നാവ്, ചുണ്ട്, പല്ലുകളിലെ ദശ, മോണ, വായുടെ മുകൾഭാഗം മുതൽ തൊണ്ടവരെ എന്നിങ്ങനെ വായുമായി ബന്ധപ്പെട്ട ഒൻപതിടങ്ങളിൽ ബാധിക്കുന്ന അർബുദമാണ് ഓറൽ ക്യാവിറ്റി കാൻസർ. മറ്റു കാൻസറുകളെ അപേക്ഷിച്ചു ഭേദമാകാൻ കൂടുതൽസാധ്യതയുള്ളതാണിത്. പുകവലി, മദ്യപാനം എന്നിവയ്ക്കു പുറമെ വെറ്റില, ചുണ്ണാമ്പ്, പുകയില ഉൽപന്നങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാവ്, ചുണ്ട്, പല്ലുകളിലെ ദശ, മോണ, വായുടെ മുകൾഭാഗം മുതൽ തൊണ്ടവരെ എന്നിങ്ങനെ വായുമായി ബന്ധപ്പെട്ട ഒൻപതിടങ്ങളിൽ ബാധിക്കുന്ന അർബുദമാണ് ഓറൽ ക്യാവിറ്റി കാൻസർ. മറ്റു കാൻസറുകളെ അപേക്ഷിച്ചു ഭേദമാകാൻ കൂടുതൽസാധ്യതയുള്ളതാണിത്. പുകവലി, മദ്യപാനം എന്നിവയ്ക്കു പുറമെ വെറ്റില, ചുണ്ണാമ്പ്, പുകയില ഉൽപന്നങ്ങൾ തുടങ്ങിവയുടെ ഉപയോഗം, അമിത എരിവ്, ചൂട് എന്നിങ്ങനെ വായിലെ അർബുദത്തിനു പല കാരണങ്ങളുണ്ട്. വായിലുണ്ടാകുന്ന മാറാത്ത മുറിവുകൾ, പല്ലുകൾക്കിടയിൽ ചുണ്ടും നാവും പെടുന്നതു മൂലമുണ്ടാകുന്ന മുറിവുകൾ (ഡെന്റൽ അൾസർ) തുടങ്ങിയവയും കാലക്രമേണ കാൻസറാകാനുള്ള സാധ്യതയുണ്ട്.

വായ്നാറ്റവും അവഗണിക്കേണ്ട

ADVERTISEMENT

വായിലും പരിസരത്തുമുണ്ടാകുന്ന വെളുത്ത പാടുകൾ (ലൂക്കോപ്ലാക്യ), ചുവന്ന പാടുകൾ (എറിത്രോപ്ലാക്യ), ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ, വായിലെ വ്രണങ്ങൾ, വായിൽനിന്നും പല്ലുകൾക്കിടയിൽ നിന്നും രക്തം, ആഹാരം ഇറക്കാനുള്ള പ്രയാസം, കടുത്ത വായ്നാറ്റം, ചെവിയുടെ ഭാഗങ്ങളിലുണ്ടാകുന്ന വേദന, കഴുത്തിലെ മുഴ, സംസാരിക്കാനുള്ള പ്രയാസം, മൂക്കിൽനിന്നു രക്തംതുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയുംവേഗം ദന്തരോഗ വിദഗ്ധന്റെ സഹായം തേടി അർബുദമുണ്ടായേക്കാവുന്ന അവസ്ഥ തടയണം. ഉദാഹരണത്തിന്, ചുണ്ടുകൾ നിരന്തരമായി പല്ലിനിടയിൽ പെടുന്നതു മൂലമുള്ള വ്രണങ്ങൾ മാറാതെ നിൽക്കുകയാണെങ്കിൽ ഇത് കാൻസറായി മാറുംമുൻപ് പല്ലിന്റെ അറ്റം അപകടമില്ലാത്ത വിധം ക്രമീകരിക്കണം. കാൻസർ സ്ഥിരീകരിച്ചാൽ ഉടൻ അർബുദവിദഗ്ധന്റെ സഹായം തേടുക.

ശ്രദ്ധിക്കാൻ

  • രോഗ ചികിൽസയ്ക്കൊപ്പം മറ്റു ഭാഗങ്ങളിലേക്കു പടരുന്നതു തടയാനുള്ള കരുതലുമെടുക്കണം.
  • ലഹരിവസ്തുക്കൾ പാടേ ഉപേക്ഷിക്കണം.
  • ചവയ്ക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ശ്രദ്ധിക്കണം.
  • വായ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
  • ഭക്ഷണത്തിൽ മുരിങ്ങയില, ചീര തുടങ്ങി ഇലവർഗങ്ങളുടെയും, കാബേജ്, കാരറ്റ്, പേരയ്ക്ക, തുടങ്ങിയ പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും അളവുകൂട്ടുക
  • മാംസാഹാരം പരമാവധി കുറയ്ക്കാം.

മനസ്സുവച്ചാൽ തടയാം

ജനിതക കാരണങ്ങളാൽ വായ്ക്കകത്തു കാൻസറുണ്ടാകുന്നതു വളരെ ചെറിയ ശതമാനം ആളുകളിലാണ്. മുകളിൽ പറഞ്ഞ മറ്റു സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഓറൽ ക്യാവിറ്റി കാൻസറിനെ തടയാം.

ADVERTISEMENT

ആശങ്ക ആവശ്യമില്ല

ഏത് അർബുദവും പോലെ ഇതിനും തുടക്കത്തിൽ ചികിൽസ നൽകിയാൽ ഭേദമാകാനുള്ള സാധ്യത കൂടുതലാണ്.

സർജറി, റേഡിയേഷൻ, കീമോ തെറപ്പി, എന്നീ മൂന്നു ചികിൽസാരീതികളാണ് ആശ്രയിക്കാവുന്നത്.

നമ്മുടെ രൂപത്തിലും മറ്റും മാറ്റം വരുമോ എന്ന ആശങ്ക സർജറിക്ക് വിധേയരാകുന്നവരിൽ കാണാറുണ്ട്. പ്ലാസ്റ്റിക് സർജറിയിലൂടെ അത്തരം ആശങ്കകൾ പരിഹരിക്കാമെന്നറിയുക.

ADVERTISEMENT

ഉമിനീര് കുറയുക, വായ് വരളുക, തുപ്പൽ ഗ്രന്ഥി കരിയുക തുടങ്ങിയ പ്രശ്നങ്ങളായിരുന്നു വായ്ക്കകത്തെ റേഡിയേഷന്റെ പ്രധാന പാർശ്വഫലം. ഈ പ്രശ്നങ്ങളെ ഒഴിവാക്കിയും വായിലെ മറ്റുഭാഗങ്ങളിൽ വലിയതോതിൽ ബാധിക്കാതെയും റേഡിയേഷൻ ചികിൽസ നടത്താനാകുന്ന നൂതന ഉപകരണങ്ങൾ ലഭ്യമാണ്.

അർബുദ കോശങ്ങൾ രക്തത്തിലൂടെ മറ്റുഭാഗങ്ങളിലേക്കു കൂടി പകരുന്ന സാഹചര്യങ്ങളിലാണു കീമോ തെറപ്പി നടത്തുക.

ഛർദി, മുടികൊഴിച്ചിൽ തുടങ്ങി രോഗികൾ ഭയപ്പെട്ടിരുന്ന പാർശ്വഫലങ്ങൾക്കും ഇന്ന് ഏറക്കുറെ പരിഹാരമുണ്ട്. അത്യാധുനിക ഉപകരണങ്ങളുപയോഗിച്ചുള്ള ചികിൽസയും പാർശ്വഫലങ്ങൾ പരിഹരിക്കാനുള്ള മരുന്നുകളും ഇന്നു ലഭ്യമാണ്

വിവരങ്ങൾ: ഡോ. ശ്രീകുമാർ പിള്ള, ഓങ്കോളജി ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി, ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