പല്ലിന്റെ ആരോഗ്യം കുഞ്ഞായിരിക്കുമ്പോൾ മുതൽ തുടങ്ങേണ്ടതാണ്. കുഞ്ഞോമനയുടെ പല്ലുകളുടെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താനുള്ള വഴികൾ അന്വേഷിച്ചുള്ള പഠനങ്ങൾ പുരാതനകാലം മുതൽേക്ക തുടങ്ങിയിരുന്നു. അവയിൽ സമീപകാലത്ത് ഏറെ ഗവേഷണങ്ങള്‍ നടന്നു വന്നു. അതിൽ ഒന്നാണ് ദന്തക്ഷയത്തിനെതിരെയുള്ള വാക്സിൻ. ഇതൊരു സത്യ മാണോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല്ലിന്റെ ആരോഗ്യം കുഞ്ഞായിരിക്കുമ്പോൾ മുതൽ തുടങ്ങേണ്ടതാണ്. കുഞ്ഞോമനയുടെ പല്ലുകളുടെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താനുള്ള വഴികൾ അന്വേഷിച്ചുള്ള പഠനങ്ങൾ പുരാതനകാലം മുതൽേക്ക തുടങ്ങിയിരുന്നു. അവയിൽ സമീപകാലത്ത് ഏറെ ഗവേഷണങ്ങള്‍ നടന്നു വന്നു. അതിൽ ഒന്നാണ് ദന്തക്ഷയത്തിനെതിരെയുള്ള വാക്സിൻ. ഇതൊരു സത്യ മാണോ അതോ മിഥ്യയാണോ എന്ന് പലർക്കും സംശയമുണ്ട്. സംഗതി സത്യം തന്നെ. പക്ഷേ അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നു മാത്രം. വ്യാപകമായി ഇത് വിജയം കണ്ടിട്ടില്ല. പുതിയ പഠനങ്ങൾ, ഗവേഷണങ്ങൾ ഇനിയും വേണ്ടി വരും. 

പോളിയോ, അഞ്ചാം പനി, വില്ലൻ ചുമ എന്നീ അസുഖങ്ങൾ ക്കെല്ലാം എതിരെയുള്ള പ്രതിരോധ കുത്തിവയ്പ് അല്ലെങ്കിൽ തുള്ളി മരുന്ന് രൂപത്തിലുള്ള വാക്സിനേഷൻ എടുക്കുന്നത് എല്ലാവർക്കും അറിയാം. വാക്സിൻ എന്ന പദം കൊണ്ട് വീര്യം കുറഞ്ഞതോ അല്ലെങ്കിൽ നിർജീവമായതോ ആയ മറ്റൊരു അണുവിനെ തന്നെയാണ് പ്രതിരോധത്തിനായി ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. സ്ട്രെപ്റ്റോ കോക്കസ് മൂട്ടൻസ് (streptococcus mutans) എന്ന ബാക്ടീരിയയാണ് ദന്ത ക്ഷയം ഉണ്ടാക്കുന്ന അണുക്കളിൽ പ്രധാനി. അതുകൊണ്ടു ന്നെ ഇതിനെ ചെറുക്കുക എന്നതാണ് പ്രധാനമായ ഉദ്ദേശം. അമ്മയുടെ വായിൽ ദന്തക്ഷയം ഉണ്ടെങ്കിൽ അമ്മ കുഞ്ഞിനെ ചുംബിക്കുമ്പോഴോ അമ്മയുടെ തുപ്പലിൽ നിന്നോ ഈ അണു കുഞ്ഞിന്റെ വായിലെത്തി ദന്തക്ഷയം ഉണ്ടാക്കുന്നതായും പുതിയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽതന്നെ ദന്തക്ഷയത്തിന്റെ പുതിയ നാമമായി MDSMD അഥവാ Maternally Derived Streptococcus Mutans Disease (അമ്മയിൽ നിന്നും പകരുന്ന സ്ട്രെപ്റ്റോ കോക്കസ് മ്യൂട്ടൻസ് രോഗം) എന്നതാണ്. അതിനാൽ അമ്മയുടെ വായിലെ ദന്തക്ഷയവും മോണരോഗവുമെല്ലാം യഥാസമയം ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 1972 ൽ ആണ് ആദ്യമായി ദന്തക്ഷയത്തിനെതിരെയുള്ള വാക്സിൻ മൃഗങ്ങളിൽ പരീക്ഷിച്ചു നോക്കിയത്. 

ADVERTISEMENT

ദന്തക്ഷയം പലരിലും ഉണ്ടാകുന്നത് പല സമയത്താണ്. ഒരേ വ്യക്തിയിൽതന്നെ വായിലെ രണ്ടു വശങ്ങളിൽ രണ്ടു രീതിയിൽ ആയിരിക്കും ചിലപ്പോൾ ഇതു കാണുന്നത്. ഇടതു ഭാഗത്ത് ദന്തക്ഷയം കാണുന്നു വലതു ഭാഗത്തു കാണുന്നില്ല, ചിലരിൽ മേൽത്താടിയിലെ പല്ലിൽ എന്നാൽ കീഴ്ത്താടിയിലെ പല്ലുകളിൽ കാണുന്നില്ല. ചിലരിൽ ചുരുങ്ങിയ സമയം കൊണ്ട് കാട്ടുതീ പോലെ പടർന്നു പിടിക്കുന്ന തരം Rampant caries അഥവാ ത്വരിത വേഗ ദന്തക്ഷയം കാണുന്നു. ഇതിന്റെ കാരണം എന്തെന്നാൽ നാം പ്രധാന കാരണം ബാക്ടീരിയ എന്നു പറയുമ്പോഴും നാം കഴിക്കുന്ന ആഹാരം (Diet)  ഒപ്പം നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തിലെ ഘടകങ്ങൾ, ജനിതക ഘടകങ്ങൾ, വായിലെ അന്തരീക്ഷം, അമ്ലത്വം, ക്ഷാരത്വം തുടങ്ങിയ ഘടകങ്ങൾ (environmental and local factors) ഒപ്പം സമയം എന്നിവയെല്ലാം ഇതിന്റെ (time) കാരണങ്ങളാണ്. ഈ നാലു ഘടകങ്ങൾ bacteria, diet, environment, time എന്നിവയെ ദന്തക്ഷയത്തിന്റെ നാലു മൂലക്കല്ലുകളായി അഥവാ ദന്തക്ഷയ കാരക ചതുഷ്ടയം ആയി ന്യൂബ്രൺ എന്ന ഗവേഷകൻ വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വില്ലൻ ചുമയ്ക്കോ, പോളിയോയ്ക്കോ നൽകുന്ന പോലെ ഒരു പ്രത്യേക കാലയളവിൽ നൽകി എന്നു വച്ച് ദന്തക്ഷയം പൂർണമായി വിട്ടു മാറണമെന്നില്ല. ഒന്നിലധികം ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഇതിനെ സാരമായി  ബാധിക്കുന്നു. അതുകൊണ്ടു തന്നെയാണ് 2017–ലും വാണിജ്യപരമായി ലഭ്യമാകുന്ന ഒരു വാക്സിൻ ഇപ്പോഴും നമുക്ക് കയ്യെത്താ ദൂരത്താകുന്നത്.