തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകർ വികസിപ്പിച്ചത് അർബുദ ചികിത്സാ രംഗത്ത് അദ്ഭുതങ്ങൾക്കു സാധ്യതയുള്ള പുതിയ മരുന്ന്. ഞരമ്പിൽ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്ന് എലികൾ ഉൾപ്പെടെ മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ചു. കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മരുന്നിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകർ വികസിപ്പിച്ചത് അർബുദ ചികിത്സാ രംഗത്ത് അദ്ഭുതങ്ങൾക്കു സാധ്യതയുള്ള പുതിയ മരുന്ന്. ഞരമ്പിൽ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്ന് എലികൾ ഉൾപ്പെടെ മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിച്ചു. കൂടുതൽ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മരുന്നിന്റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്കു കൈമാറി. വിജയകരമായാൽ 3 വർഷത്തിനകം മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.

സാധാരണയായി കാണപ്പെടുന്ന ഒരു സസ്യത്തിൽ നിന്നു വേർതിരിച്ച ഏക തന്മാത്രാ പദാർഥവും രക്തത്തിലെ ആൽബുമിൻ എന്ന പ്രോട്ടീനും ചേർത്താണു ശ്രീചിത്രയിലെ ഗവേഷകർ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള മരുന്നു സൃഷ്ടിച്ചത്. ഇതു ലോകത്തു തന്നെ ആദ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. അർബുദ കോശങ്ങളെ നശിപ്പിക്കുന്ന പദാർഥങ്ങൾ ചില സസ്യങ്ങളിൽ നിന്നു വേർതിരിച്ചെടുക്കാറുണ്ടെങ്കിലും അതൊന്നും ജലത്തിൽ ലയിക്കാത്തതിനാൽ കുത്തിവയ്പിലൂടെ ശരീരത്തിലേക്കു നേരിട്ടു കടത്തിവിടാനാവില്ല.

ADVERTISEMENT

ശ്രീചിത്രയിലെ ഗവേഷകർ സസ്യപദാർഥത്തിലെ പ്രോട്ടീനും ആൽബുമിനുമായി സംയോജിപ്പിക്കുകയാണു ചെയ്തത്. അങ്ങനെയുണ്ടാക്കുന്ന മരുന്ന് ഞരമ്പുകളിൽ കൂടി കുത്തിവയ്ക്കാം. എസ്‌സിടിഎസി 2010 എന്നാണു മരുന്നിനു പേരു നൽകിയിരിക്കുന്നത്. സസ്യമേതെന്ന് ഈ ഘട്ടത്തിൽ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ മൃഗങ്ങളിലുൾപ്പെടെ പരീക്ഷണങ്ങളിലൂടെ മാത്രമേ ഏതൊക്കെ തരം അർബുദങ്ങൾക്കു മരുന്നു ഫലപ്രദമാകുമെന്നു കണ്ടെത്താനാകൂ. മൂന്നോ നാലോ പരീക്ഷണഘട്ടങ്ങൾ കഴിഞ്ഞാൽ മാത്രമേ ഡ്രഗ് കൺട്രോളർ ജനറലിന്റെ ഉൾപ്പെടെ അംഗീകാരം ലഭിക്കൂ.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായി ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണു മരുന്ന് വികസിപ്പിച്ചത്. ഡോ. രഞ്ജിത് പി.നായർ, ഡോ. മോഹനൻ‌, ഡോ. ആര്യ അനിൽ, ഡോ. മെജോ സി.കോര, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണു ഗവേഷക സംഘത്തിലുണ്ടായിരുന്നത്. 2010 ൽ തുടക്കമിട്ട ഗവേഷണമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. ശ്രീചിത്രയിലെ ഗവേഷകരും മെഡിക്കൽ റിസർച് കൗൺസിലും ചേർന്നു കണ്ടുപിടിത്തത്തിനു പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.

ADVERTISEMENT

മരുന്ന് വികസിപ്പിച്ചതിന്റെ പ്രധാന ഘട്ടങ്ങൾ

∙ അർബുദ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ഏകകോശ തന്മാത്രാ പദാർഥം സസ്യത്തിൽ നിന്നു വേർതിരിച്ചെടുത്തു. 

ADVERTISEMENT

∙ രക്തത്തിൽ കാണപ്പെടുന്ന പ്രോട്ടീൻ ആയ ആൽബുമിൻ ശുദ്ധീകരിച്ചെടുത്തു.

∙ ആൽബുമിനും സസ്യപദാർഥത്തിന്റെ പ്രോട്ടീനും സംയോജിപ്പിക്കുന്നു. ഇതിന് എസ്‌സിടിഎസി 2010 എന്ന പേരു നൽകി.

∙ എസ്‌സിടിഎസി 2010 വീണ്ടും ശുദ്ധീകരിച്ചു പൗഡർ രൂപത്തിൽ സൂക്ഷിക്കുന്നു. ഇതു ജലത്തിൽ ലയിപ്പിച്ച ശേഷം കുത്തിവയ്ക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT