രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പറ്റാത്തതു കൊണ്ട് അണ്ഡാശയ കാൻസർ പലപ്പോഴും കണ്ടുപിടിക്കാൻ വൈകാറുണ്ട്. രോഗലക്ഷണങ്ങൾ ഇവയാണ്.

എപ്പോഴും വയറു വീർത്തിരിക്കുക. ക്രമം തെറ്റിയ ആർത്തവം, വയറു വേദന, ആർത്തവസമയത്തെ അസാധാരണ വേദന, ബന്ധപ്പെടുന്ന സമയത്തെ വേദന, അടിക്കടി മൂത്രം പോകൽ, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, മുടി കൊഴിച്ചിൽ, ശബ്ദവ്യതിയാനം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കണ്ട് രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തണം. ശസ്ത്രക്രിയയും കീമോ തെറപ്പിയുമാണു ചികിത്സ.

എപ്പിത്തീലിയൽ അണ്ഡാശയ കാൻസർ, സെക്സ് കോർഡ് സ്ട്രോമൽ കാൻസർ, ജെം സെൽ ട്യൂമർ, മെറ്റാസ്റ്റിക് ട്യൂമർ എന്നിവയാണ് അണ്ഡാശയ കാൻസറുകളിൽ പ്രധാനം. ഇവയിൽ ജെ സെൽ ട്യൂമർ യൗവനാവസ്ഥയിലുള്ള സ്ത്രീകളിലാണു കണ്ടു വരാറുള്ളത്.

അണ്ഡാശയ കാൻസറിനെ പ്രതി രോധിക്കാൻ പ്രയാസമാണ്. ഗർഭധാരണവും മുലയൂട്ടലും ഒരു പരിധിവരെ കാൻസർ മുഴകൾ വരാതിരിക്കാൻ സഹായിക്കും.