കാൻസർ പ്രതിരോധവും ചികിത്സയും
ശസ്ത്രക്രിയയിലൂടെ എടുത്തു കളയുകയോ കഴലകളുണ്ടെങ്കിൽ അതും ഉൾപ്പെടെ എടുത്തു കളയുകയോ വേണം. മുഴുവൻ പോയിട്ടില്ലെങ്കിൽ റേഡിയോ തെറപ്പി കൊടുക്കും. വ്യാപരിച്ചു കഴിഞ്ഞാൽ കീമോതെറപ്പിയും വേണ്ടിവരും. ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുന്ന ഇമ്യൂണോ തെറപ്പി ...

അറുപതു വയസ്സുള്ള വീട്ടമ്മയാണു ഞാൻ. ഒരു ദിവസം എന്റെ കൈവിരലുകളും കൈപ്പത്തിയും ബലഹീനമായിത്തീർന്നു. ഇടതു കാലും തളർന്നമാതിരിയായി. വെല്ലൂർ ആശുപത്രിയിൽ പോയി സ്കാനിങ്ങും കൂടുതൽ പരിശോധനകളും നടത്തിയപ്പോൾ കാൻസറാണെന്നു കണ്ടു പിടിച്ചു. കരളിൽ ചെറിയ തടിപ്പുള്ളതായും കണ്ടു. റേഡിയേഷനും കീമോതെറപ്പിയും ചെയ്തു. പക്ഷേ, പെട്ടെന്നാണു രോഗം മൂർച്ഛിച്ച് ഛർദിയും ഒഴിച്ചിലും കൈകാലുകൾക്ക് ബലക്കു റവും ഒക്കെ സംഭവിച്ചത്. മൂത്രം പോകാൻ ട്യൂബ് ഇടേണ്ടി വന്നു. ഇപ്പോൾ കാലിന്റെ ബലഹീനത പൂർണമായും മാറി. ഇടതു കയ്യുടെ ബലഹീനതയും കുറഞ്ഞു. വിരലുകളുടെ ബലക്കുറവ് ഇപ്പോഴുമുണ്ട്. ഇതൊരു പാരമ്പര്യരോഗമാണോ ഡോക്ടർ? ഇമ്യൂണോതെറപ്പി എന്തുതരം ചികിത്സയാണ്? എന്റെ മക്കൾക്കും ഈ രോഗം വരാൻ സാധ്യതയുണ്ടോ?
ഉത്തരം: കാൻസർ അനാവശ്യ അനിയന്ത്രിത കോശ വളർച്ചയാണെന്നു പറയാം. ശരീരത്തിൽ മുറിവോ ചതവോ വരു മ്പോൾ അതു സ്വാഭാവികമായി കൂടിച്ചേരും. അതു കഴിഞ്ഞാൽ അവിടത്തെ കോശവളർച്ച നിലയ്ക്കും. കോശങ്ങളിൽ ടെലമീയർ എന്നൊരംശമുണ്ട്. വികസിച്ചു വളരുന്തോറും അതു കുറഞ്ഞു കുറഞ്ഞു പിന്നീട് കോശങ്ങൾ വിഭജിക്കാതെയായിത്തീരും. ഇത് കാൻസർ തടയുന്നതിന് ഒരു മാർഗമാണ്.
ശരീരത്തിൽ അന്യവസ്തുക്കൾ കടന്നാൽ അതിനെ നശിപ്പി ക്കുന്നതിനായി ശരീരത്തിന് ഇമ്യൂണിറ്റി പരിരക്ഷ സൃഷ്ടിച്ചെടുക്കുന്നുണ്ട്. കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡിഎൻഎ യിൽ രൂപപ്പെടുന്നു. കാൻസർ പോലെ ചെറിയ തോതിൽ പോലും വ്യത്യസ്തമായാൽ പ്രതിരോധ ശക്തി അതിനെ നശിപ്പിച്ചു കളയും. അതിലുപരി അതു വികസിച്ചാൽ തീരാവളർച്ചയിൽ കാൻസറായിത്തീരും.
കാൻസർ വ്യാപിക്കുന്നത് മൂന്നു തരത്തിലാണ്. 1 ചുറ്റിലും അങ്ങോട്ടും ഇങ്ങോട്ടും ഞണ്ട് (cancer) നടക്കുന്നതു മാതിരി പ്രചരിക്കും. 2 സമീപ കഴലകളിലേക്കു നീങ്ങും. 3. രക്തത്തിൽ കൂടി സർവത്ര വ്യാപിക്കും. ശസ്ത്രക്രിയയിലൂടെ എടുത്തു കളയുകയോ കഴലകളുണ്ടെങ്കിൽ അതും ഉൾപ്പെടെ എടുത്തു കളയുകയോ വേണം. മുഴുവൻ പോയിട്ടില്ലെങ്കിൽ റേഡിയോ തെറപ്പി കൊടുക്കും. വ്യാപരിച്ചു കഴിഞ്ഞാൽ കീമോതെറപ്പിയും വേണ്ടിവരും. ശരീരത്തിന്റെ പ്രതിരോധ ശക്തി കൂട്ടുന്ന ഇമ്യൂണോ തെറപ്പി, ശരീരത്തിനകത്തു വ്യത്യസ്തമായ എന്തിനേയും തടുത്തു കൂട്ടി വിഴുങ്ങിയോ, ആന്റിബോഡി സൃഷ്ടിച്ചോ മറ്റോ നശിപ്പിക്കും. ഇമ്യൂണോ തെറപ്പി പ്രത്യാശ നൽകുന്ന ഒരു ചികിത്സാ മാർഗമാണ്. കാൻസർ പാരമ്പര്യ രോഗമല്ല. പകരുന്ന രോഗവുമല്ല.