ഓട്ടിസം; ദന്താരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും
ഓട്ടിസം കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ദന്താരോഗ്യപ്രശ്നങ്ങൾ. ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതിൽ ഏറ്റവും പ്രധാനം ശരീരഭാഷ, ആംഗ്യവിക്ഷേപങ്ങൾ, സ്പർശനം, അവരുടെ തലത്തിലേക്ക് ഇറങ്ങി ചെല്ലൽ തുടങ്ങി പല ഘടകങ്ങളുടെയും ശരിയായ സംയോജനം കൂടിയാണ്. ഓട്ടിസം ഉള്ള കുഞ്ഞുങ്ങളിൽ ആശയവിനിമയത്തിലെ പോരായ്മ
ഓട്ടിസം കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ദന്താരോഗ്യപ്രശ്നങ്ങൾ. ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതിൽ ഏറ്റവും പ്രധാനം ശരീരഭാഷ, ആംഗ്യവിക്ഷേപങ്ങൾ, സ്പർശനം, അവരുടെ തലത്തിലേക്ക് ഇറങ്ങി ചെല്ലൽ തുടങ്ങി പല ഘടകങ്ങളുടെയും ശരിയായ സംയോജനം കൂടിയാണ്. ഓട്ടിസം ഉള്ള കുഞ്ഞുങ്ങളിൽ ആശയവിനിമയത്തിലെ പോരായ്മ
ഓട്ടിസം കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ദന്താരോഗ്യപ്രശ്നങ്ങൾ. ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതിൽ ഏറ്റവും പ്രധാനം ശരീരഭാഷ, ആംഗ്യവിക്ഷേപങ്ങൾ, സ്പർശനം, അവരുടെ തലത്തിലേക്ക് ഇറങ്ങി ചെല്ലൽ തുടങ്ങി പല ഘടകങ്ങളുടെയും ശരിയായ സംയോജനം കൂടിയാണ്. ഓട്ടിസം ഉള്ള കുഞ്ഞുങ്ങളിൽ ആശയവിനിമയത്തിലെ പോരായ്മ
ഓട്ടിസം കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ദന്താരോഗ്യപ്രശ്നങ്ങൾ. ഇത്തരം കുട്ടികളെ ചികിത്സിക്കുന്നതിൽ ഏറ്റവും പ്രധാനം ശരീരഭാഷ, ആംഗ്യവിക്ഷേപങ്ങൾ, സ്പർശനം, അവരുടെ തലത്തിലേക്ക് ഇറങ്ങി ചെല്ലൽ തുടങ്ങി പല ഘടകങ്ങളുടെയും ശരിയായ സംയോജനം കൂടിയാണ്. ഓട്ടിസം ഉള്ള കുഞ്ഞുങ്ങളിൽ ആശയവിനിമയത്തിലെ പോരായ്മ പലപ്പോഴും കുറച്ചു കൂടി ബുദ്ധിമുട്ടുകൾ ചികിത്സയിൽ സൃഷ്ടിക്കാറുണ്ട്.
ഓട്ടിസമുള്ള കുട്ടികളിൽ ചിലരിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് സ്വയം മുറിവേൽപ്പിക്കുന്ന സ്വഭാവം. തല ചുവരിൽ ശക്തിയായി കുറെ നേരം ഇടിക്കുന്നതു മുതൽ ചുണ്ടും നാക്കും സ്വയം കടിച്ചു മുറിക്കുക, കൂർത്ത നഖം കൊണ്ട് മോണയിൽ മുറിവേൽപ്പിച്ച് മോണയിലെ ദശ അടർത്തിയെടുക്കുക തുടങ്ങിയവയും കാണാറുണ്ട്. പലപ്പോഴും ഈ കുഞ്ഞുങ്ങൾ കഴിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലങ്ങളും വായിൽ പ്രതിഫലിക്കാറുണ്ട്. വരണ്ടുണങ്ങിയ വായ ചില മരുന്നിന്റെ പാർശ്വഫലമാകുമ്പോൾ ചിലത് ഉമിനീരിന്റെ ഒഴുക്ക് കൂട്ടുന്നവയാണ്. കൂടാതെ ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ട്, രുചിവ്യത്യാസം, മോണവീക്കം, നാവിന്റെ തടിപ്പ്, നാവിന്റെ നിറവ്യത്യാസം, വായിൽ അടിക്കടി വായ്പ്പുണ്ണ് ഉണ്ടാവുക തുടങ്ങിയവയൊക്കെ മറ്റ് പാർശ്വഫലങ്ങളാണ്.
