ഉയർന്ന കൊളസ്ട്രോള്‍ ഡയറ്റും കരൾ കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നു പുതിയ കണ്ടെത്തല്‍. ഉയര്‍ന്ന കൊളസ്ട്രോള്‍ ഡയറ്റ് മിക്കപ്പോഴും ഫാറ്റി ലിവറിലേക്ക് നയിക്കാറുണ്ട്. non-alcoholic steatohepatitis അല്ലെങ്കില്‍ NASH ക്രമേണ ലിവര്‍കാന്‍സറായി മാറാന്‍ വരെ കാരണമായേക്കാം എന്നാണ് പുതിയ കണ്ടെത്തല്‍.
അമിതവണ്ണമോ ടൈപ്പ് 2 പ്രമേഹമോ ഉള്ളവരില്‍ ഇതിന്റെ സാധ്യത ഏറെയാണ്. കെക്ക് സ്കൂള്‍ ഓഫ് മെഡിസിനില്‍ ആണ് ഈ പഠനം നടന്നത്. അതുപ്രകാരം ഡയറ്ററി ഫാറ്റും കൊളസ്ട്രോളും കരളിലെ ശ്വേത രക്താണുക്കളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
നോണ്‍ ആല്‍ക്കഹോളിക്ക് ഫാറ്റി ലിവര്‍ പൂര്‍ണമായും സുഖപ്പെടുത്താന്‍ സാധ്യമല്ല. രോഗത്തെ നിയന്ത്രിക്കാം എന്നതു മാത്രമാണ് നമുക്ക് ചെയ്യാവുന്നത്.
എലികളില്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്ന അളവില്‍ ഫാറ്റും കൊളസ്ട്രോളും ശരീരത്തിലെത്തിയാല്‍ അത് കാന്‍സര്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്.