കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങിയാൽ?

lens
SHARE

കണ്ണടയ്ക്കു പകരം കോൺടാക്ട് ലെൻസ് ധരിക്കുന്ന ആളാണോ നിങ്ങൾ? കോൺടാക്ട് ലെൻസ് മാറ്റാതെയാണോ ഉറങ്ങുന്നത്? എങ്കിൽ ആ ശീലം വേഗം മാറ്റിക്കോളൂ. കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നത് കണ്ണിന് ഗുരുതരമായ അണുബാധ ഉണ്ടാകാനും അന്ധതയ്ക്കും കാരണമാകുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. 

മൈക്രോബയൽ കെരാറ്റൈറ്റിസ് പോലെ നേത്രപടലത്തിന് അണുബാധ ഉണ്ടാകാൻ കോൺടാക്ട് െലൻസ് ധരിക്കുന്നതിലെ ഈ അശ്രദ്ധ കാരണമാകുമെന്ന് അനൽസ് ഓഫ് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നതു മാത്രമല്ല, ചെറുതായി മയങ്ങുന്നതു പോലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. 

ആഴ്ചയിൽ മൂന്നോ നാലോ ദിവസം കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുകയും നീന്തുകയും ചെയ്ത ആൾക്ക് കണ്ണിനു ചുവപ്പു നിറം വരുകയും കാഴ്ച മങ്ങുകയും ചെയ്തു. കൗമാരക്കാരിയായ ഒരു പെൺകുട്ടി ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഒരു കടയിൽനിന്നു കോൺടാക്ട് ലെൻസ് വാങ്ങി ധരിക്കുകയും ആ കുട്ടിക്ക് നേത്രപടലത്തിൽ അൾസറും വ്രണവും ഉണ്ടാകുകയും ചെയ്തു എന്നും പഠനത്തിൽ പറയുന്നു. 

കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നത് അപകടകരമാണെന്നും കണ്ണുകൾക്ക് ശരിയായ സംരക്ഷണം നൽകണമെന്നും പഠനം നടത്തിയ ന്യൂമെക്സിക്കോ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA