'ഞാൻ ഇങ്ങനെയാണ്...അതിനു നിങ്ങൾക്കെന്താണു ഭായ്?'... ഈ ഡോക്ടർ ചോദിക്കുന്നു
ഞാൻ നെൽസൺ, ഡോക്റ്ററാണ്. വയസ് മുപ്പത്തിയൊന്ന്. ഭാര്യയുണ്ട്, ഒരു കുട്ടിയും. ഇത്രയും പറഞ്ഞത് ഒരു ആമുഖമായിട്ടിരിക്കട്ടെ. നമ്മുടെ നാട്ടുകാർ വലിയ തമാശക്കാരാണ്. കാണുന്നവരോടെല്ലാം തമാശ പറഞ്ഞാലല്ലാതെ ഉറക്കം വരാത്തവരാണ്. അതുകൊണ്ട് വരുമ്പൊഴും പോകുമ്പൊഴും ഇരിക്കുമ്പൊഴും നിൽക്കുമ്പൊഴുമെല്ലാം തമാശയായിരിക്കും
ഞാൻ നെൽസൺ, ഡോക്റ്ററാണ്. വയസ് മുപ്പത്തിയൊന്ന്. ഭാര്യയുണ്ട്, ഒരു കുട്ടിയും. ഇത്രയും പറഞ്ഞത് ഒരു ആമുഖമായിട്ടിരിക്കട്ടെ. നമ്മുടെ നാട്ടുകാർ വലിയ തമാശക്കാരാണ്. കാണുന്നവരോടെല്ലാം തമാശ പറഞ്ഞാലല്ലാതെ ഉറക്കം വരാത്തവരാണ്. അതുകൊണ്ട് വരുമ്പൊഴും പോകുമ്പൊഴും ഇരിക്കുമ്പൊഴും നിൽക്കുമ്പൊഴുമെല്ലാം തമാശയായിരിക്കും
ഞാൻ നെൽസൺ, ഡോക്റ്ററാണ്. വയസ് മുപ്പത്തിയൊന്ന്. ഭാര്യയുണ്ട്, ഒരു കുട്ടിയും. ഇത്രയും പറഞ്ഞത് ഒരു ആമുഖമായിട്ടിരിക്കട്ടെ. നമ്മുടെ നാട്ടുകാർ വലിയ തമാശക്കാരാണ്. കാണുന്നവരോടെല്ലാം തമാശ പറഞ്ഞാലല്ലാതെ ഉറക്കം വരാത്തവരാണ്. അതുകൊണ്ട് വരുമ്പൊഴും പോകുമ്പൊഴും ഇരിക്കുമ്പൊഴും നിൽക്കുമ്പൊഴുമെല്ലാം തമാശയായിരിക്കും
ഞാൻ നെൽസൺ,
ഡോക്ടറാണ്.
വയസ് മുപ്പത്തിയൊന്ന്.
ഭാര്യയുണ്ട്, ഒരു കുട്ടിയും.
ഇത്രയും പറഞ്ഞത് ഒരു ആമുഖമായിട്ടിരിക്കട്ടെ.
നമ്മുടെ നാട്ടുകാർ വലിയ തമാശക്കാരാണ്. കാണുന്നവരോടെല്ലാം തമാശ പറഞ്ഞാലല്ലാതെ ഉറക്കം വരാത്തവരാണ്. അതുകൊണ്ട് വരുമ്പൊഴും പോകുമ്പൊഴും ഇരിക്കുമ്പൊഴും നിൽക്കുമ്പൊഴുമെല്ലാം തമാശയായിരിക്കും പലപ്പോഴും. ആ തമാശകളൊക്കെ കേൾക്കുന്നവർക്ക് തമാശയായിട്ട് തോന്നാറുണ്ടോ എന്നുള്ളത് ഒരു വിഷയമേയല്ല എന്നേയുള്ളു.
