വെറുതെ ഇരിക്കുമ്പോള്‍ വിരലുകള്‍ ഞൊടിക്കുന്ന ശീലമുള്ളവരാണ് നമ്മള്‍. വിരലുകള്‍ മനഃപൂര്‍വമോ അല്ലാതെയോ ഇങ്ങനെ ഞൊടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിനാണ് crepitus എന്നു പറയുന്നത്. എന്നാല്‍ ഇങ്ങനെ ഇടയ്ക്കിടെ വിരല്‍ ഞൊടിക്കുന്നത് എല്ലുകള്‍ ഒടിയാന്‍ കാരണമാകുമോ? 

വിരല്‍ ഞൊടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ചിലപ്പോള്‍ സന്ധികള്‍ക്കിടയില്‍ തങ്ങി നില്‍ക്കുന്ന വായൂ കുമിളകള്‍ പൊട്ടുമ്പോള്‍ ഉണ്ടാകുന്നതാകാം, ചിലപ്പോള്‍ ലിഗമെന്റ്സ്, ടെണ്ടന്റ്സ് എന്നിവ സ്ട്രെച് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാകാം. എന്നാല്‍ ഇങ്ങനെ വിരല്‍ ഞൊടിക്കുന്നതിലും ഏറെ നല്ലത് വിരലുകള്‍ ഇടയ്ക്കിടെ മസ്സാജ് ചെയ്യുന്നതാണ്. ചിലപ്പോള്‍ ഏറെ നേരമിരുന്ന ശേഷം കഴുത്തു ഇടത്തോട്ടും വലത്തോട്ടും ചരിക്കുമ്പോള്‍ ഇങ്ങനെ ശബ്ദം കേള്‍ക്കാറുണ്ട്. 

എന്നാല്‍ വിരല്‍ ഞൊടിക്കുമ്പോള്‍ അതോടൊപ്പം വേദനയോ അതിനു ശേഷം നീരോ ഇല്ലാത്ത പക്ഷം വിരല്‍ ഞൊടി ഒരു പ്രശ്നമാണെന്ന് ആരും പറയുന്നില്ല. എങ്കില്‍പ്പോലും ഏറെ പ്രായം ചെന്നവര്‍ ഈ ശീലം വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാരണം പ്രായമായവരില്‍ എല്ലുകള്‍ പൊട്ടാന്‍ സാധ്യത ഏറെയാണ്‌. അതിനാല്‍ അവര്‍ക്ക് ചിലപ്പോള്‍ ഇത് നല്ലതാവില്ല. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT