Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം മുതൽ അർബുദം വരെ; ചര്‍മം പറയുന്ന ലക്ഷണങ്ങൾ

skin-care

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ– ചർമം. ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളെയും പൊതിഞ്ഞു സൂക്ഷിക്കുന്ന വലിയ ചുമതലയാണു ചർമത്തി ന്റേത്. ചർമത്തിൽ ഉപരിഭാഗത്തു കാണുന്ന രോഗങ്ങൾ അതേ ആഴത്തിലേ ഉള്ളൂ എന്ന ധാരണ ശരിയല്ല. ഇത്തരം ചർമലക്ഷ ണങ്ങൾ രോഗനിർണയത്തിലേക്ക് എത്താൻ സഹായിക്കും. 

പോഷകക്കുറവുകൾ
ഭക്ഷണത്തിലുള്ള കുറവുകൾ ശരീരാരോഗ്യത്തെ ബാധിക്കു ന്നതു പോലെ ചർമത്തെയും ബാധിക്കും. പുരുഷന്മാർ സിക്സ് പാക്കിനു വേണ്ടിയും ആഹാരം നിയന്ത്രിക്കുമ്പോൾ ഇത്തരം രോഗലക്ഷണങ്ങൾ കാണാറുണ്ട്. വൈറ്റമിനുകളുടെ കുറവുകൾ വായിലും ദേഹത്തും പ്രത്യക്ഷമാകാം. തേപ്പുപെട്ടി യുടെ അടിപോലെ മിനുസമുള്ള നാവും ചെറിയ മുറിവുക ളുള്ള ചുണ്ടുകളും കണ്ടാൽ വൈറ്റമിൻ ബി കോംപ്ലക്സിന്റെ കുറവു നന്നായിട്ടുണ്ടെന്നു തീരുമാനിക്കാം. ഉപരിതലത്തിൽ കൂട്ടമായി ചെറിയ പൊട്ടുകൾ കണ്ടാൽ വൈറ്റമിൻ എയുടെയും എസൻഷ്യൽ ഫാറ്റി ആസിഡിന്റെയും (Essential fatty acid) കുറവുണ്ടാകും. കൈപ്പടങ്ങളിൽ പ്രത്യേകിച്ചു വിരലുകളുടെ പുറത്തു വലിയ കറുത്ത പാടുകൾ കണ്ടാൽ വൈറ്റമിൻ ബി12 കുറവുണ്ടെന്ന് അനുമാനിക്കാം. ഇരുമ്പിന്റെ അംശവും പ്രോട്ടീ നുകളും കുറവുണ്ടെങ്കിൽ ത്വക്കിനു വിളർച്ചയും ഭംഗിക്കുറവും ഉണ്ടാകാം.

പ്രായമായവരിൽ കഴുത്തിന്റെ ഭാഗത്തു തടിപ്പും കറുപ്പുനിറവും പെട്ടെന്നു വന്നാൽ ഗൗരവമായി കാണണം. അകൻന്തോസിസ് മൈഗ്രിക്കാൻസ് (Acanthosis migricans) എന്ന രോഗമാണിത്. ഇവർക്ക് ആമാശയത്തിലോ ശ്വാസകോശത്തിലോ അർബുദം ഉണ്ടാകാമെന്ന് അനുമാനിക്കാം. മറ്റു കാരണങ്ങളില്ലാത്ത, അസഹ്യമായ ശരീരം ചൊറിച്ചിൽ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലോ കരളിലോ കാൻസർ ഉൾപ്പെടെ ഏതെങ്കിലും രോഗങ്ങളുടെ ലക്ഷണമാകാം. അതുപോലെ ശരീരം പെട്ടെന്നു കറുത്താലും കൈകാലുകളിൽ തടിപ്പു പ്രത്യക്ഷപ്പെട്ടാലും കാൻസർ സംശയിക്കാം.  

ഗൾഫിൽ ജോലി ചെയ്തിരുന്നപ്പോൾ എന്റെ ഒരു സഹപ്രവർ ത്തകന്റെ മുഖം നല്ല റൂഷ് പുരട്ടിയതുപോലെ ചുവന്നുവന്നു. സൂര്യവെളിച്ചം ഏറ്റിരുന്ന ഭാഗങ്ങളിൽ കൂടുതലായും കണ്ടു. പരിശോധിച്ചപ്പോൾ വളരെ ഗൗരവതരമായ ഒരു ഓട്ടോ ഇമ്യൂൺ രോഗമാണെന്നു (Dermato myositis) തിരിച്ചറിഞ്ഞു.

