എനിക്ക് 64 വയസ്സുണ്ട്. ബ്രസ്റ്റ് കാൻസറാണ്. ഇടതു വശത്തുള്ള ഒരു ബ്രസ്റ്റ് ഓപ്പറേഷൻ ചെയ്ത് എടുത്തു കളഞ്ഞു. ഈ ഓപ്പറേഷൻ കഴിഞ്ഞ് 3 ദിവസം കഴിഞ്ഞപ്പോൾ ചെസ്റ്റിനകത്ത് വായു കെട്ടുന്നു എന്നു പറഞ്ഞ് മെയിൻ ഡോക്ടർ അറിയാതെ പെട്ടെന്ന് ഓപ്പറേഷൻ ചെയ്തു. ആ ഭാഗം 25 ദിവസത്തോളം പഴുക്കാനിടയായി. രണ്ടാമത്തെ ഓപ്പറേഷൻ വേണ്ടിയതായിരുന്നോ ഡോക്ടർ? പഠിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തതാണോ? ഓപ്പറേഷൻ ചെയ്ത കക്ഷത്തിന്റെ ഭാഗത്ത് ദശ തൂങ്ങിക്കിടക്കുന്നതുപോലെ കിടപ്പുണ്ട്. എപ്പോഴും ചുളു ചുളുപ്പും വേദനയുമുണ്ട്. അസുഖം മാറി എന്നാണ് ഡോക്ടർ പറയുന്നത്. ഇപ്പുറത്തെ ബ്രസ്റ്റിനും ചുളുചുളുപ്പും വേദനയും ഉണ്ട്. 2 മാസം കൂടുമ്പോൾ ചെക്കപ്പിനു പോകുന്നുണ്ട്. വേദന സാരമില്ലെന്നാണ് ഡോക്ടർ പറയുന്നത്. വയറിന്റെ അടിഭാഗ ത്ത് ചെറിയ വേദന അനുഭവപ്പെടുന്നു. കിഡ്നിക്ക് വല്ല തക രാറുമുണ്ടോ. മറ്റേതെങ്കിലും വിദഗ്ധനെ കാണിക്കണോ? ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു.
പ്രിയ സുഹൃത്തേ,
താങ്കളുടെ അസുഖം ബ്രസ്റ്റ് കാൻസറാണെന്നും അത് ഓപ്പറേറ്റ് ചെയ്തു എന്നും കത്തിൽ നിന്നും മനസ്സിലായി. എന്നായിരുന്നു ഓപ്പറേഷൻ എന്നു കത്തിൽ പറഞ്ഞിട്ടില്ല. കത്തിൽ പറഞ്ഞിരിക്കുന്നതിൽ നിന്നു മനസ്സിലാകുന്നതനുസരിച്ച് ആദ്യത്തെ ഓപ്പറേഷൻ ബ്രസ്റ്റിലെ മുഴയ്ക്കായിട്ടുള്ള ‘‘Excision Biopsy’’ ആകാനാണ് സാധ്യത. ഓപ്പറേറ്റ് ചെയ്തുമാറ്റിയ ഭാഗം തുടർന്നുള്ള പത്തോളജിക്കൽ പരിശോധനയിൽ (ബയോപ്സി യിൽ) അതു കാൻസർ ആണെന്നു മനസ്സിലായിട്ടുണ്ടാവാം. ആയതിനാലാണ് രണ്ടാമത്തെ റാഡിക്കൽ മാസ്റ്റക്ടമി ഓപ്പ റേഷൻ വേണ്ടി വന്നതെന്നാണ് തോന്നുന്നത്. പഠിക്കാനായി ആരും ആരെയും ഓപ്പറേറ്റ് ചെയ്യുകയില്ല. രണ്ടാമത്തെ ഓപ്പറേഷൻ ആദ്യം ഓപ്പറേറ്റ് ചെയ്ത ഡോക്ടറുടെ അറിവോടെ വിദഗ്ധരായ കാന്‍സർ സർജന്മാരായിരിക്കും ചെയ്തത്. അല്ലാതെ ആദ്യത്തെ ഡോക്ടറുടെ അറിവും സമ്മതവും ആവ ശ്യവും പ്രകാരം മാത്രമേ മറ്റ് ഡോക്ടർമാർക്ക് ഒരു രോഗിയെ പരിശോധിക്കുകയോ ഓപ്പറേറ്റ് ചെയ്യുകയോ ചെയ്യാന്‍ സാധി ക്കുകയുള്ളൂ. രണ്ടാമത്തെ ഓപ്പറേഷൻ രഹസ്യമായി പഠിക്കാന്‍ വേണ്ടി ആരെങ്കിലും ചില ഡോക്ടർമാർ നടത്തിയ തായിരിക്കും. എന്നുള്ള മനസ്സിലെ ചിന്തമാറ്റുകയാണ് വേണ്ടത്. ആദ്യത്തേതും രണ്ടാമത്തേതും ഓപ്പറേഷനുകൾ താങ്കളുടെ അധികാരപ്പെട്ട ബന്ധുക്കളുടെ അറിവോടും സമ്മതത്തോടും കൂടിത്തന്നെ ആയിരിക്കും സംശയം ഇല്ല. ബന്ധുക്കളുടെ സമ്മതത്തെയും സമ്മതപത്രത്തെക്കുറിച്ചും ആ ദിവസങ്ങളിൽ ആശുപത്രിയിലുണ്ടായിരുന്ന ബന്ധുക്കളോടു തിരക്കിയാൽ അറിയാൻ കഴിയുന്നതാണ്. അമിത ടെൻഷനുള്ള ആളായ തുകൊണ്ടാകാം താങ്കളുടെ സമ്മതം രണ്ടാമത്തെ ഓപ്പറേഷനു മുൻപു വാങ്ങാതിരുന്നത്. ഡോക്ടർമാർ നിർദേശിക്കുന്ന കാലത്തോളം നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തു കയും മരുന്നുകൾ കഴിക്കുകയും കാൻസറിൽ നിന്നുള്ള പൂർണ സൗഖ്യം ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്.