Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാർക്കും അദ്ഭുതം; നിമിഷങ്ങൾ കൊണ്ട് ബ്രെയിൻ ട്യൂമർ അപ്രത്യക്ഷ മായി

cancer

ഒരിക്കലും ചികിത്സിച്ചു മാറ്റാന്‍ സാധിക്കില്ല എന്ന് ഡോക്ടര്‍മര്‍ പോലും വിധിയെഴുതിയ അപൂര്‍വയിനം കാന്‍സര്‍ രോഗമായിരുന്നു ടെക്സസ് സ്വദേശിയായ റോസി ഡോസ് എന്ന പതിനൊന്നുകാരിക്ക്. കാന്‍സര്‍ വളര്‍ച്ച ഒരുപരിധി വരെ കുറയ്ക്കാന്‍ ആഴ്ചയില്‍ ആറുതവണ വരെയാണ് റേഡിയേഷന്‍ നടത്തിയിരുന്നത്. 

ചെറിയ തലവേദനയായിരുന്നു റോസിയുടെ രോഗത്തിന്റെ ആദ്യലക്ഷണം. തലവേദന വിട്ടുമാറാതെ വന്നതോടെയാണ് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മാരകമായ DIPG(Diffuse Intrinsic Pontine Glioma) ആണെന്നു കണ്ടെത്തിയത്. അഞ്ചിനും ഒന്‍പതിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന മാരകയിനത്തിലുള്‍പ്പെട്ട കാന്‍സര്‍ ആണിത്.  തലയ്ക്കും നട്ടെല്ലിനും ഇടയിലായാണ് ഈ രോഗം ബാധിക്കുന്നത്.

cancer-survivor

ഹൃദയമിടിപ്പിനെയും ശ്വസനപ്രക്രിയയെയും കാഴ്ചശക്തിയും വരെ ബാധിക്കുന്ന രോഗമാണിത്. ഏറിയാല്‍ ഒന്‍പതുമാസം വരെയാണ് ഈ രോഗം ബാധിച്ച ആള്‍ക്ക് ഡോക്ടര്‍മാര്‍ പറയുന്ന ആയുസ്സ്. റോസിയുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയ അവളുടെ മാതാപിതാക്കളായ ജേനയും സ്കോട്ടും ശരിക്കും തളര്‍ന്നു പോയിരുന്നു. 

എന്നാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ റോസിയുടെ MRI കണ്ട ഡോക്ടര്‍മാര്‍ ഞെട്ടി. റോസിക്ക് രോഗത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളുമില്ല. ശരിക്കും ഡോക്ടർമാരെ പോലും ഞെട്ടിച്ച അനുഭവമായിരുന്നു ഇത്. എത്ര പരിശോധനകള്‍ നടത്തിയിട്ടും റോസിയില്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ ഒന്നും തന്നെ ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചില്ല. ഇത്രയും മാരകമായൊരു രോഗം എങ്ങനെ ഇങ്ങനെ അപ്രത്യക്ഷമായതെന്നതിന് ആര്‍ക്കും ഉത്തരമില്ല.

ഇതിനെ ഒരു അദ്ഭുതമെന്നു കരുതുകയാണ് റോസിയുടെ മാതാപിതാക്കള്‍. ശരിക്കും ഇത് ദൈവത്തിന്റെ അനുഗ്രഹം എന്നാണ് ഇവര്‍ പറയുന്നത്. എന്താണ് ശരിക്കും സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ല. റോസിയുടെ ആരോഗ്യസ്ഥിതികള്‍ നിലവിൽ തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ റോസിയെ തുടര്‍ന്നും നിരീക്ഷണത്തില്‍ സംരക്ഷിക്കാനാണ് റോസിയുടെ മാതാപിതാക്കളുടെ തീരുമാനം.