ഇന്ന് ലോക സൈക്കിള്‍ ദിനം. സൈക്കിള്‍ ദിനത്തിൽ,  ചുമതലയേറ്റെടുക്കാന്‍ സൈക്കിളിലെത്തി വ്യത്യസ്തനായിരിക്കുകയാണ് കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍. ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ഹര്‍ഷവര്‍ധനൻ.

സാധാരണ വേഷം ധരിച്ചാണ് ഹര്‍ഷവര്‍ധന്‍ എത്തിയത്.  സൈക്കിളിങ് ലളിതവും വിശ്വസിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ ഒന്നാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.  ആഴ്ചയിൽ നാലു ദിവസം രാവിലെ താമസസ്ഥലത്തുനിന്നും ലോധി ഗാർഡനിലേക്ക് സൈക്കിളിലാണ് യാത്ര. കൂടാതെ സമയം കിട്ടുമ്പോഴെല്ലാം സൈക്കിളിങ് ചെയ്യാറുണ്ട്.

സൈക്കിളിങ്  തന്‍റെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണിതെന്നും സുസ്ഥിരമായ വികസനലക്ഷ്യങ്ങളിലേക്ക് സൈക്കിളിങ് നൽകുന്ന സംഭാവനകൾ അടിവരയിടുന്നതിനാണ് യുഎൻജിഎ ജൂൺ 3 ലോക ബൈസൈക്കിൾ ദിനമായി പ്രഖ്യാപിച്ചതെന്നും  മന്ത്രി ട്വീറ്റ് ചെയ്തു.  .