പ്രണയ നഷ്ടത്തെത്തുടർന്നുള്ള കൊലപാതകങ്ങൾ ഏറി വരികയാണ്. കാമുകിയോ കാമുകനോ ഉപേക്ഷിച്ചു പോകുമ്പോൾ അല്ലെങ്കിൽ പ്രണയം നഷ്ടമാകുന്നെന്നു സംശയം തോന്നുമ്പോൾ ഉടൻ അവരെ കൊന്നുകളയണമെന്ന മനഃസ്ഥിതിലേക്കു മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവർക്കിടയിലുണ്ടായിരുന്നത് യഥാർഥ പ്രണയം അല്ലെന്ന് ഉറപ്പ്. പ്രണയത്തിൽ വീഴുന്നവർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയ നഷ്ടത്തെത്തുടർന്നുള്ള കൊലപാതകങ്ങൾ ഏറി വരികയാണ്. കാമുകിയോ കാമുകനോ ഉപേക്ഷിച്ചു പോകുമ്പോൾ അല്ലെങ്കിൽ പ്രണയം നഷ്ടമാകുന്നെന്നു സംശയം തോന്നുമ്പോൾ ഉടൻ അവരെ കൊന്നുകളയണമെന്ന മനഃസ്ഥിതിലേക്കു മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവർക്കിടയിലുണ്ടായിരുന്നത് യഥാർഥ പ്രണയം അല്ലെന്ന് ഉറപ്പ്. പ്രണയത്തിൽ വീഴുന്നവർ, സമാധാനമായ പ്രണയം ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളെക്കുറിച്ചു പറയുകയാണ് മാനസികോരോഗ്യ വിദഗ്ധൻ ഡോ. സി. ജെ ജോൺ.

അനുരാഗ നദിയിൽ വീഴുന്നവരുടെ സുരക്ഷക്കായി പൊതുവായി പ്രദർശിപ്പിക്കേണ്ട കാലിക അറിയിപ്പ്

ADVERTISEMENT

പ്രണയാതിക്രമങ്ങൾ തടയാൻ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു. ഈ ലക്ഷണങ്ങൾ കാണിച്ചാൽ പക്വമായ ബന്ധം രൂപപ്പെടുത്താമോയെന്ന് ആദ്യം നോക്കാം. ഇല്ലെങ്കിൽ നയപരമായി പിൻവലിയാൻ നോക്കണം. എത്രയും വേഗം ചെയ്താൽ കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാം.

1. എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാൽ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്. അനുസരിക്കാതെ വരുമ്പോൾ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്‌ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്നലാണ്.

2. എവിടെ പോകണം, ആരോട് മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ് .

ADVERTISEMENT

3. ഫോണിൽ കാൾ ലിസ്റ്റ് പരിശോധിക്കൽ, മെസ്സേജ് നോക്കൽ, സോഷ്യൽ മീഡിയയിൽ എന്ത് ചെയ്യുന്നുവെന്ന തിരച്ചിൽ -ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.

4. ഫോൺ എൻഗേജ്ഡ് ആകുമ്പോഴും എടുക്കാൻ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.

5. നിനക്ക് ഞാനില്ലേയെന്ന മധുര വർത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താൻ നോക്കുന്നത് നീരാളിപ്പിടുത്തത്തിന്റെ തുടക്കമാകാം.

6. ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കണം .

ADVERTISEMENT

7. നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തിൽ വിളിക്കുകയും മെസ്സേജ് അയക്കുകയും ഇപ്പോൾ തിരക്കാണെന്നു പറയുമ്പോൾ കോപിക്കുകയും ചെയ്യുന്ന ശൈലികൾ ഉണ്ടാകുമ്പോൾ സൂക്ഷിക്കണം .

8. നീ എന്നെ വിട്ടാൽ ചത്ത് കളയുമെന്നോ, നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചിൽ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്. ശരീര ഭാഗങ്ങൾ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്. 

9. പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും നിസ്സാരകാര്യങ്ങളിൽ നിയന്ത്രണം വിട്ട് കോപിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയും പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാൻ പാടില്ല . 

10. മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാൽ അസൂയ, വൈകാരികമായി തളർത്തൽ, സംശയിക്കൽ -തുടങ്ങിയ പ്രതികരണങ്ങൾ പേടിയോടെ തന്നെ കാണണം. 

ഈ പത്തു സൂചനകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം അസാധ്യം. ഈ പ്രണയ വണ്ടിയിൽ നിന്നും ഇറങ്ങുന്നതാണ് ബുദ്ധി .