പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരുടെയും പതിവ്. ഒരു തലവേദനയോ നടുവേദയോ കൈ വേദനയോ ഏതുമാകട്ടെ ഇവയൊന്നും നിസ്സാരമായി കാണരുത്. ചിലപ്പോൾ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം. നിസ്സാരമാക്കാൻ പാടില്ലാത്ത ആ വേദനകൾ ഏതൊക്കെ എന്നു നോക്കാം. തലവേദന പെട്ടെന്ന്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരുടെയും പതിവ്. ഒരു തലവേദനയോ നടുവേദയോ കൈ വേദനയോ ഏതുമാകട്ടെ ഇവയൊന്നും നിസ്സാരമായി കാണരുത്. ചിലപ്പോൾ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം. നിസ്സാരമാക്കാൻ പാടില്ലാത്ത ആ വേദനകൾ ഏതൊക്കെ എന്നു നോക്കാം.

തലവേദന
പെട്ടെന്ന്, സഹിക്കാൻ വയ്യാത്ത ഒരു തലവേദന വന്നാൽ അത് ഒരു ബ്രെയ്ൻ അന്യൂറിസം ആവാം. അതായത് ധമനികളുടെ ഭിത്തി വീർത്തു വരുന്നതു മൂലമാവാം. ചികിത്സിച്ചില്ലെങ്കിൽ രക്തക്കുഴലുകൾ പൊട്ടി ഗുരുതരമായ പക്ഷാഘാതത്തിലേക്കോ തലച്ചോറിലെ രക്തസ്രാവത്തിനോ കാരണമാകാം. 

ADVERTISEMENT

പല്ലുവേദന
തണുത്തതെന്തെങ്കിലും കഴിച്ചാലുടനെ പല്ലു വേദന എടുക്കാറുണ്ടോ? പല്ലിലെ ബാഹ്യപാളിയായ ഇനാമലിന് കേടുണ്ടായാൽ, പല്ലിനുള്ളിലെ ഞരമ്പിനെ അത് തുറന്നു കാട്ടും. ഇത് തണുത്തതോ ചൂടുള്ളതോ ആയ വസ്തുക്കൾ അവിടവുമായി സമ്പർക്കത്തിൽ വന്നാൽ സഹിക്കാനാകാത്ത പല്ലു വേദന വരാം. ഈ ഞരമ്പ് പുറത്തു കാണുന്നത് ബാക്ടീരിയൽ അണുബാധയ്ക്കും ഇത് ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാനും കാരണമാകും. ടൂത്ത് സെൻസിറ്റിവിറ്റി അനുഭവപ്പെട്ടാൽ ദന്ത ഡോക്ടറെ കാണാൻ മടിക്കേണ്ട.

കൈവേദന
വിരലിൽ പ്രത്യേകിച്ച് തളളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ എന്നിവിടങ്ങളിൽ തുടങ്ങി കൈപ്പത്തി, കൈവണ്ണ മുതലായവയിലൂടെ വ്യാപിച്ച് കൈമുട്ടുവരെ എത്തി നിൽക്കുന്ന വേദന അനുഭവപ്പെടാറുണ്ടോ? ഇത് Carpel tunnel syndrome മൂലം ആകാം. ചികിത്സിക്കാതിരുന്നാൽ കൈകളിലെ പേശികൾ ചുരുങ്ങുകയും ഒടുവിൽ കൈകളുടെ പ്രവർത്തനം തന്നെ ഇല്ലാതാകുകയോ ചെയ്യാം. 

നെ‍ഞ്ചു വേദന
നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തിൽ ഓക്സിജൻ ലഭ്യമല്ലാതായാൽ വേദന വരും. താടിയെല്ല്, തോള്, കഴുത്ത് എന്നിവിടങ്ങളിലേക്കും വേദന വ്യാപിക്കാം. എത്രയും വേഗം വൈദ്യസഹായം തേടുക. 

പുറം വേദന
നടുവിന് വേദന കൂടിക്കൊണ്ടേയിരിക്കുന്നോ? പനിയും ഓക്കാനവും അതോടൊപ്പം ഉണ്ടെങ്കിൽ വൃക്കയിലെ അണു ബാധ ആകാം കാരണം. വൈദ്യസഹായം തേടാൻ മടിക്കേണ്ട.

ADVERTISEMENT

ഇടുപ്പ് വേദന
ഇടുപ്പിന് വേദന തുടങ്ങി അത് കാലിലേക്കും വ്യാപിക്കുന്നുവോ. ഷിയാറ്റിക്ക (Sciatica) യുടെ ലക്ഷണമാകാം.  ഷിയാറ്റിക് നാഡിക്ക് (Sciatica nerve) ഉണ്ടാകുന്ന പരിക്കോ പ്രഷറോ മൂലമാകാം ഈ വേദന. 

അടിവയർ വേദന
വയറിന്റെ താഴെ വലത്തേ ഭാഗത്ത് വേദന, ഒപ്പം പനിയും ഓക്കാനവും കാരണം അപ്പൻഡിസൈറ്റിസ് ആകാം. അപ്പൻ ഡിക്സിനുണ്ടാകുന്ന വീക്കം ജീവനു തന്നെ അപകടമായേക്കാവുന്ന ഇൻഫക്ഷൻ ആയി മാറാം. 

വയറുവേദന
അടിവയറിനോ ഇടുപ്പിനോ ഉണ്ടാകുന്ന ആർത്തവവേദന സ്ത്രീകളിൽ സാധാരണയാണ് എന്നാൽ വിട്ടുമാറാത്ത, കൂടിക്കൂടി വരുന്ന വേദന നിസ്സാരമാക്കരുത്. എൻഡോമെട്രി യോസിസിന്റെ സൂചനയാകാം അത്. 

കാലുവേദന
കാലിനുവേദന അതോടൊപ്പം, കാലിനു ചുവപ്പ്, ചൂട്, വീക്കം ഇവയും ഉണ്ടെങ്കിൽ രക്തം കട്ടപിടിച്ചതു മൂലമാകാം. ഇതിന് Deep-Vein Thrombosis (DVT) എന്നു പറയും. വേദനയുള്ളിടം തിരുമ്മരുത്. തിരുമ്മിയാൽ രക്തം കട്ടപിടിച്ചത് ഹൃദയത്തിലേക്കോ ശ്വാസകോശത്തിലേക്കോ സഞ്ചരിക്കാം. 

ADVERTISEMENT

കാൽപ്പാദത്തിൽ വേദന
കാലിൽ സൂചി തറച്ചതുപോലെ വേദന വരാറുണ്ടോ. പ്രമേഹം മൂലം ഞരമ്പുകൾക്ക് തകരാറ് വന്നതുകൊണ്ടാകാം ഇത്. ചിലപ്പോൾ കാലിൽ സ്പര്‍ശിക്കുന്നതു പോലും അറിയാത്ത അവസ്ഥയുണ്ടാകാം. വൈദ്യ സഹായം തേടുക. 

ഏതു വേദനയും ദിവസങ്ങളോളം നീണ്ടു നിന്നാൽ എത്രയും വേഗം വൈദ്യസഹായം തേടാൻ മടിക്കരുതേ.