പേരുകൊണ്ട് ഏറെ സാധാരണമെങ്കിലും ഫലത്തിൽ വില്ലൻ പരിവേഷമാണ് ഇന്ന് ആസ്മയ്ക്കുള്ളത്. ലോകത്ത് പത്തിൽ ഒരാൾക്ക് ആസ്മ രോഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 20 മില്യൻ ആളുകൾ ഈ രോഗത്തിന് അടിമകളാണ്. ജലദോഷം, അലർജി, തുടർച്ചയായുള്ള ചുമ, ശ്വാസ തടസം, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയും ആസ്മ രോഗികളിൽ

പേരുകൊണ്ട് ഏറെ സാധാരണമെങ്കിലും ഫലത്തിൽ വില്ലൻ പരിവേഷമാണ് ഇന്ന് ആസ്മയ്ക്കുള്ളത്. ലോകത്ത് പത്തിൽ ഒരാൾക്ക് ആസ്മ രോഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 20 മില്യൻ ആളുകൾ ഈ രോഗത്തിന് അടിമകളാണ്. ജലദോഷം, അലർജി, തുടർച്ചയായുള്ള ചുമ, ശ്വാസ തടസം, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയും ആസ്മ രോഗികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരുകൊണ്ട് ഏറെ സാധാരണമെങ്കിലും ഫലത്തിൽ വില്ലൻ പരിവേഷമാണ് ഇന്ന് ആസ്മയ്ക്കുള്ളത്. ലോകത്ത് പത്തിൽ ഒരാൾക്ക് ആസ്മ രോഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 20 മില്യൻ ആളുകൾ ഈ രോഗത്തിന് അടിമകളാണ്. ജലദോഷം, അലർജി, തുടർച്ചയായുള്ള ചുമ, ശ്വാസ തടസം, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയും ആസ്മ രോഗികളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരുകൊണ്ട് ഏറെ സാധാരണമെങ്കിലും ഫലത്തിൽ വില്ലൻ പരിവേഷമാണ് ഇന്ന് ആസ്മയ്ക്കുള്ളത്. ലോകത്ത് പത്തിൽ ഒരാൾക്ക് ആസ്മ രോഗം ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 20 മില്യൻ ആളുകൾ ഈ രോഗത്തിന് അടിമകളാണ്. ജലദോഷം, അലർജി, തുടർച്ചയായുള്ള ചുമ, ശ്വാസ തടസം, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയും ആസ്മ രോഗികളിൽ കണ്ടുവരുന്നു.  ശരിയായ സമയത്തെ രോഗനിർണയവും ചികിത്സയും ചില കരുതലുമാണ് ആസ്മ രോഗികൾക്ക് ആവശ്യം. ആസ്മ രോഗികൾ ശ്രദ്ധിക്കേണ്ടതും മറ്റുള്ളവർക്ക് ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ ചെയ്യാവുന്നതുമായ ചില മുൻകരുതലുകൾ  എന്തൊക്കെയെന്നു നോക്കാം.

∙ കിടക്കകൾ വൃത്തിയായി സൂക്ഷിക്കുക
കിടക്കവിരികളും തലയിണ കവറുകളും ഉൾപ്പെടെ ആഴ്ചയിൽ ഒരിക്കലെങ്കിലും ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കുക. മുറിയിൽ ഈർപ്പത്തിന്റെ അളവ് കുറയ്ക്കാനുള്ള സംവിധാനം ഒരുക്കുക. പൊടിപടലങ്ങൾ അകറ്റി കിടപ്പുമുറി വൃത്തിയും പുതുമയും ഉള്ളതായി സൂക്ഷിക്കുക.

ADVERTISEMENT

∙ ‘അരുമകൾ’ മുറിക്കു പുറത്ത്
അരുമപ്പക്ഷികളെയും മൃഗങ്ങളെയും വീട്ടിലെ അംഗങ്ങളെപ്പോലെ സ്നേഹിക്കുന്നവരാണ് മലയാളികൾ. എന്നാൽ ഇവയെ കിടപ്പുമുറിക്ക് പുറത്ത് നിർത്തുന്നതാണ് നല്ലത്. വീട്ടുപകരണങ്ങളിലും ഇവയുടെ സ്വൈര്യവിഹാരം നിയന്ത്രിക്കാനായാൽ നല്ലത്. 

