കുട്ടികളുടെ ആരോഗ്യ സ്ഥിതിയെകുറിച്ച് മനസിലാക്കാനായി ഒമ്പതു വര്‍ഷം മുമ്പ് ആരംഭിച്ച എഡ്യൂസ്‌പോര്‍ട്ട്‌സ് വാര്‍ഷിക ഹെല്‍ത്ത് സര്‍വെയുടെ ഒമ്പതാം പതിപ്പില്‍ ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യം അപകടകരമാം വിധം മോശമായികൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. അതേസമയം കൊച്ചിയിലെ കുട്ടികളിൽ 59 ശതമാനത്തിൽ അധികവും മികച്ച

കുട്ടികളുടെ ആരോഗ്യ സ്ഥിതിയെകുറിച്ച് മനസിലാക്കാനായി ഒമ്പതു വര്‍ഷം മുമ്പ് ആരംഭിച്ച എഡ്യൂസ്‌പോര്‍ട്ട്‌സ് വാര്‍ഷിക ഹെല്‍ത്ത് സര്‍വെയുടെ ഒമ്പതാം പതിപ്പില്‍ ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യം അപകടകരമാം വിധം മോശമായികൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. അതേസമയം കൊച്ചിയിലെ കുട്ടികളിൽ 59 ശതമാനത്തിൽ അധികവും മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ ആരോഗ്യ സ്ഥിതിയെകുറിച്ച് മനസിലാക്കാനായി ഒമ്പതു വര്‍ഷം മുമ്പ് ആരംഭിച്ച എഡ്യൂസ്‌പോര്‍ട്ട്‌സ് വാര്‍ഷിക ഹെല്‍ത്ത് സര്‍വെയുടെ ഒമ്പതാം പതിപ്പില്‍ ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യം അപകടകരമാം വിധം മോശമായികൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. അതേസമയം കൊച്ചിയിലെ കുട്ടികളിൽ 59 ശതമാനത്തിൽ അധികവും മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ ആരോഗ്യ സ്ഥിതിയെകുറിച്ച് മനസിലാക്കാനായി ഒമ്പതു വര്‍ഷം മുമ്പ് ആരംഭിച്ച എഡ്യൂസ്‌പോര്‍ട്ട്‌സ് വാര്‍ഷിക ഹെല്‍ത്ത് സര്‍വെയുടെ ഒമ്പതാം പതിപ്പില്‍ ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യം അപകടകരമാം വിധം മോശമായികൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. അതേസമയം കൊച്ചിയിലെ കുട്ടികളിൽ 59 ശതമാനത്തിൽ അധികവും മികച്ച ബിഎംഐ ആണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

രാജ്യമൊട്ടാകെ നടത്തിയ പഠനത്തില്‍ ഏഴിനും 17നും ഇടയില്‍ പ്രായമുള്ള 1,53,441 കുട്ടികളാണ് പങ്കെടുത്തത്. 21 സംസ്ഥാനങ്ങളിലെ 113 നഗരങ്ങളിലായുള്ള 279 സ്‌കൂളുകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. കുട്ടികളിലെ വിവിധ ഘടകങ്ങളിലെ അളവുകളുടെ പരിശോധനയില്‍ ലഭിച്ച വിവരങ്ങൾ:

ADVERTISEMENT

∙ ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ): ഒരാളുടെ ഭാരവും ഉയരവും നോക്കി ആരോഗ്യം തൃപ്തികരമാണോയെന്ന് അളക്കുന്നതാണിത്. ഭാരത്തിന്റെയും ഉയരത്തിന്റെയും അനുപാതം നോക്കി ആരോഗ്യ പരിധിയില്‍പ്പെടുന്നുണ്ടോയെന്നാണ് നോക്കുന്നത്. 

∙ ഏറോബിക്ക് കപ്പാസിറ്റി: ഹൃദയത്തിനും ശ്വാസകോശത്തിനും പേശികളില്‍ നിന്നും ഓക്‌സിജന്‍ സ്വീകരരക്കാനുള്ള ശേഷി.

∙ അണെറോബിക്ക് കപാസിറ്റി: അണെറോബിക് ഊര്‍ജ്ജ സംവിധാനത്തിലുള്ള (ഓക്‌സിജന്‍ ഇല്ലാതെ) ഊര്‍ജ്ജ അളവ്. വ്യായാമം പോലുള്ള ചെറു ഇടവേളകളില്‍ ഇത് ഉപകാരപ്രദമാണ്. 

∙ അബ്‌ഡോമിനല്‍ അല്ലെങ്കില്‍ ആകെയുള്ള ശക്തി: ദൃഢനിശ്ചയം നിര്‍ണയിക്കാന്‍ സഹായിക്കുന്ന പേശികളുടെ ശക്തി. 

ADVERTISEMENT

∙ ഫ്‌ളെക്‌സിബിലിറ്റി: ഒരാള്‍ക്ക് തന്റെ ജോയിന്റുകള്‍ സ്വതന്ത്രമായി നീക്കാനുള്ള ശക്തി. 

∙ അപ്പര്‍ ബോഡി ശക്തി: പെക്‌റ്റൊറല്‍സ് (നെഞ്ച്), റോംബോയിഡ്‌സ് (പുറം), ഡെല്‍റ്റോയിഡ്‌സ് (പുറം ഷോള്‍ഡര്‍), ട്രൈസെപ്‌സ് (കൈകളുടെ പിന്‍വശം), ബൈസെപ്‌സ് ( കൈകളുടെ മുന്‍വശം) തുടങ്ങിയ ഭാഗങ്ങളിലെ പേശികളുടെ ബലം.

∙ ലോവര്‍ ബോഡി ശക്തി: ക്വാഡ്രിസെപ്‌സ് (തുടയുടെ മുന്‍വശത്തെ പേശികള്‍), ഹാംസ്ട്രിങ്‌സ് ( തുടകളുടെ പിന്‍ഭാഗം), ഗ്ലൂറ്റെല്‍സ്, ഹിപ്പ് ഫ്‌ളെക്‌സേഴ്‌സ്, കാല്‍വണ്ണ എന്നിവിടങ്ങളിലെ പേശികളുടെ ശക്തി. 

പ്രധാന കണ്ടെത്തലുകള്‍

ADVERTISEMENT

പഠനത്തില്‍ പങ്കെടുത്ത 60 ശതമാനം കുട്ടികളില്‍ മാത്രമാണ് ബിഎംഐ ആരോഗ്യകരമായി കണ്ടെത്തിയത്. നിലവിലെ ഈ നിരക്ക് അപകടകരമായി തോന്നാമെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആരോഗ്യകരമായ ബിഎംഐ രേഖപ്പെടുത്തിയ കുട്ടികളുടെ എണ്ണത്തില്‍ 50 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ആവശ്യമായ അപ്പര്‍ ബോഡി ശക്തിയുള്ള കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട് (50 ശതമാനം വര്‍ധന). ഫ്‌ളെക്‌സിബിലിറ്റി (33ശതമാനം), അണെറോബിക് കപ്പാസിറ്റി (100 ശതമാനം) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. 

സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളൂകള്‍ തമ്മിലുള്ള വ്യത്യാസം

സര്‍ക്കാര്‍ സ്‌കൂളുകളിലെ 47 ശതമാനം കുട്ടികള്‍ മാത്രമാണ് ആരോഗ്യകരമായ ബിഎംഐ കുറിച്ചത്. സ്വകാര്യ സ്‌കൂളുകളില്‍ ഇത് 61 ശതമാനമാണ്. ആവശ്യത്തിന് ഭാരമില്ലാത്ത 39 ശതമാനം കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലുള്ളത്. സ്വകാര്യ സ്‌കൂളുകളില്‍ ഇത് 15 ശതമാനം മാത്രം. ഇതൊക്കെയാണെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളാണ് കൂടുതല്‍ ആരോഗ്യമാന്മാര്‍. പല ആരോഗ്യ ഘടക പരിശോധനകളിലും സ്വകാര്യ സ്‌കൂളുകളേക്കാണ് മുന്നിലെത്തിയത് സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികളാണ്.

പ്രാദേശിക ട്രെന്‍ഡുകള്‍

എല്ലാ മേഖലകളിലും മൂന്നില്‍ രണ്ടു കുട്ടികളും ആരോഗ്യകരമായ ബിഎംഐ ഇല്ലാത്തവരാണ്. ഉത്തര, പശ്ചിമ, മധ്യ, ദക്ഷിണ മേഖലകളിലെല്ലാം ശരാശരി 40 ശതമാനമാണ്. കിഴക്കന്‍ മേഖലയില്‍ സ്ഥിതി കുറച്ചു കൂടി ദയനീയമാണ്. ഇവിടെ 51 ശതമാനമാണ്.

പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും താരതമ്യ പഠനം

ബിഎംഐയുടെ കാര്യത്തില്‍ പെണ്‍കുട്ടികളാണ് അല്‍പ്പം മികച്ചു നില്‍ക്കുന്നത്. 63 ശതമാനം പെണ്‍കുട്ടികള്‍ക്കും ആരോഗ്യകരമായ ബിഎംഐയുണ്ട്. ആണ്‍കുട്ടികളില്‍ ഇത് 59 ശതമാനമാണ്. ഫിറ്റ്‌നസ് പരിശോധനകളിലും പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടു നില്‍ക്കുന്നു. അപ്പര്‍ ബോഡി ശക്തി, അബ്‌ഡോമിനല്‍, ശക്തി, ഫ്‌ളെക്‌സിബിലിറ്റി എന്നിവയില്‍ പെണ്‍കുട്ടികള്‍ മുന്നിലെത്തിയപ്പോള്‍ ലോവര്‍ ബോഡി ശക്തിയിലും ഏറോബിക് കപ്പാസിറ്റിയിലും ആണ്‍കുട്ടികള്‍ മികവു പുലര്‍ത്തി.

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ സ്‌കൂളുകളുടെ പങ്ക്

പഠന റിപ്പോര്‍ട്ട് ആശങ്ക സൂചിപ്പിക്കുമ്പോഴും പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താമെന്നും പറയുന്നുണ്ട്. വാര്‍ഷിക വേനല്‍ അവധിക്കു മുമ്പും പിമ്പും ഫിറ്റിനസ് പഠനം നടത്തിയിരുന്നു. അവധിക്കാലത്ത് എല്ലാ കുട്ടികളുടെ ഫിറ്റ്‌നസില്‍ ഇടിവുണ്ടായതായി കണ്ടെത്തി. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ സ്‌കൂളുകള്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. സ്‌കൂളില്‍ ലഭിക്കുന്ന കായിക പരിപാടികള്‍ ഇല്ലാാകുമ്പോഴാണ് കുട്ടികളുടെ ഫിറ്റ്‌നസില്‍ ഇടിവുണ്ടാകുന്നത്.

ആരോഗ്യമില്ലാത്ത കുട്ടികളുടെ ശതമാനം ഉയരുന്നത് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും സ്ഥിതിക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും സ്‌കൂളുകളിലെ കളിസ്ഥലങ്ങള്‍ക്ക് ആരോഗ്യകാര്യത്തില്‍ വലിയ പങ്കു വഹിക്കാനാവുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ടെന്നും എഡ്യൂ സ്‌പോര്‍ട്ട്‌സ് സിഇഒയും സഹ സ്ഥാപകനുമായ സോമില്‍ മജ്മുദാര്‍ പറഞ്ഞു.