തൈറോയ്ഡ് ബുദ്ധിമാന്ദ്യത്തിനു കാരണമാകുമോ?
ശരീരത്തിലെ ലക്ഷോപലക്ഷം പ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മസ്തിഷ്കത്തിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയാണ് കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ
ശരീരത്തിലെ ലക്ഷോപലക്ഷം പ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മസ്തിഷ്കത്തിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയാണ് കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ
ശരീരത്തിലെ ലക്ഷോപലക്ഷം പ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മസ്തിഷ്കത്തിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയാണ് കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ
എന്റെ മകനു വേണ്ടിയാണ് ഈ ചോദ്യം. ഇപ്പോൾ രണ്ടര വയസ്സുണ്ട്. ആറുമാസം പ്രായമുള്ളപ്പോൾ തൈറോയ്ഡ് രോഗം കണ്ടുപിടിച്ചിരുന്നു. തുടർന്ന് ദിവസവും തൈറോക്സിൻ സോഡിയം എന്ന മരുന്നു കഴിക്കുന്നുണ്ട്. ഓരോ മാസവും പരിശോധിക്കുമ്പോൾ ഹോർമോൺ നില കൂടിയും കുറഞ്ഞും വരും. അതനുസരിച്ച് മരുന്നിന്റെ അളവു കുറയ്ക്കും. രണ്ടു മാസം മുൻപു നോക്കുമ്പോൾ T4 1.94 എന്നും USTCH (3rd generation) 52.82 ഉം ആയിരുന്നു. ഈ മാസം നോക്കിയപ്പോൾ Total T4 6.6 ഉം USTSH (3rd generation) 56.89 ഉം ആയിരുന്നു. ഇപ്പോൾ കഴിക്കുന്ന ഒരു മരുന്നിന്റെ അളവ് 75 mg ആണ്.
പഠിക്കുന്ന പ്രായമാകുമ്പോൾ മകന്റെ പഠനത്തെ ഇത് ബാധി ക്കുമോ? അഞ്ചു വയസ്സുകുമ്പോഴേക്കും ഇതു കുറഞ്ഞില്ലെങ്കിൽ പഠനത്തെ ബാധിക്കുമെന്ന് ഇപ്പോൾ നോക്കുന്ന ഡോക്ടർ പറയുന്നു. ഈ രോഗം വരാനുള്ള കാരണം എന്താണ്? ഇതു പൂർണമായി മാറുമോ? ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരുമോ? ഈ രോഗത്തിനു മറ്റു വല്ല ചികിത്സകളും ഉണ്ടോ? രണ്ടര വയസ്സായിട്ടും മോൻ നന്നായി സംസാരിക്കുന്നില്ല. ഈ മരുന്നു കഴിക്കുന്നതു കൊണ്ടാണോ?
ശരീരത്തിലെ ലക്ഷോപലക്ഷം പ്രവർത്തനങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. മസ്തിഷ്കത്തിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയാണ് കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ ‘ഗ്രോത്ത് ഹോര്‍മോണ്‍’ കുട്ടിയുടെ വളർച്ച നിയന്ത്രിക്കുന്നു. വളർച്ചയ്ക്കൊത്ത സംസാരവും പഠനശേഷിയും താരതമ്യേന ഏറ്റവും വിശ്വസനീയമായി കാണുന്നത് ടിഎസ്എച്ച് ഹോർമോണ്‍ അളവിനനുസരിച്ചാണ്. 56.89 സൂചിപ്പിക്കുന്നത് തൈറോയ്ഡ് ഹോർമോൺ വേണ്ടത്ര അളവിൽ ലഭിക്കുന്നില്ല എന്നാണ്.
ആരംഭദശയിൽത്തന്നെ (ജനിച്ച ഉടനെ) കുഞ്ഞിനെ ഒരു എൻഡോക്രൈനോളജിസ്റ്റിനെ കാണിക്കേണ്ടതായിരുന്നു. ഹോർമോൺ ലഭ്യത ആവശ്യമായ അളവിലാണോ എന്നു വ്യക്തമായി കണ്ടുപിടിക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ ഹോർമോൺ തീരെ തികയുന്നില്ല. മറ്റു ഹോർമോൺ തകരാർ എന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കണം. സംസാര ശേഷിക്കുറവിന്റെ കാരണം ഇപ്പോൾത്തന്നെ വ്യക്തമായി മനസ്സിലാക്കണം.
തൈറോയ്ഡ് ഹോർമോണായ തൈറോക്സിൻ കൊടുക്കുന്നത് വെറും വയറ്റിൽ ആഹാരം കഴിക്കുന്നതിന് ഒരു മണിക്കൂർ മുൻപായിരിക്കണം. എന്നാൽ മാത്രമേ പൂർണമായി വലിച്ചെടുക്കപ്പെടുകയുള്ളൂ.
ഒരു എൻഡോക്രൈനോളജിസ്റ്റിന്റെ േമൽനോട്ടത്തിൽ ടിഎസ്എച്ചിന് കൂടുതൽ പ്രാധാന്യം കൊടുത്ത് ചികിത്സിക്കണം. അല്ലെങ്കിൽ ബുദ്ധിമാന്ദ്യവും പഠന വൈകല്യവും ഉണ്ടാകാം.