∙ കാർപെറ്റുകളും കളിപ്പാട്ടങ്ങളും
കാർപെറ്റുകൾ ധാരാളമായി മുറികളിൽ ഉപയോഗിക്കുന്നവരാണ് മലയാളികൾ. ഇവ ഒഴിവാക്കുക എന്നത് എളുപ്പമാകില്ല. എന്നാൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും കാർപെറ്റുകൾ വൃത്തിയാക്കി അഴുക്കും പൊടിയും നീക്കം ചെയ്യണം. അലർജി ഉണ്ടാക്കാൻ സാധ്യതയുള്ളയിനം കളിപ്പാട്ടങ്ങളിൽ നിന്നും അകലം പാലിക്കാം.

∙ ചെടികൾ പടിക്കുപുറത്ത്
വീടിനുള്ളിൽ അലങ്കാര സസ്യങ്ങൾ വളർത്തുന്ന ശീലം സാധാരണയായി കണ്ടുവരാറുണ്ട്. ഇത്തരത്തിൽ ചില സസ്യങ്ങളുടെ സാമിപ്യം ആസ്മയ്ക്കു കാരണമായേക്കാം. അതിനാൽ വീടിനുള്ളിൽ, പ്രത്യേകിച്ച് കിടപ്പുമുറിയിൽ നിന്ന് ഇവയെ പുറത്താക്കുന്നതാണ് ഉത്തമം. ശുചിമുറികളും വൃത്തിയായും ഡ്രൈയായും സൂക്ഷിക്കണം. 

∙ പുകവലിയും പ്രശ്നക്കാരൻ
പുകവലി ആസ്മയ്ക്കുള്ള പ്രധാനകാരണങ്ങളിൽ ഒന്നാണ്. പുകവലിക്കുന്ന ശീലമില്ലെങ്കിലും സ്ഥിരമായി ഇത്തരം പുക ശ്വസിക്കുന്നതും ശ്വാസകോശ രോഗങ്ങൾക്കു വഴിവയ്ക്കും. പുകയില ഉത്പന്നങ്ങളുടെ അവശിഷ്ടങ്ങൾ വീണുകിടക്കുന്ന ഫർണീച്ചറുകൾപോലും ആസ്മരോഗികൾക്ക് അസ്വസ്ഥത സൃഷ്ടിച്ചേക്കാം. പുകവലിക്കുന്നവരുടെ സമീപത്തുനിന്നു സ്വയം പിൻവലിയുന്നതും യാത്രകളിലും മറ്റും ഹോട്ടലുകളിൽ ‘സ്മോക്ക് ഫ്രീ’ മുറികൾ ചോദിച്ചുവാങ്ങുന്നതും ഉത്തമം.

ADVERTISEMENT

∙ രാസവസ്തുക്കൾ സൂക്ഷിക്കുക
വീടുവൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചില രാസവസ്തുക്കളുടെ സാമിപ്യവും രൂക്ഷ ഗന്ധവും ശ്വാസകോശപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇവ ഉപയോഗിക്കേണ്ട അവസ്ഥ വന്നാൽ കൃത്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഗന്ധമാണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെങ്കിൽ മൂക്കും വായും ശരിയായി മൂടിവച്ച്, സുരക്ഷിതമെന്ന് ഉറപ്പാക്കിയ ശേഷം ഉപയോഗിക്കുക.

∙ മാനസിക പിരിമുറുക്കം കുറയ്ക്കുക
തൊഴിൽ മേഖലയിലെ പ്രശ്നങ്ങളും കുടുംബപരമായ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങളാൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെ എണ്ണം ഏറിവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. മാനസിക പിരിമുറുക്കം ആസ്മ ഉൾപ്പെടെയുള്ള ശ്വാസകോശ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആയതിനാൽ മനസിന്റെ ആയാസം കുറയ്ക്കേണ്ടതും അനാവശ്യ ചിന്തകളിൽ മുഴുകാതെ കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങൾ പങ്കിടേണ്ടതും അത്യാവശ്യമാണ്.

∙ വായു നിലവാരം ശ്രദ്ധിക്കുക
ഏറെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ആസ്മരോഗികൾക്ക് നല്ലതല്ല. ഇത്തരം വായുവിലെ പൊടിപടലങ്ങൾ പ്രശ്നം സൃഷ്ടിച്ചേക്കാം. വായുമലിനീകരണം കൂടുതലുള്ള സ്ഥലങ്ങളിലും മേൽപറഞ്ഞ കാലാവസ്ഥാ പ്രശ്നങ്ങൾ ഉള്ള സാഹചര്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

∙ വ്യായാമം ഫലപ്രദം
ആസ്മരോഗികൾക്ക് കാലാവസ്ഥ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളോട് പൊരുതാൻ ചില വ്യായാമങ്ങൾ ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു. ഡോക്ടറുമായി സംസാരിച്ച് ആവശ്യമായ വ്യായാമമുറകൾ പിന്തുടരുന്നത് കൂടുതൽ ഫലപ്രദമാകും.

ADVERTISEMENT

∙ കാലികമായ അലർജികൾ
അലർജികളും ആസ്മയും തമ്മിൽ അടുത്ത ബന്ധമുണ്ട്. കാലാവസ്ഥാ മാറ്റത്തിനൊപ്പമുണ്ടാകുന്ന അലർജികളോ ജലദോഷമോ പോലും ആസ്മയെ വഷളാക്കിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടുന്നതാണ് ഉത്തമം.

∙ അടുപ്പക്കാരെ വിവരം ധരിപ്പിക്കുക
ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അധ്യാപകർ തുടങ്ങി കൂടുതൽ സമയം അടുത്ത് ഇടപെടുന്നവരുമായി തനിക്ക് ആസ്മയുടെ ബുദ്ധിമുട്ടുള്ള വിവരം പങ്കുവയ്ക്കുക. കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ എന്തു പ്രാഥമിക ചികിത്സ നൽകണം എന്നതുകൂടി ധരിപ്പിക്കുന്നത് നന്നായിരിക്കും.

∙ അവശ്യ മരുന്നുകൾ കൈ എത്തും ദൂരത്ത്
ആസ്മ കുടുതൽ അസ്വസ്ഥത ഉണ്ടാക്കുന്ന സാഹചര്യത്തിൽ പെട്ടന്ന് ഉപയോഗിക്കേണ്ട മരുന്നുകൾ കൈ എത്തും ദൂരത്തുതന്നെ കരുതണം. കുട്ടികളിലാണ് ആസ്മ പ്രശ്നമുള്ളതെങ്കിൽ വിവരം സ്കൂൾ അധികൃതരെ കൃത്യമായി അറിയിക്കുകയും ഇൻഹൈലർ ഉൾപ്പെടെയുള്ളവ ആവശ്യമെങ്കിൽ ബാഗിൽ സൂക്ഷിക്കാനുള്ള അനുമതി വാങ്ങുകയും വേണം. ഇവയുടെ ഉപയോഗരീതിയും സ്കൂൾ അധികൃതരെ ധരിപ്പിക്കണം.

∙ ചോക്ക് പൊടിയും വ്യായാമവും
കുട്ടികളിൽ ആസ്മയുള്ള സാഹചര്യത്തിൽ ക്ലാസ് മുറികളിലെ ചോക്കു പൊടിയിൽ നിന്നും അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യം അധ്യാപകരെ നിർബന്ധമായും അറിയിച്ചിരിക്കണം. സ്കൂളിലെ കായിക അധ്യാപകർക്കും വ്യായാമം ഉൾപ്പെടെ വിലപ്പെട്ട വിവരങ്ങൾ കുട്ടിക്ക് നൽകാൻ കഴിഞ്ഞേക്കും.

∙ പരിസരം അറിഞ്ഞുവയ്ക്കണം
നിങ്ങളുടെ താമസസ്ഥലം, തൊഴിലിടം, സ്കൂൾ തുടങ്ങിയവയ്ക്കു സമീപം മികച്ച ചികിത്സ കിട്ടുന്ന ആശുപത്രികളെ സംബന്ധിച്ച് നേരത്തേ ധാരണയുണ്ടാവണം. ആസ്മരോഗികൾ യാത്രപോകുന്ന സാഹചര്യത്തിൽ കൃത്യമായ റൂട്ട്മാപ്പ് തയാറാക്കുന്നതും ഈ വഴിയിലെ ആശുപത്രികളെക്കുറിച്ച്് ബോധവാന്മാരായിരിക്കുന്നതും അതു സഹയാത്രികരോട് പങ്കുവയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.