എല്ലാവർഷവും മാർച്ച് 21 ‍ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുന്നു. ‘Leave no one behind’ എന്നതാണ് ഈ വർഷത്തെ തീം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ‍ഡൗൺസിൻ‍ ഡ്രോം ബാധിതർക്കും അവസരങ്ങൾ ഉണ്ടാകണമെന്നും മറ്റു ള്ളവരോടൊപ്പം തുല്യത അവർക്കും നൽകണമെന്നും ആണ് ഈ ദിനാചരണം കൊണ്ടർത്ഥമാക്കുന്നത്. എന്താണ് ഡൗൺസിൻഡ്രോം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവർഷവും മാർച്ച് 21 ‍ഡൗൺ സിൻഡ്രോം ദിനമായി ആചരിക്കുന്നു. ‘Leave no one behind’ എന്നതാണ് ഈ വർഷത്തെ തീം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ‍ഡൗൺസിൻ‍ ഡ്രോം ബാധിതർക്കും അവസരങ്ങൾ ഉണ്ടാകണമെന്നും മറ്റു ള്ളവരോടൊപ്പം തുല്യത അവർക്കും നൽകണമെന്നും ആണ് ഈ ദിനാചരണം കൊണ്ടർത്ഥമാക്കുന്നത്. 

എന്താണ് ഡൗൺസിൻഡ്രോം ?

ADVERTISEMENT

‍ഡൗൺസിൻഡ്രോം എന്നത് ഒരു രോഗമല്ല, ഒരു ജനിതക അവസ്ഥയാണ്. ജനിക്കുമ്പോൾ തന്നെ പൂർണമായോ ഭാഗികമായോ 21–ാമത് ഒരു ക്രോമസോം കൂടി ഇവർക്കുണ്ടാകും. സാധാരണ മനുഷ്യരിൽ 23 ‍ജോ‍ടി ക്രോമസോമുകൾ ഉള്ളപ്പോൾ ഇവരിൽ 47 എണ്ണം ഉണ്ട്. 21–ാമത്തെ ക്രോമസോം രണ്ടെണ്ണം വേണ്ടതിനു പകരം ഇവരിൽ മൂന്നെണ്ണം ഉണ്ടാകും. അതായത് ഒരു ക്രോമസോം അധികമായി കാണും. ജനിതക പ്രത്യേകതയനുസരിച്ചാണ് ഒരു കുട്ടിയുടെ തലച്ചോറും ശരീരവും വികസിക്കുന്നത്. 21–മത്തെ ക്രോമസോം മൂന്നെണ്ണം ഉള്ള അവസ്ഥ ആയതു കൊണ്ടാണ് (3/21) മാർച്ച് 21 തന്നെ ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്തത്. ഈ അവസ്ഥയുടെ പ്രത്യേകതകൾ ആദ്യ മായി മനസ്സിലാക്കിയ ലാങ് ഡോൺ ഡൗൺ എന്ന ബ്രിട്ടീഷ് ഡോക്ടറുടെ പേരിൽ നിന്നാണ് ഡൗൺ സിൻഡ്രോം എന്ന പേര് വന്നത്. ‍ഡൗൺ സിൻ‍‍ഡ്രോം ബാധിച്ച കുട്ടികൾക്ക് ജനനസമയത്ത് ശരാശരി വലുപ്പം ഉണ്ടാകും. എന്നാൽ ക്രമേണ മറ്റുകുട്ടികളെപ്പോലെ വളരുകയില്ല. വളർച്ച സാവധാനത്തിലാകും. ബുദ്ധി വളർച്ച കുറവായിരിക്കും. സംസാരിക്കാൻ വൈകും, ഓർമശക്തിയും കുറവായിരിക്കും. നടക്കാനും സംസാരിക്കാനും താമസമെടുക്കുന്നതോടൊപ്പം ബൗദ്ധികമായ കഴിവുകൾ പരിമിതമായിരിക്കും. ശ്രദ്ധയോടെ അവർക്കു വേണ്ട പിന്തുണ നൽകിയാൽ ലൈഫ് സ്കിൽസ് സ്വായത്തമാക്കാനും സ്കൂളിലും ചിലപ്പോൾ കോളജിലും പോകാനും സാധിക്കും. 

എന്താണ് കാരണം? 

ADVERTISEMENT

∙35 വയസ്സു കഴിഞ്ഞ് അമ്മയാകുന്നവർക്ക് ഡൗൺസിൻഡ്രോം ഉള്ള കുഞ്ഞ് ജനിക്കാൻ സാധ്യത ഏറെയാണ്.

∙‍ഡൗൺ സിൻഡ്രോം കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ.

ADVERTISEMENT

∙‍ഡൗൺസിൻഡ്രോമിന്റെ ജനിറ്റിക് ട്രാൻസ്‌ലൊക്കേഷൻ ഉള്ളവരിൽ.

രോഗനിർണയവും ചികിത്സയും

ഒരു കുഞ്ഞ് ജനിക്കുന്നതിനു മുൻപേ തന്നെ സ്ക്രീനിങ്ങിലൂടെയും രോഗനിർണയ പരിശോധനകളിലൂടെയും രോഗം തിരിച്ചറിയാൻ സാധിക്കും. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന അവസ്ഥ ആയതിനാൽ ആവശ്യമുള്ളപ്പോൾ സഹായവും കൃത്യമായ വൈദ്യപരിചരണവും ലഭ്യമായാൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ഇവർക്കു സാധിക്കും. ഓരോരുത്തരുടെയും പൊതുവായ ആരോഗ്യമനുസരിച്ച് ഡൗൺസിൻഡ്രോം ബാധിച്ചവരുടെ ശരാശരി ആയുസ് അറുപത് വയസ്സാണ്. കാഴ്ചയിൽ മറ്റുള്ളവരിൽ നിന്ന് അല്പ്പം വ്യത്യാസമുള്ളവരാണ് എന്നു കരുതി അവരോട് അനുകമ്പയോ സങ്കടമോ കാണിക്കാതെ അവരെ നമ്മളിലൊരാളായി കണ്ട് അവർക്ക് വേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്ത് കൊടുക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.