ഹാര്‍ട്ട്ബീറ്റ് ക്രമാതീതമാണോ? കാരണം ഇതാകാം
ഒരു സാധാരണ മനുഷ്യന്റെ ഹാര്‍ട്ട് ബീറ്റ് 60 മുതല്‍ 100 വരെയാണ്. അതിലധികമായി ഉണ്ടാകുന്ന അവസ്ഥയാണ് Tachycardia. ഇതിനെ ഒരല്‍പം ഗൗരവമായി കാണേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യേകിച്ച് ഛര്‍ദ്ദി, വിയര്‍പ്പ്, ശ്വാസമെടുക്കാന്‍ ഉള്ള ബുദ്ധിമുട്ട്, തളര്‍ച്ച എന്നിവയോട് അനുബന്ധിച്ച് ഉണ്ടായാല്‍ ഉടനടി

ഒരു സാധാരണ മനുഷ്യന്റെ ഹാര്‍ട്ട് ബീറ്റ് 60 മുതല്‍ 100 വരെയാണ്. അതിലധികമായി ഉണ്ടാകുന്ന അവസ്ഥയാണ് Tachycardia. ഇതിനെ ഒരല്‍പം ഗൗരവമായി കാണേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യേകിച്ച് ഛര്‍ദ്ദി, വിയര്‍പ്പ്, ശ്വാസമെടുക്കാന്‍ ഉള്ള ബുദ്ധിമുട്ട്, തളര്‍ച്ച എന്നിവയോട് അനുബന്ധിച്ച് ഉണ്ടായാല്‍ ഉടനടി മെഡിക്കല്‍ സഹായം തേടേണ്ടതുണ്ട് . എന്നാല്‍ ഹാര്‍ട്ട് ബീറ്റ് കൂടുന്നതും ഹൃദയാഘാതവും തമ്മില്‍ എപ്പോഴും ബന്ധം ഉണ്ടായിരിക്കണമെന്നുമില്ല. ഹാര്‍ട്ട് ബീറ്റ് കൂടാനുള്ള മറ്റു ചില ലക്ഷണങ്ങള്‍ ചുവടെ:
കഫീന്‍ - കഫീന്‍ അടങ്ങിയ വസ്തുക്കള്‍ സ്ഥിരമായോ അമിതമായോ കഴിച്ചാല്‍ ഹാര്‍ട്ട് ബീറ്റ് കൂടാം. കോഫി മാത്രമല്ല ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, എനര്‍ജി ഡ്രിങ്ക്സ്, സോഡ എന്തിനു ചോക്ലേറ്റ് പോലും കഫീന്‍ അടങ്ങിയതാണ്.
സ്‌ട്രെസ്സ് - ഹാര്‍ട്ട് ബീറ്റ് കൂട്ടാന്‍ സ്‌ട്രെസ്സ് കാരണമാകാറുണ്ട്. സ്‌ട്രെസ്സ് ഹോര്‍മോണ്‍ ആയ അഡ്രിനാലിൻ കൂടിയാല്‍ ഹാര്‍ട്ട് ബീറ്റും കൂടും. സ്‌ട്രെസ്സ് കുറയ്ക്കാന്‍ യോഗ, വായന, നടത്തം, സംഗീതം കേള്‍ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാം.
ഇന്‍ഫെക്‌ഷന്‍ - എന്തെങ്കിലും തരത്തിലെ അണുബാധ ശരീരത്തില്‍ ഉണ്ടായാലും ഹാര്‍ട്ട് ബീറ്റ് കൂടും. ഈ സമയം ഹൃദയം കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇമ്മ്യൂണ്‍ സിസ്റ്റം സെല്ലുകള്‍ , പോഷകങ്ങള്‍ എന്നിവ വേഗത്തിലെത്തിക്കാന്‍ ആണ് ഈ പ്രവര്‍ത്തനം.
പാനിക് ഡിസോഡര്‍ - പെട്ടെന്ന് ഉണ്ടാകുന്ന ആശങ്ക, പാനിക് ഡിസോഡര്‍ എന്നിവയും ഹാര്‍ട്ട് ബീറ്റ് കൂട്ടും.
ഹാര്‍ട്ട് ബീറ്റ് കൂടുന്നതിനൊപ്പം മറ്റ് എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടനടി ഡോക്ടറുടെ സേവനം തേടണം. ചിലപ്പോള്‍ ഹൈപ്പര്‍തൈറോയ്ഡ് കൊണ്ടും ഹാര്‍ട്ട് ബീറ്റ് വർധിക്കാം.