യത കൂട്ടുകയും പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളും മറ്റു സാഹചര്യങ്ങളും കുറയാൻ കാരണമാകുകയും ചെയ്യും. 

∙എച്ച്ഐവി അണുബാധ പൂർണമായും സുഖപ്പെടുത്താനാവില്ല. എന്നാൽ ഫലപ്രദമായ ആന്റിറെട്രോവിയൽ മരുന്നുകളിലൂടെ (ARV) വൈറസിനെ നിയന്ത്രിക്കാനും രോഗം പകരുന്നത് തടയാനും രോഗികൾക്ക് ആരോഗ്യകരവും പ്രൊഡക്ടീവുമായ ഒരു ജീവിതം നയിക്കാനും സാധിക്കും.

∙ഇപ്പോൾ 75 ശതമാനം എച്ച്ഐവി ബാധിതർക്ക് തങ്ങളുടെ സ്ഥിതി (status) അറിയാം. 2017 ൽ 21.7 ദശലക്ഷം എച്ച്ഐവി ബാധിതർ ആന്റി റെട്രോവിയൽ തെറാപ്പി സ്വീകരിക്കുന്നുണ്ട്.

∙2000 നും 2017 നും ഇടയ്ക്ക് എച്ച്ഐവി അണുബാധ 36 ശതമാനം കുറഞ്ഞു. ഇതേ കാലയളവിൽ  ART മൂലം 11.4 ദശലക്ഷം ജീവനുകൾ രക്ഷിക്കാനായി. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടം.