നല്ല ഉറക്കം നല്ല ആരോഗ്യത്തിന്റെ ലക്ഷണമെന്ന സന്ദേശവുമായി ലോക ഉറക്ക ദിനാചരണം ഇന്ന്. അമേരിക്കയിലെ ലോക സ്‌ലീപ് സൊസൈറ്റി ആരംഭിച്ച ഉറക്ക ദിനാചരണം നല്ല ജീവിതശൈലി പാലിക്കണ്ടതിന്റെ കൂടി സന്ദേശമാണു പകരുന്നതെന്നു ഡോക്ടർമാർ പറയുന്നു. ആരോഗ്യത്തോടു കൂടിയുള്ള ശരീരത്തിനു ചുരുങ്ങിയത് 6 മുതൽ 8 മണിക്കൂർ ഉറക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ഉറക്കം നല്ല ആരോഗ്യത്തിന്റെ ലക്ഷണമെന്ന സന്ദേശവുമായി ലോക ഉറക്ക ദിനാചരണം ഇന്ന്. അമേരിക്കയിലെ ലോക സ്‌ലീപ് സൊസൈറ്റി ആരംഭിച്ച ഉറക്ക ദിനാചരണം നല്ല ജീവിതശൈലി പാലിക്കേണ്ടതിന്റെ കൂടി സന്ദേശമാണു പകരുന്നതെന്നു ഡോക്ടർമാർ പറയുന്നു.

ആരോഗ്യത്തോടു കൂടിയുള്ള ശരീരത്തിനു ചുരുങ്ങിയത് 6 മുതൽ 8 മണിക്കൂർ ഉറക്കം ആവശ്യമാണെന്നു ഡോ. മുഹമ്മദ് നൗഷാദ്(ഇഎൻടി സർജൻ, നൗഷാദ്സ് ഇഎൻടി ആശുപത്രി, ഇടപ്പള്ളി) പറഞ്ഞു. 

ADVERTISEMENT

നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തലച്ചോറിന്റെ കോശങ്ങൾക്കു വിശ്രമം നൽകാനും ഉന്മേഷം പകരാനും വേണ്ടിയുള്ളതാണ് ഉറക്കം. നല്ല ഉറക്കം എന്നാൽ തുടർച്ചയായുള്ള ഉറക്കം തന്നെയാണ്. എന്നാൽ 40 വയസ്സിനു മുകളിലുള്ളവർക്ക് ഗാഢസുഷുപ്തി ലഭിക്കുന്നത് അപൂർവമായിരിക്കും. ജീവിതശൈലിയും ഭക്ഷണരീതികളും പൊണ്ണത്തടിയും തന്നെയാണു കാരണം. പൊണ്ണത്തടിക്കു മറ്റൊരു ദൂഷ്യവശം കൂടിയുണ്ട്. കൂർക്കംവലി.

ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിനെ തുടർന്നാണു കൂർക്കംവലി തുടങ്ങുന്നത്. കൊഴുപ്പ് അടിഞ്ഞിട്ടാകാം ഈ തടസപ്പെടൽ. 

ADVERTISEMENT

വലിയ തോതിൽ കൂർക്കംവലിക്കുന്നവർ നല്ല രീതിയിൽ ഉറങ്ങുന്നില്ല എന്നതാണു വാസ്തവം. ഇത്തരക്കാർക്കു പകൽ ഉറക്കം വരും. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുമ്പോഴും മറ്റും ഉറക്കത്തിലേക്കു വഴുതി വീഴാൻ സാധ്യതയുണ്ട്. 

പകൽ കസേരയിൽ ചാരി ഇരുന്ന് ഉറങ്ങുന്നത്, രാത്രി നല്ല ഉറക്കം ലഭിക്കാത്തതിന്റെ കൂടി ലക്ഷണമാണെന്നു ഡോ. നൗഷാദ് പറഞ്ഞു. 

ADVERTISEMENT

ജോലിഭാരം വീട്ടിലേക്കു കൊണ്ടുവരുന്നതാണു മറ്റൊരു പ്രശ്നം. അതിന്റെ സമർദത്തിൽ ഉറക്കം നഷ്ടപ്പെടും. ജോലിയുടെ കാര്യങ്ങൾ ഓഫിസിൽ ഉപേക്ഷിച്ചു വേണം വീട്ടിലേക്കെത്താൻ. ഉൽക്കണ്ഠ കുറഞ്ഞാൽ തന്നെ നല്ല ഉറക്കം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.