കോഴിക്കോടു മെഡിക്കൽ കോളജിൽ ആയിരുന്നപ്പോൾ പാണ്ഡുരോഗമെന്നു തെറ്റിദ്ധരിച്ച് ആരോ ചികിത്സിച്ച രോഗി യെ ഓർമിക്കുന്നു. അവർക്ക് സ്ക്ലിറോഡെർമ (Scleroderma) എന്ന രോഗമായിരുന്നു. 

പ്രമേഹമാറ്റങ്ങൾ

ലിംഗാഗ്രത്തിൽ ചെറിയ വ്രണങ്ങളും നീണ്ട വരകളുമായി വരുന്ന രോഗികളിൽ പ്രമേഹം കണ്ടു പിടിച്ചതു നിരവധി യാണ്. രക്തത്തില്‍ പഞ്ചസാര നില ഉയരുമ്പോഴുണ്ടാകുന്ന പ്രശ്നമാണിത്. ശരീരം പെട്ടെന്നു വണ്ണിക്കുന്നതും ക്ഷീണം കൂടുതൽ അനുഭവപ്പെടുന്നതും ചർമം കട്ടിയാകുന്നതും അലസതയും ഒക്കെ കാണുമ്പോൾ തൈറോയ്‍ഡ് പണിമുട ക്കിയെന്നു തീരുമാനിക്കാം. പല വലുപ്പത്തിലുള്ള കുമിളകൾ (blisters) ശരീരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെടു മ്പോൾ–പ്രത്യേകിച്ചു പ്രായമായവരിൽ–ദേഹത്തിൽ എവിടെ യോ ഏതോ അവയവത്തിൽ കാൻസർ ഒളിഞ്ഞിരിക്കുന്നു ണ്ടാകാം.

പതിനാലോ പതിനാറോ വയസ്സുള്ള ഒരാൺകുട്ടി വന്നതോർ ക്കുന്നു. തലയിൽ മൂന്നു ഭാഗങ്ങളിലായി വട്ടത്തിൽ മുടി പൊഴി ഞ്ഞിരുന്നതാണ് പ്രശ്നം. കാലത്തെ എഴുന്നേറ്റു വരുമ്പോ ഴാണ് ഇവ പ്രത്യക്ഷപ്പെട്ടിരുന്നത്. പഠിപ്പിനു കുട്ടി പുറകോട്ടാ യിരുന്നു. പക്ഷേ, ശാഠ്യക്കാരനായിരുന്നു. സൂക്ഷ്മ പരിശോധ നയിൽ മുടികൾ പല വലുപ്പത്തിലാണ് മുറിഞ്ഞു പോയിരുന്ന തെന്നു കണ്ടു. രാത്രിയിൽ ബോധമനസ്സറിയാതെ മുടി പിഴു തെടുക്കുന്ന രോഗം (Trichotillomania) എന്ന സംശയത്തിൽ മനോരോഗവിദഗ്ധന്റെ അഭിപ്രായത്തിനു വിട്ടു. ഗൗരവമേറിയ മാനസികരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ കണ്ടെത്തി ഫല പ്രദമായ ചികിത്സ നൽകാൻ കഴിഞ്ഞു. 

ആന്തരികാവയവങ്ങളുടെ ആരോഗ്യവും അസുഖങ്ങളും ചർമത്തിൽ പ്രതിഫലിക്കുന്നതു ശ്രദ്ധയോടെ കാണണം. ഡെർമറ്റോളജിയും ഇന്റേണൽ മെഡിസിനും സമാന്തര വൈദ്യശാസ്ത്ര ശാഖകളല്ല, പരസ്പര പൂരിതമാണ്. 

ഡോ. എം.ഐ. ജോയ്
ചർമരോഗവിദഗ്ധൻ
മുണ്ടകപ്പാടം മന്ദിരം ഹോസ്പിറ്റൽ, കോട്ടയം