നാവിന്റെ ചലനം നിയന്ത്രിക്കാന്‍ ഈ കുഞ്ഞുങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാറുണ്ട്. അതിനാൽ പലപ്പോഴും മൃദുവായ മധുരം നിറഞ്ഞ ആഹാരസാധനങ്ങളാവും ഇവർ കൂടുതല്‍ ഉപയോഗിക്കുക. പലപ്പോഴും ചവച്ച് തീർക്കാൻ അധികസമയം വേണ്ട. ഇവരുടെ വായിൽ കൂടുതൽ സമയം മധുരം നിറഞ്ഞ ആഹാരം തങ്ങി നിൽക്കാൻ ഇടയാവുന്നത് കാരണം ദന്തക്ഷയത്തിന്റെ തോതും കൂടുതലായി കാണുന്നു. ഇവർ കഴിക്കുന്ന മറ്റൊരു പ്രധാന മരുന്നായ ഫെനിട്ടോയിന്റെ പാർശ്വഫലമായി മോണയുടെ അമിതവളർച്ച ഉണ്ടാകുന്നു. ഇത് പലപ്പോഴും പല്ല് മുളയ്ക്കുന്നതിൽ കാലദൈർഘ്യം വരുത്തുന്നു. കൂടാതെ ഇടയ്ക്കിടെ പല്ലിനുണ്ടാകുന്ന പൊട്ടലുകൾ, ദന്തക്രമീകരണ വൈകല്യങ്ങൾ, മേൽത്താടിയിലെയും കീഴ്ത്താടിയിലെയും മുൻനിരപ്പല്ലുകൾക്കിടയിലെ വിടവ്, നാവുകൊണ്ട് പല്ലിനെ തള്ളുന്ന ജിഹ്വാഭർത്സനം, ഇടയ്ക്കിടെ ചുണ്ടിനുണ്ടാകുന്ന മുറിവുകൾ തുടങ്ങിയവയും സാധാരണയായി കാണപ്പെടുന്നു.
ചികിത്സയിലെ വിവിധ രീതികൾ
ദന്താശുപത്രിയിലെ അന്തരീക്ഷം വളരെ സൗഹൃദപരമായതാണെന്ന് ഉറപ്പുവരുത്തുക. പലപ്പോഴും ചെറുചലനങ്ങൾ പോലും ഈ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയെ പെട്ടെന്ന് ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ചികിത്സയ്ക്കിടയിൽ പെട്ടെന്ന് ദന്തൽ കസേരയുടെ സ്ഥാനം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുക, വെളിച്ചം പെട്ടെന്ന് കെടുത്തുകയോ തെളിക്കുകയോ ചെയ്യുക, ശബ്ദം ഉള്ള ഉപകരണങ്ങൾ പെട്ടെന്ന് ഉപയോഗിക്കുക തുടങ്ങിയവയൊക്കെ ഈ കുഞ്ഞുങ്ങളെ ഭയചകിതരാക്കാം. കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടുന്ന കാർട്ടൂൺ കഥാപാത്രങ്ങളും ലളിത സംഗീതവും, കുളിർമ്മയുള്ള സന്തോഷം പ്രദാനം ചെയ്യുന്ന അന്തരീക്ഷവും ഒരുക്കേണ്ടത് അത്യാവശ്യമാണ്. മുൻകൂട്ടി തന്നെ ദന്താശുപത്രിയുടെ ചികിത്സാ മുറിയുടെ ചിത്രം അച്ഛനമ്മമാർ ഒരു കഥയുടെ രൂപത്തിൽ പറഞ്ഞ് മനസിലാക്കിയാൽ കുഞ്ഞിന് ആദ്യം തോന്നുന്ന അപരിചിതത്വം കുറച്ച് ഒഴിവാക്കാൻ സഹായകമാവും.
ചികിത്സയിലെ മാർഗങ്ങൾ
∙ ആശയവിനിമയ ഉപാധികള്‍
സ്മാർട്ട് സ്കാൻ 32 പ്രോ എന്ന സാങ്കേതികവിദ്യ വിവിധതരം ചിത്രങ്ങൾ ഉപയോഗിച്ച് കൊണ്ട് ഈ കുഞ്ഞുങ്ങളുമായി സംവദിക്കാൻ അവസരം തരുന്നു. മെല്ലെ മെല്ലെ കുഞ്ഞിന് ഈ രീതിയോട് താൽപര്യം ജനിക്കുന്നു.
