കണ്ണിലെ അസുഖങ്ങളെക്കുറിച്ച് ആശുപത്രിയിൽ പോകാതെ ഇനി മനസ്സിലാക്കാം
സ്വന്തം കണ്ണിലെ അസുഖങ്ങളെക്കുറിച്ച് ആശുപത്രിയിൽ പോകാതെ തന്നെ മനസിലാക്കാം. ഇതിനുള്ള വെബ്സൈറ്റ് കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് അസുഖങ്ങൾ കണ്ടെത്തുന്നത്. ഇതിനായി കണ്ണിലെ ഞരമ്പുകളെ

സ്വന്തം കണ്ണിലെ അസുഖങ്ങളെക്കുറിച്ച് ആശുപത്രിയിൽ പോകാതെ തന്നെ മനസിലാക്കാം. ഇതിനുള്ള വെബ്സൈറ്റ് കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ അവസാന വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് അസുഖങ്ങൾ കണ്ടെത്തുന്നത്. ഇതിനായി കണ്ണിലെ ഞരമ്പുകളെ വരെ പകർത്താൻ ശേഷിയുള്ള ഫണ്ടസ് ക്യാമറ വഴി വ്യക്തിയുടെ കണ്ണിലെ കൃഷ്ണമണിയുടെ പടമെടുക്കും.
ഇതു വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത വെബ്സൈറ്റിലേക്കു അപ്‌ലോഡ് ചെയ്യും. കണ്ണിൽ എന്തെല്ലാം രോഗങ്ങൾ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നു വെബ്സൈറ്റ് കാട്ടിത്തരും. കണ്ണുകളെ ബാധിക്കുന്ന ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി എന്നീ രോഗങ്ങൾ നേരത്തെ കണ്ടെത്താനാകും എന്നതാണു നേട്ടം. തിമിരം പോലുള്ള രോഗങ്ങൾ സ്വയം തിരിച്ചറിയാൻ കഴിയുമെങ്കിൽ ഇവ രണ്ടും ലക്ഷണങ്ങളോടെ സ്വയം തിരിച്ചറിയാൻ കഴിയില്ലെന്നു വിദ്യാർഥികൾ വ്യക്തമാക്കി.
കണ്ണിന്റെ കാഴ്ചശക്തിയെ ക്രമേണ തകരാറിലാക്കുന്ന ഇവ പലപ്പോഴും മറ്റു അസുഖങ്ങളുടെ പരിശോധനയിലാണു കണ്ടെത്തുന്നത്. വെബ്സൈറ്റിലൂടെ ഇതു കണ്ടെത്താൻ കഴിയുന്നതിനാൽ തുടക്കത്തിൽ ചികിത്സ നടത്താൻ കഴിയും.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സാമ്പത്തിക സഹായം ഈ പദ്ധതിക്കു ലഭിച്ചിട്ടുണ്ട്. പ്രഫ. എം. നീമയുടെ നേതൃത്വത്തിൽ പി.എസ്. സജിത്ത്, കൃഷ്ണപ്രസാദ്, പി.ആർ. പ്രിയ, ലക്ഷ്മി മധു എന്നീ വിദ്യാർഥികളാണു പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചത്.