വയറ്റിൽ ഭയങ്കര ഗ്യാസ് ആണെന്ന് തോന്നുന്നു... ആകെ വീർത്തതുപോലെ ഇരിക്കുന്നു... ജീവിത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ പറയാത്തവർ ചുരുക്കം. ഗ്യാസ്ട്രബിൾ എന്നാൽ പലതരം അസ്വാസ്ഥ്യങ്ങളാണ്. ഇതൊരു രോഗമല്ല, പല രോഗങ്ങളുടെയും ലക്ഷണമാണ്. വയറ്റിൽ നിന്ന് ഗ്യാസ് പോകുന്നത് പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്ന് ഏമ്പക്കമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയറ്റിൽ ഭയങ്കര ഗ്യാസ് ആണെന്ന് തോന്നുന്നു... ആകെ വീർത്തതുപോലെ ഇരിക്കുന്നു... ജീവിത്തിൽ ഒരു തവണയെങ്കിലും  ഇങ്ങനെ പറയാത്തവർ ചുരുക്കം. ഗ്യാസ്ട്രബിൾ എന്നാൽ പലതരം അസ്വാസ്ഥ്യങ്ങളാണ്. ഇതൊരു രോഗമല്ല, പല രോഗങ്ങളുടെയും ലക്ഷണമാണ്. വയറ്റിൽ നിന്ന് ഗ്യാസ് പോകുന്നത് പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്ന് ഏമ്പക്കമായി മുകളിലൂടെയും രണ്ട് അധോവായുവായി താഴേക്കും. വൻകുടലിൽ ഉണ്ടാകുന്ന വാതകങ്ങൾ പുറത്തേക്കു പോകാതെ കെട്ടി നിൽക്കുമ്പോഴാണ് വയർ വീർത്തു നിൽക്കുന്നത്. 

സാധാരണ  രോഗാവസ്ഥകളുടെ കാരണം, ലക്ഷണം, ചികിത്സ എന്നിവ ഒറ്റ നോട്ടത്തിൽ 

ADVERTISEMENT

ലക്ഷണങ്ങൾ

∙ അമിതമായ അധോവായു
∙ ഏമ്പക്കം
∙ പുളിച്ചുതികട്ടൽ
∙ വയറുവീർത്തിരിക്കുക
∙  നെഞ്ചെരിച്ചിൽ
∙ ചിലരിൽ നെഞ്ചുവേദനയായും പുറം വേദനയായും അനുഭവപ്പെടാം
∙ വയറിന്റെ പലഭാഗങ്ങളിലായുള്ള വേദന

രോഗകാരണം

∙ ഭക്ഷണം കഴിക്കുമ്പോൾ വിഴുങ്ങുന്ന വായു
∙ ദഹനപ്രക്രിയ കുറയുമ്പോൾ
∙ മദ്യപാനം 
∙ പുകവലി
∙ ചില മരുന്നുകളുടെ ഉപയോഗം
∙ അമിതമായ മാനസിക സമ്മർദ്ദം
∙ പയറു വർഗങ്ങൾ , കിഴങ്ങു വർഗങ്ങൾ, അമ്ലരസം കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ, അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ

ADVERTISEMENT

ഗുളികകൾ കാരണം

ചില ഗുളികകൾ ഗ്യാസ് ഉണ്ടാക്കാൻ സാധ്യതയുണ്ട്.

ഉദാഹരണം : 

∙ ആസ്പിരിൻ
∙ സ്റ്റീറോയ്ഡുകൾ
∙ എരിത്രോമൈസിൻ

ADVERTISEMENT

ഒഴിവാക്കേണ്ടവ

∙ ചൂടും എരിവും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ
∙ മദ്യപാനം 
∙ പുകവലി
∙ രാത്രി വൈകിയുള്ള ഭക്ഷണം
∙ വയറു നിറച്ചുള്ള ഭക്ഷണം
∙ പയറു വർഗ്ഗങ്ങൾ
∙ കിഴങ്ങുവർഗങ്ങൾ
∙ പാൽ
∙ മധുരപലഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ
∙ ഉള്ളി, തക്കാളി, ചോക്ലേറ്റ് എന്നിവ നിയന്ത്രിക്കുക

ഗൗരവമായാൽ

ഈ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.

∙ രണ്ട് ആഴ്ച കഴിഞ്ഞിട്ടും മാറാത്ത ഗ്യാസ്ട്രബിൾ
∙ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്
∙ തൂക്കകുറവ്, അമിതക്ഷീണം
∙ വിശപ്പില്ലായ്മ

പ്രതിരോധം

∙ മിതവും ക്രമവുമായ ഭക്ഷണരീതി സ്വീകരിക്കുക
∙ സ്ഥിരമായ വ്യായാമം
∙ പുകവലിയും മദ്യപാനവും ഒഴിവാക്കുക.
∙ കോള പോലുള്ള കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക. 
∙ തണുത്തതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുക.
∙ ശരീരം അധികം അനങ്ങാതെ ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ കസേരയിൽ നിന്ന് എഴുന്നേൽക്കുകയോ ചെറുവ്യായാമങ്ങളോ ചെയ്യുക.
∙ ആഹാരസാധനങ്ങൾ വേണ്ടത്ര വേവിച്ചു കഴിക്കണം. വേവാത്ത ഭക്ഷണംഗ്യാസിനു കാരണമാകും.

തിരിച്ചറിയുക

∙ വയറ്റിൽ ഗ്യാസ് നിറഞ്ഞതുപോലെ തോന്നുക, ഏമ്പക്കം, ഓക്കാനം, തുടങ്ങിയ പ്രശ്നങ്ങൾ ഹൃദയാഘാതം മൂലമുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ഗ്യാസ്ട്രബിൾ ആണെന്ന് കരുതി ലഘുവായി എടുക്കാതെ വൈദ്യസഹായം തേടുക.