എനിക്ക് ഓർമയുള്ള കാലം തൊട്ട് ഞാൻ ഇങ്ങനെതന്നെയാണിരിക്കുന്നത്. ഇങ്ങനെയെന്ന് വച്ചാൽ നല്ലപോലെ മെലിഞ്ഞിട്ട്.അന്ന് പൊക്കവും കുറവാണ്. അസംബ്ലിക്ക് ഏറ്റവും മുന്നിൽ നിൽക്കുന്നത്ര പീക്കിരി. ഏഴാം ക്ലാസ്സു വരെ സ്കൂളിൽ നിക്കറിട്ടായിരുന്നു പോക്ക്. എട്ടാം ക്ലാസ്സിൽ എല്ലാവരും പാന്റിലേക്ക് മാറിയപ്പോ വീട്ടിൽ അടിയുണ്ടാക്കേണ്ടിവന്നു അതൊന്ന് നടത്തിക്കിട്ടാൻ.
വീട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .അന്ന് കാഴ്ചയിൽ ഒരു അഞ്ചാം ക്ലാസ്സുകാരനായി മാത്രമേ തോന്നിക്കുകയുള്ളൂ. പക്ഷേ എനിക്കങ്ങനെയല്ലല്ലോ. ആൺകുട്ടികളെല്ലാവരും കുട്ടിത്തം വിടുമ്പൊ ഞാൻ മാത്രം എൽ.പി സ്കൂളിൽ തളച്ചിടപ്പെടുന്നത് അത്ര സുഖമുള്ള ഏർപ്പാടായിരുന്നില്ല.
ഏതാണ്ട് ആ കാലം തൊട്ട് ഇന്ന് വരെ മുടങ്ങാതെ കേൾക്കുന്ന കുറച്ച് ചോദ്യങ്ങളുണ്ട്.
" ഒന്നും കഴിക്കാറില്ലേ? "
" എന്നാലും ഒരു ഡോക്ടറുടെ ലുക്കില്ലല്ലോ "
" വീട്ടിലെല്ലാരും ഇങ്ങനെതന്നെയാണോ? "
" ഒരു കാറ്റടിച്ചാ പറന്ന് പോകുവല്ലോ "
" വല്ല സൂക്കേടുമുണ്ടോ "
എന്നതിൽ തുടങ്ങി മെഡിക്കൽ കോളജിലും ആശുപത്രിയിലും വച്ച് വിവിധതരം രോഗങ്ങളുണ്ടോ എന്ന് പരിശോധിച്ച് നോക്കാനുള്ള ഉപദേശം വരെ കിട്ടിയിട്ടുണ്ട്. പണ്ട് കുടക്കമ്പിയും പെൻസിലുമൊക്കെ തരാതരത്തിൽ വിളികേട്ടിട്ടുണ്ട്.
ആദ്യമാദ്യം ചെറിയ നീരസം മാത്രമായിരുന്നു തോന്നിയിരുന്നതെങ്കിൽ പിന്നെപ്പിന്നെ അതൊരു അപകർഷതാബോധമായി വളരാൻ തുടങ്ങി. കാണാൻ കൊള്ളില്ല എന്നത് മനസിലുറച്ച അന്ന് തൊട്ട് കാമറയുടെ മുന്നിൽ നിൽക്കുന്നത് മനപ്പൂർവ്വം ഒഴിവാക്കാൻ തുടങ്ങി. പാസ്പോർട്ട് സൈസ് ഫോട്ടോയും ഒരുപാടുപേരുടെയൊപ്പമുള്ള ഗ്രൂപ് ഫോട്ടോയുമല്ലെങ്കിൽ ഒരു സമയം വരെ ഫോട്ടോകൾ ഒഴിവാക്കാൻ നോക്കുമായിരുന്നു.
ആ ചോദ്യങ്ങൾ ആദ്യമൊന്നും കുഴപ്പമില്ലായിരുന്നെങ്കിലും ആവർത്തിച്ചാവർത്തിച്ച് വർഷങ്ങളോളം കേട്ടത് ചില്ലറ അപകർഷതാബോധമല്ല സമ്മാനിച്ചത്. കാണാൻ കൊള്ളില്ല എന്ന തോന്നൽ മാത്രമായിരുന്നില്ല പ്രശ്നം. എന്തോ ഒരു കുഴപ്പം എനിക്കുണ്ടെന്ന് എനിക്കുതന്നെ തോന്നാൻ തുടങ്ങി. പ്രത്യക്ഷത്തിൽ മറ്റ് രോഗങ്ങളില്ലെങ്കിലും ശബ്ദം ഘനഗാംഭീര്യമില്ലാത്തത്, മീശ മുളയ്ക്കാൻ താമസിച്ചത് എല്ലാം ചോദ്യച്ചിഹ്നങ്ങളായിരുന്നു.
മനപ്പൂർവ്വമല്ലെങ്കിൽക്കൂടി, ഒരു കുഴപ്പവുമില്ലെന്നറിയാമെങ്കിൽക്കൂടി, മെലിഞ്ഞാണിരിക്കുന്നതെന്ന് പറയുമ്പോ അതിനു തനിക്കെന്താ എന്ന് ചോദിക്കാനുള്ള ധൈര്യമുണ്ടായിട്ടുകൂടി ആ ചോദ്യങ്ങളുണ്ടാക്കിയ പ്രശ്നം എന്തായിരുന്നെന്ന് തിരിച്ചറിഞ്ഞത് ഒരു നിമിഷത്തിലായിരുന്നു. അത് അവസാനം പറയാം.
ഇന്ന് ആ ചോദ്യങ്ങൾക്കൊക്കെ ഉത്തരമുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് ഒരു കുഴപ്പവുമില്ല എന്നാണുത്തരം. ആശുപത്രിയിൽ രോഗാണുക്കളുടെ ഇടയിൽ മൂന്ന് വർഷം ജീവിച്ചതാണു പി.ജിക്കാലത്തും. ആ സമയം ഒരു വർഷം ഇരുപത് ലീവുള്ളതിൽ ഏഴും എട്ടും എണ്ണം വച്ച് ലാപ്സായിപ്പോയിട്ടുണ്ട് ലീവെടുക്കാത്തതിനാൽ. മറ്റ് എല്ലാ മെഡിക്കൽ ഓഫീസർമാരുമെടുത്തതുപോലെ നൈറ്റ് ഡ്യൂട്ടി ഞാനുമെടുത്തിരുന്നു. അതിനുമപ്പുറത്തേക്ക് ഉറക്കമിളച്ച് എഴുതാറുണ്ട്. ഒരു നേരം ഒന്നും കഴിച്ചില്ലെങ്കിലും വീണുപോവില്ലെന്നുള്ള ഉറപ്പുമുണ്ട്.
ഡോക്ടറുടെ ലുക്കില്ലാത്തതുകൊണ്ട് നിന്റെ അടുത്ത് ആരും വരില്ല എന്ന് പറഞ്ഞാൽ ഞാൻ എം.ബി.ബി.എസ് സ്വന്തമായി പഠിച്ച് പാസായതാണ്. അത് കണ്ടിട്ട് വരുന്നവൻ വന്നാൽ മതിയെന്നാണുത്തരം. പെണ്ണു കിട്ടില്ലെന്ന് പറഞ്ഞവനെയും സ്നേഹിക്കാൻ ഒരു പെണ്ണു വന്നു. ലുക്ക് അവൾക്കൊരു പ്രശ്നമല്ലായിരുന്നു.
കുറച്ചധികം കാലം കൊണ്ട് ഇത്തരത്തിലുള്ള ഏത് ചോദ്യം കേട്ടാലും ഒന്നുകിൽ അവഗണിക്കാനോ അല്ലെങ്കിൽ തക്കതായ മറുപടി നൽകാനോ ഉള്ള മനസ് ആർജിച്ചെടുത്തു. സ്റ്റേജിൽ കയറാനും കാമറയ്ക്കു മുന്നിൽ നിൽക്കാനുമുള്ള മടി മാറി. എന്നെ ഞാനായിട്ടുതന്നെ ഇഷ്ടപ്പെടുന്നവരുള്ളപ്പൊ അത്ര ബുദ്ധിമുട്ടി വേറാരും ഇഷ്ടപ്പെടണമെന്നില്ല എന്ന തോന്നലും അതിനൊരു കാരണമായിട്ടുണ്ട്.
എന്നാൽ ആ ചോദ്യങ്ങളുണ്ടാക്കിയത് , ചിലപ്പൊഴൊക്കെ അതിരുകടന്നുപോയ സംശയങ്ങളുണ്ടാക്കിയത് ചെറിയ മുറിവായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞത് അന്നായിരുന്നു. ഒരു ദിവസം ഇ.എൻ.ടി പോസ്റ്റിങ്ങിനിടയിലാണു ലിസ്ബിയുടെ മെസേജ് വന്നത്. സന്തോഷവർത്തമാനമാണ്. ഡാനു വരുന്നുണ്ടെന്ന് ഞങ്ങൾ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം.
എല്ലാവർക്കും സന്തോഷം തോന്നേണ്ട സമയത്ത് എനിക്ക് ആശ്വാസമാണുണ്ടായത്. എനിക്കുണ്ടെന്ന് മറ്റുള്ളവർ ചിലപ്പൊഴെങ്കിലും സംശയം പ്രകടിപ്പിച്ചിരുന്ന അവസാനത്തെ കുഴപ്പവും ഇനിയില്ല എന്ന ആശ്വാസം. . . .
എത്ര തമാശയായി തള്ളിക്കളഞ്ഞിരുന്നെങ്കിലും ചില കളിയാക്കലുകൾക്ക് നീണ്ടുനിന്ന പ്രത്യാഘാതങ്ങളുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞത് അന്നായിരുന്നു.
പിന്നീട് മറ്റ് രോഗങ്ങളൊന്നുമില്ലാത്ത, പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ പ്രശ്നങ്ങളേതുമില്ലാത്ത, വീട്ടുകാരോ നാട്ടുകാരോ ഒക്കെ " വണ്ണം വയ്പിക്കാൻ " ഉപദേശിക്കാൻ വരുന്ന മാതാപിതാക്കളോടും ബന്ധുക്കളോടുമൊക്കെ അവരെ അവരുടെ വഴിക്ക് വിടാൻ പറയാറുണ്ടായിരുന്നു. ആരെങ്കിലും ഇങ്ങനെയൊക്കെ പറഞ്ഞ് വന്നാൽ കണ്ടം വഴി ഓടാൻ പറയാൻ അവരോടും
വണ്ണത്തെയോ വണ്ണമില്ലായ്മയെയോ ഇപ്പൊ കളിയാക്കാറില്ല. പറഞ്ഞുപോയതൊന്നും തിരിച്ചെടുക്കാൻ പറ്റില്ലാത്തതുകൊണ്ട് അതിനെക്കുറിച്ച് ഇനി ആലോചിക്കുന്നുമില്ല. പക്ഷേ മുന്നോട്ട് എന്തുവേണമെന്ന് നമുക്ക് തീരുമാനിക്കാമല്ലോ
തമാശ പറയുമ്പൊ ഒന്നോർമിക്കുക. ഒട്ടും തമാശയല്ലാത്ത ജീവിതം അപ്പുറത്തു കാണുമെന്ന്
" എന്നാലും ആകെ എല്ലും തോലുമായാണല്ലോ ഇരിക്കുന്നത് "
" അതിനു നിങ്ങൾക്കെന്താണു ഭായ്? "