എന്തു വില കൊടുത്തും സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ക്കു വിധേയരാകുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. എന്നാല്‍ അത്തരമൊരു ശസ്ത്രക്രിയയ്ക്ക് ഇറങ്ങിത്തിരിച്ച് അബദ്ധം പിണഞ്ഞിരിക്കുകയാണ് ഇപ്പോള്‍ റഷ്യയില്‍ ഒരു സ്ത്രീക്ക്.
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനെത്തിയ 40 കാരിയുടെ പിന്‍ഭാഗത്ത് വലിയൊരു ഹോളുണ്ടായി. മുലഞെട്ടുകള്‍ തെറ്റായ സ്ഥാനത്തു വച്ചുപിടിക്കുകയും ചെയ്തു. വാലേസ്‌ലാവ ഗ്രിഗോറിവയാണ് തന്നെ ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് എതിരെ പരാതിയുമായി വന്നിരിക്കുന്നത്.
25,000 ഡോളറാണ് വാലേസ്‌ലാവ ഇതിനായി ചെലവിട്ടത്. റഷ്യയിലെ നുടെല്‍മാന്‍ കോസ്മറ്റോളജി ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിന് എതിരെയാണ് യുവതിയുടെ പരാതി. പരാതി സത്യമാണെന്നു തെളിഞ്ഞാല്‍ ഡോക്ടർമാര്‍ക്ക് ആറുവർഷം കഠിനതടവു വരെ ലഭിക്കാം.
തന്റെ ശരീരസൗന്ദര്യം ഡോക്ടര്‍മാര്‍ ഇല്ലതാക്കിയെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ സൗന്ദര്യം കൂട്ടാന്‍ കുറുക്കുവഴികള്‍ തേടിയ യുവതിയെ വിമർശിച്ചും ഒരുവിഭാഗം രംഗത്തു വന്നിട്ടുണ്ട്. ഒരാളുടെ ശരീരത്തിലെ തന്നെ ഫാറ്റ് ഉപയോഗിച്ചു പിന്‍ഭാഗത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്ന ശസ്ത്രക്രിയയാണ് യുവതി ചെയ്തത്. എന്നാല്‍ ഇതിനു ശേഷം പിന്‍ഭാഗത്ത് വലിയൊരു ഹോള്‍ വീഴുകയാണ് ഉണ്ടായത്. മുലഞെട്ടുകളും വൃത്തികേടായി. ശസ്ത്രക്രിയ പരാജയമായതോടെ യുവതി മറ്റൊരു ക്ലിനിക്കില്‍ സഹായം തേടിയെങ്കിലും, ഇത്തരം പിഴവുകള്‍ സംഭവിച്ചാല്‍ ശരിയാക്കുക ബുദ്ധിമുട്ടാണെന്നു പറഞ്ഞ് അവരും കയ്യൊഴിയുകയായിരുന്നെന്ന് യുവതി പറയുന്നു. ഒടുവില്‍ മോസ്കോയിലെ ഒരു ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ യുവതിയുടെ വൈരൂപ്യം കുറച്ചെങ്കിലും മാറ്റി നല്‍കുകയായിരുന്നു. കേസുമായി മുന്നോട്ടു പോകാനാണ് യുവതിയുടെ തീരുമാനം.