∙ ചൊല്ലുക – കാട്ടുക – ചെയ്യുക രീതി
ഏതു കാര്യവും ചെയ്യുന്നതിനു മുമ്പ് അതിനെക്കുറിച്ച് രസകരമായി കുഞ്ഞിന്റെ ഭാഷയിൽ പറയുന്നു. ഉപയോഗിക്കാൻ പോകുന്ന ഉപകരണങ്ങള്‍ ഡോക്ടർ സ്വന്തം കൈയിൽ തൊടുവിച്ച് അത് വേദനാരഹിതമാണെന്ന് കുഞ്ഞിനെ മനസിലാക്കിക്കുന്നു. അതിനുശേഷം മെല്ലെ ആ ചികിത്സാരീതി ഉപയോഗിച്ച് തുടങ്ങുന്നു.
∙ കുളിര്‍മ നൽകുന്ന ചില പ്രത്യേക തരം പുതപ്പുകൾ, ഷീറ്റുകൾ എന്നിവ ഉപയോഗിച്ച് കുഞ്ഞിന്റെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ, എന്നാൽ അനിയന്ത്രിത ചലനങ്ങൾ പരമാവധി ഒഴിവാക്കാൻ കഴിയുന്ന തരത്തിൽ ദന്തൽ കസേരയോട് ചേർത്ത് കിടത്താൻ ഉപയോഗിക്കുന്നു.
∙ ശബ്ദനിയന്ത്രണം
ശബ്ദത്തിന്റെ തോത്, രീതി, ഭാഷ എന്നിവ ക്രമീകരിച്ച് കുഞ്ഞിനിഷ്ടമുള്ള രീതിയിൽ പതിയെ പതിയെ ഓരോ നിർദേശങ്ങൾ നൽകുന്നു. മെല്ലെ കുഞ്ഞ് ഈ നിർദേശങ്ങൾ അനുസരിച്ച് തുടങ്ങും.
∙ ശ്രദ്ധ തിരിക്കൽ രീതി
കുഞ്ഞ് ദന്തൽ കസേരയിൽ കിടക്കുമ്പോൾ കാണാൻ കഴിയുന്ന രീതിയിൽ മച്ചിൽ ഒരു ടെലിവിഷൻ സ്ഥാപിച്ചാൽ നന്നായിരിക്കും. കാർട്ടൂൺ, അനിമേഷൻ വീഡിയോകൾ തുടങ്ങിയവ ഇതിൽ പ്രദർശിപ്പിക്കാം, കളിപ്പാട്ടങ്ങൾ, അക്വേറിയം, പാവകൾ തുടങ്ങിയവയും ഇതിനായി ഉപയോഗിക്കാം.
∙ ഇന്ദ്രിയ ചാലക സാങ്കേതികവിദ്യകൾ
കഴിവതും ചവർപ്പുള്ള ടൂത്ത്പേസ്റ്റുകളും ആകർഷണീയമല്ലാത്ത ബ്രഷുകളും ഒഴിവാക്കുന്നതാണ് നല്ലത്. കുഞ്ഞുങ്ങൾക്കായുള്ള കാർട്ടൂൺ രൂപത്തിലും വർണശബളവുമായ ബ്രഷുകളും പ്രത്യേകതരം പേസ്റ്റുകളും ലഭ്യമാണ്. ഇവ ഉപയോഗിക്കാൻ മെല്ലെ പരിശീലിപ്പിക്കണം. ഇലക്ട്രിക് ബ്രഷുകളാണ് ആദ്യം ഉപയോഗിക്കാൻ അഭികാമ്യം.
∙ മരുന്നുപയോഗിച്ച് ശാന്തരാക്കുക
ബോധമയക്കം അഥവാ Conscious Sedation എന്ന രീതി മരുന്നുകൾ ഉപയോഗിച്ച് ചെയ്യാറുണ്ട്. മറ്റുള്ള രീതികൾ പരാജയപ്പെടുമ്പോഴും വളരെ നേരം നീണ്ട ചികിത്സ നൽകേണ്ടി വരുന്ന സമയത്ത് സഹകരണം ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.
അൽപം മനസു വച്ചാൽ ഈ കുഞ്ഞുങ്ങളെ നന്നായി ചികിത്സിക്കാൻ എല്ലാ ദന്താരോഗ്യ വിദഗ്ധർക്കും കഴിയും. എല്ലാ കുഞ്ഞുങ്ങളും പലതരം അനുഗ്രഹങ്ങളുടെയും കഴിവുകളുടെയും സമ്മാനപ്പൊതി നേടിയവരാണ്. അവ തുറക്കുന്നതിൽ കാലതാമസം വരുന്നുവെന്ന് മാത്രം. ആരോഗ്യകരമായി പുഞ്ചിരിക്കാൻ ഈ കുഞ്ഞു മാലാഖക്കൂട്ടത്തെ നമുക്ക് സഹായിക്കാം.