Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരവും കാന്‍സറും തമ്മിലുള്ള ബന്ധം?

weight-loss-c

ഒരാളുടെ ശരീരഭാരവും കാന്‍സറും തമ്മില്‍ ബന്ധമുണ്ടോ ? ഇല്ലെന്നു പറയാന്‍ വരട്ടെ. അടുത്തിടെ നടത്തിയൊരു പഠനത്തിലാണ് ശരീരഭാരവും അര്‍ബുദവും തമ്മില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയത്. ലോകത്താകമാനം കാന്‍സര്‍ ഉണ്ടാകുന്ന കാരണങ്ങളില്‍ 3.9 ശതമാനം ശരീരഭാരവുമായി ബന്ധപ്പെട്ടാണെന്ന് കാൻസർ ജേണലിൽ പ്രസിദ്ധകരിച്ച ഈ പഠനം പറയുന്നു.

ചിലതരം ബ്രെസ്റ്റ് കാന്‍സര്‍, കരളിനെ ബാധിക്കുന്ന കാന്‍സര്‍ എന്നിവ ഉള്‍പ്പടെ 13  തരം കാന്‍സറുകള്‍ക്കു ശരീരഭാരവുമായി ബന്ധമുണ്ട് എന്നാണ് കണ്ടെത്തല്‍. ഗവേഷകരുടെ കണക്കുകള്‍ പ്രകാരം  2030  ഓടെ ലോകത്താകമാനം  21.7  മില്യന്‍ പുതിയ കാന്‍സര്‍ കേസുകളും,  13  മില്യന്‍  കാന്‍സര്‍ മരണങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

ലോകത്താകമാനം സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സറാണ് മരണനിരക്കില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത്. അതേസമയം പുരുഷന്മാരില്‍ കരള്‍ കാന്‍സര്‍ ആണ് മരണകാരണത്തിൽ മുന്നില്‍. ഒരാളുടെ ശരീരഭാരവും കാന്‍സര്‍ സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നു തന്നെയാണ് ഗവേഷകര്‍ സ്ഥിരീകരിക്കുന്നത്. അമിതവണ്ണം പലപ്പോഴും കാന്‍സറിലേക്കുള്ള കാരണമായേക്കാം എന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആഹാരശീലങ്ങള്‍ തന്നെയാണ് ഇവിടെ വില്ലന്മാര്‍. പോഷകപ്രദമായ ആഹാരം കുറയുന്നതും ജങ്ക് ഫുഡിന്റെ തോത് കൂടിയതുമെല്ലാം ഇതിന്റെ കാരണമായി പറയാം. ഒപ്പം വ്യായാമം ഇല്ലാതായതും.