കനത്ത ചൂടിൽ കത്തുകയാണ് നാട്. അന്തരീക്ഷമെങ്ങും പൊടിപടലങ്ങൾ, വറ്റിവരണ്ട് ജലാശയങ്ങൾ. രോഗങ്ങൾക്കു രടരാൻ അനുകൂലമായ സാഹചര്യം. ജാഗ്രത പാലിക്കണം നമ്മൾ. മടിക്കാതെ മുൻകരുതലുമെടുക്കണം. കാണുന്നതെല്ലാം മഞ്ഞ വേനൽക്കാലത്തു ഏറ്റവുമധികം കരുതിയിരിക്കേണ്ടതു മഞ്ഞപ്പിത്തത്തെയാണ്. നിശബ്ദനായ കൊലയാളി. രോഗത്തോടു നമ്മൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കനത്ത ചൂടിൽ കത്തുകയാണ് നാട്. അന്തരീക്ഷമെങ്ങും പൊടിപടലങ്ങൾ, വറ്റിവരണ്ട് ജലാശയങ്ങൾ. രോഗങ്ങൾക്കു രടരാൻ അനുകൂലമായ സാഹചര്യം. ജാഗ്രത പാലിക്കണം നമ്മൾ. മടിക്കാതെ മുൻകരുതലുമെടുക്കണം.

കാണുന്നതെല്ലാം മഞ്ഞ
വേനൽക്കാലത്തു ഏറ്റവുമധികം കരുതിയിരിക്കേണ്ടതു മഞ്ഞപ്പിത്തത്തെയാണ്. നിശബ്ദനായ കൊലയാളി. രോഗത്തോടു നമ്മൾ പുലർത്തുന്ന ചെറിയ ഉദാസീനത പോലും ഒരുപക്ഷേ മരണത്തിലേക്കു നയിച്ചേക്കാം. മലിനജലത്തിലൂടെയാണു രോഗം പ്രധാനമായും പകരുന്നത്. 

ADVERTISEMENT

പ്രതിരോധിക്കാൻ

കിണറുകളും കുടിവെള്ള സ്രോതസുകളും സൂപ്പർ ക്ലോറിനേഷൻ നടത്തുക
20 മിനിറ്റ് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ആഹാരത്തിനു മുൻപും ശേഷവും മലമൂത്ര വിസർജനത്തിനു മുൻപും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. 
കൃത്യമായി ചികിത്സ തേടുക, പൂർണവിശ്രമം ഉറപ്പാക്കുക
വ്യക്തി ശുചിത്വം പാലിക്കുക
മദ്യപാനം ഒഴിവാക്കുക
വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഐസ് ഉപയോഗിക്കാതിരിക്കുക
ഹെപ്പറ്റൈറ്റിസ് എ അല്ലെന്നു കണ്ടാൽ ഹെപ്പറ്റൈറ്റിസ് ഇ കൂടി ഉണ്ടോ എന്നും ശ്രദ്ധിക്കണം

സൂര്യാതപവും ആരോഗ്യപ്രശ്നങ്ങളും

ഈ മാസം തുടക്കം മുതൽ സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത ചൂടാണ്. അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയെന്നു നോക്കാം. 

ADVERTISEMENT

സൂര്യാഘാതം

പരിധിയിലധികം താപനില ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുന്നു. അതിനാൽ ശരീരത്തിലെ താപം പുറത്തേക്കു കളയുന്നതിനു പ്രശ്നങ്ങളുണ്ടാകുന്നു. പ്രവർത്തനങ്ങൾ തകരാറിലാകുന്നു. 

ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, നേർത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം, ചിലപ്പോൾ അബോധാവസ്ഥയിലേക്കു വരെ നയിച്ചേക്കാം. 

ADVERTISEMENT

താപശരീര ശോഷണം

കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്നു ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുണ്ടാകുന്ന അവസ്ഥ. 

വെയിലത്തു ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്തസമ്മർദം  മുതലായ രോഗങ്ങൾ ഉള്ളവരിലും സാധ്യത കൂടുതൽ. 

സംശയം തോന്നിയാൽ ചെയ്യേണ്ട കാര്യങ്ങൾ 

വെയിലുള്ള സ്ഥലത്തുനിന്നു തണുത്ത സ്ഥലത്തേക്കു മാറുക
തണുത്ത വെള്ളം കൊണ്ടു ശരീരം തുടയ്ക്കുക, 
ധാരാളം വെള്ളം കുടിക്കുക, കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റുക
എത്രയും വേഗം ആശുപത്രിയിലെത്തുക

സൂര്യാതപം

നേരിട്ടു വെയിലേൽക്കുന്ന ശരീര ഭാഗങ്ങളിൽ സൂര്യാതപമേറ്റു ചുവന്നു തടിക്കുക, വേദനയും പൊള്ളലും ഉണ്ടാവുക. പൊള്ളലേറ്റ ഭാഗങ്ങളിൽ കുമിളകൾ ഉണ്ടാകാറുണ്ട് 

ചൂടുകൊണ്ടുള്ള പേശിവലിവ് 

ജലാംശം നഷ്ടപ്പെടുന്നതു മൂലം കൈകാലുകളിലും ഉദര പേശികളിലും കൂടുതലായി വലിവ് അനുഭവപ്പെടുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം എന്നിവ കൂടുതൽ ഫലപ്രദമാണ്. 

ചൂടുകൊണ്ടുള്ള ശരീര തിണർപ്പ്

കൂടുതലായുണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറി‍ഞ്ഞു തിണർക്കുന്ന അവസ്ഥ. കുട്ടികളെ ഇതു കൂടുതലായി ബാധിക്കാറുണ്ട്. കഴുത്തിലും നെഞ്ചിന്റെ മുകൾഭാഗങ്ങളിലുമാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. തിണർപ്പു ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഉണങ്ങിയ അവസ്ഥയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT