ചെവിയിലെ ദ്വാരവും മുഴക്കവും

ear-problem
SHARE

എനിക്ക് 60 വയസ്സുണ്ട്. ബിപിയും ഷുഗറുമുണ്ട്. ഇടതു ചെവിക്ക് ദ്വാരം ഉണ്ട്. എപ്പോഴും മുഴക്കവും അസ്വസ്ഥതയുമാണ്. ഉറക്കം കുറവാണ്. ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നം കാണുകയും അതിനുശേഷം കഴുത്തുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഡോക്ടർമാരെ മാറിമാറി കാണിച്ചു മരുന്നു കഴിച്ചിട്ടും കുറവില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഏതു ഡോക്ടറെയാണ് കാണേണ്ടത്?

പ്രിയ സുഹൃത്തെ
താങ്കളുടെ അസുഖം പ്രഷറും പ്രമേഹവും ആണല്ലോ. ഇതിന്റെ രണ്ടിന്റെയും ചികിൽസയെക്കുറിച്ചും നിയന്ത്രണവിധേയമാണോ എന്നതിനെക്കുറിച്ചും കത്തിൽ പറഞ്ഞിട്ടില്ല. അതിനായി മുടങ്ങാതെ മരുന്നു കഴിക്കുകയും കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യിപ്പിക്കുകയും പ്രഷറും ഷുഗറും നിയന്ത്രണവിധേയമാണോ എന്നു നോക്കേണ്ടതുമാണ്. മറ്റൊരു പ്രശ്നം താങ്കളുടെ ചെവിയിലെ പാടയിലെ (ഡയഫ്രം) ഹോളും ചെവിയിൽ അനുഭവപ്പെടുന്ന മുഴക്കവും അസ്വസ്ഥതയുമാണല്ലോ. ഇതു ചെവി പഴുപ്പ് മുൻപ് വന്നിട്ടുള്ളതിന്റെ പരിണതഫലമാണ്. ഇതിനെ CSOM എന്നാണ് ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ഇതിന്റെ നിയന്ത്രണത്തിനായി ഒന്നാമതായി ചെയ്യേണ്ടത് പ്രഷറിന്റെയും ഷുഗറിന്റെയും നന്നായിട്ടുള്ള നിയന്ത്രണമാണ്. രണ്ടാമതായി താങ്കൾ ഒരു ENT സ്പെഷലിസ്റ്റിനെ കാണുകയും പരിശോധനകൾ നടത്തുകയുമാണ്. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ചികിൽസകൾ സ്വീകരിക്കേണ്ടതുമാണ്. ചെവിയിലെ പാടയുടെ ഹോൾ അടയ്ക്കാനുള്ള ഓപ്പറേഷനുകൾ ലഭ്യമാണ്. 

അടുത്ത പ്രധാന പ്രശ്നം ഉറക്കത്തിലെ പ്രശ്നങ്ങളാണ്. അമിതമായ സ്വപ്നം കാണുന്ന സ്വഭാവം. സ്വപ്നങ്ങൾ പ്രധാനമായും ഏതുതരം എന്ന് കത്തിൽ വിവരണം ഇല്ലാത്തതിനാൽ അവയെ അപഗ്രഥിക്കാൻ സാധിക്കുന്നില്ല. ഈ അവസ്ഥയുടെ പരിഹാരത്തിനായി ഒരു സൈക്യാട്രി സ്പെഷലിസ്റ്റിനെ ആണ് നിങ്ങൾ സമീപിക്കേണ്ടത്. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം പരിശോധനകൾ നടത്തുകയും പരിഹാമാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇതിനോടൊപ്പംതന്നെ ഭക്ഷണനിയന്ത്രണവും നിത്യേനയുള്ള വ്യായാമവും, മാനസികസംഘർഷവും പിരിമുറുക്കം ഒഴിവാക്കലും താങ്കളുടെ പ്രശ്നപരിഹാരത്തിനു വളരെ അത്യാവശ്യമാണെന്നു കൂടി ഓർമിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA