കൗമാരത്തിലെ മുഖക്കുരു അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പലരും മുഖപ്പ് നുള്ളി പൊട്ടിക്കും. അതോടെ പഴുപ്പ് അകത്തേക്കു കയറി പഴുപ്പ് ഒലിച്ചു കൊണ്ടിരിക്കും. ആഴ്ചകളോളം തന്നെ പിന്നീട് ആന്റിബയോട്ടിക് മരുന്നുകൾ ലേപനമായോ കഴിക്കുകയോ ചെയ്യേണ്ടിവരും ...
പലരും മുഖപ്പ് നുള്ളി പൊട്ടിക്കും. അതോടെ പഴുപ്പ് അകത്തേക്കു കയറി പഴുപ്പ് ഒലിച്ചു കൊണ്ടിരിക്കും. ആഴ്ചകളോളം തന്നെ പിന്നീട് ആന്റിബയോട്ടിക് മരുന്നുകൾ ലേപനമായോ കഴിക്കുകയോ ചെയ്യേണ്ടിവരും ...
പലരും മുഖപ്പ് നുള്ളി പൊട്ടിക്കും. അതോടെ പഴുപ്പ് അകത്തേക്കു കയറി പഴുപ്പ് ഒലിച്ചു കൊണ്ടിരിക്കും. ആഴ്ചകളോളം തന്നെ പിന്നീട് ആന്റിബയോട്ടിക് മരുന്നുകൾ ലേപനമായോ കഴിക്കുകയോ ചെയ്യേണ്ടിവരും ...
പതിനഞ്ചു വയസ്സുള്ള വിദ്യാർഥിയാണു ഞാൻ. എണ്ണമയമുള്ള ചർമമാണ്. എന്റെ മുഖത്ത് എപ്പോഴും ധാരാളം മുഖക്കുരു ഉണ്ടാകുന്നു. ചില ദിവസങ്ങളിൽ നെറ്റിയിലും താടിയിലും മുഖക്കുരുവിനെക്കാൾ അല്പം കൂടി വലുപ്പത്തിൽ മുഴച്ചിരിക്കും. അതു പൊട്ടിച്ചാൽ മുഖക്കുരുവിലേതു പോലെ വെളുത്ത കുഴമ്പു രൂപത്തിൽ കാണാം. മുഖക്കുരു വിട്ടുമാറാത്തത് എന്തു കൊണ്ടാണ്? മുഖത്ത് എണ്ണമയം ഉള്ളതുകൊണ്ടാണോ? സ്വയംഭോഗം ചെയ്യുന്നതുകൊണ്ട് മുഖക്കുരു വർധിക്കുമോ? തലയിൽ എണ്ണ പുരട്ടുന്നതു കൊണ്ടാണോ മുഖത്ത് എണ്ണമയം ഉണ്ടാകുന്നത്?
ഉത്തരം: കൗമാരപ്രായത്തിൽ എൺപതു ശതമാനം കുട്ടികളിലും മുഖക്കുരു വരുന്നത് പ്രത്യേകതയാണ്. ചർമത്തിൽ എണ്ണമയമുള്ളവരിൽ കൂടുതലായി കണ്ടു വരുന്നു. കൗമാരദശയിലെ അമിതവളർച്ചയിൽ എല്ലാ ഹോർമോണുകളും അമിതമായി പ്രവർത്തിക്കുന്നുണ്ട്. പുരുഷ ഹോർമോൺ ആൻഡ്രോജൻ ആണ് മുഖക്കുരുവിന് പ്രധാന കാരണം. ഇതു സ്ത്രീകളിലും എണ്ണമയം കൂടുതലാക്കുന്നു. ചർമത്തിൽ നിന്നുദിക്കുന്ന രോമകൂപത്തിനു സമീപത്തു കൂടി എണ്ണമയ മുള്ള സീബവും പുറത്തേക്കു വരുന്നു. ആ മുഖപ്പ് അടയുന്നതാണു മുഖക്കുരുവിന്റെ പ്രധാന പ്രശ്നം. അടഞ്ഞ ഭാഗത്തിനു ‘കോമഡോൺ’ എന്നു പറയും. നിറത്തിൽ വെളുപ്പും ചുവപ്പും കഴിഞ്ഞു, പിന്നെ കറുത്ത നിറമായിരിക്കും. ഉള്ളിൽ സമ്മർദത്തോടെ എണ്ണമയ സീബവും കിടപ്പുണ്ടായിരിക്കും. പലരും ഈ സമയത്തു മുഖപ്പ് നുള്ളി പൊട്ടിക്കും. അതോടെ പഴുപ്പ് അകത്തേക്കു കയറി പഴുപ്പ് ഒലിച്ചു കൊണ്ടിരിക്കും. ആഴ്ചകളോളം തന്നെ പിന്നീട് ആന്റിബയോട്ടിക് മരുന്നുകൾ ലേപനമായോ കഴിക്കുകയോ ചെയ്യേണ്ടിവരും.
കോമഡോൺ പൊട്ടിക്കണമെങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടണം. മുഖക്കുരു സാധാരണയായി മുഖത്തും നെഞ്ചത്തും പുറത്ത് ഉപരിഭാഗത്തുമാണു കണ്ടു വരുന്നത്. പൊട്ടിച്ചു പഴുപ്പുകയറിയാൽ അവിടെ പിന്നീട് ഒരു പാടു വന്നേക്കാം. സ്ത്രീകളിൽ മാസമുറയ്ക്കു മുന്നോടിയായി മുഖക്കുരു കൂടുതലായേക്കാം. കാര്യമായ ഹോർമോൺ തകരാറുണ്ടെന്നു ഭയപ്പെടാനില്ല. ചികിത്സയ്ക്കായി വ്യായാമം നല്ലതാണ്. പഥ്യമായി കൊഴുപ്പും അന്നജവും കുറയ്ക്കുന്നതു സഹായകമായിരിക്കും. മധുരവും വർജിക്കണം. പ്രത്യേകിച്ചു ചോക്ലേറ്റ്. സ്ത്രീകളിൽ ഈസ്ട്രജൻ അടങ്ങുന്ന ഗർഭ നിരോധന ഗുളികകൾ കുറച്ചു മാസം കൊടുക്കുന്നതും പ്രയോജനകരമായിരിക്കും. വൈറ്റമിൻ കുത്തിവയ്പും ചിലർ നിർദേശിക്കാറുണ്ട്. പുതിയ മരുന്നായി ‘ഐസോട്രെറ്റി നോയിൻ’ (ISOTRETINOIN) എണ്ണമയ സീബം കുറച്ചും മറ്റും പ്രയോജനപ്പെടുന്നതായി കാണുന്നുണ്ട്. സ്വയംഭോഗം ചെയ്യുന്നതു കൊണ്ടു മുഖക്കുരു വർധിക്കുകയില്ല. എങ്കിലും ക്രമീകരിക്കണം. തലയിൽ എണ്ണ തേക്കുന്നതു കൊണ്ടും മുഖക്കുരു വർധിക്കുകയില്ല. പക്ഷേ, കുളിക്കുമ്പോൾ എണ്ണമയമെല്ലാം സോപ്പിട്ട് കഴുകിക്കളയണം.