മാനസികാരോഗ്യം കുറയുന്നുവോ? ഈ 8 ലക്ഷണങ്ങളെ അവഗണിക്കരുതേ...
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ശരീരത്തിന് അസുഖം വന്നാൽ നാം ഡോക്ടറെ കണ്ട് ചികിത്സ തേടും. മാനസികരോഗത്തിന്റെ കാര്യത്തിൽ വളരെ നേരത്തെ ലക്ഷണങ്ങൾ പ്രകടമാക്കും. എന്നാൽ മതിയായ ചികിത്സ ലഭിക്കുകയുമില്ല. മാനസികരോഗത്തെ പ്രാധാന്യത്തോടെതന്നെ കാണണം. ശരീരത്തിനുണ്ടാകുന്ന അസുഖം പോലെ തന്നെയാണ്

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. ശരീരത്തിന് അസുഖം വന്നാൽ നാം ഡോക്ടറെ കണ്ട് ചികിത്സ തേടും. മാനസികരോഗത്തിന്റെ കാര്യത്തിൽ വളരെ നേരത്തെ ലക്ഷണങ്ങൾ പ്രകടമാക്കും. എന്നാൽ മതിയായ ചികിത്സ ലഭിക്കുകയുമില്ല. മാനസികരോഗത്തെ പ്രാധാന്യത്തോടെതന്നെ കാണണം. ശരീരത്തിനുണ്ടാകുന്ന അസുഖം പോലെ തന്നെയാണ് മനസ്സിന്റെയും അസുഖം. മാനസികാരോഗ്യപ്രശ്നങ്ങൾക്ക് എത്രയും വേഗം ശ്രദ്ധ കൊടുക്കണം. ലക്ഷണങ്ങൾ അറിഞ്ഞാൽ സമയത്ത് വേണ്ടതു ചെയ്യാനും രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും സാധിക്കും.
നിങ്ങളുടെ ചുറ്റുമുള്ള ആർക്കെങ്കിലും സഹായം ആവശ്യമുണ്ടോ എന്നറിയാൻ ചില ലക്ഷണങ്ങളെ അറിയാം.
1. വിശപ്പ്, ഉറക്കം
വിശപ്പിലും ഉറക്കരീതിയിലും എന്തെങ്കിലും മാറ്റം പെട്ടെന്നു വന്നാൽ ശ്രദ്ധിക്കണം. മാനസികാരോഗ്യത്തിന്റെ ആദ്യലക്ഷണമാണിത്. ഇവ രണ്ടും രണ്ടാഴ്ചയിലധികം ഒരാൾ തുടർന്നാൽ ആ ആളോട് സംസാരിച്ച് വേണ്ടതു ചെയ്തു കൊടുക്കണം.
2. മൂഡ് മാറ്റം
എപ്പോഴും മൂഡ് മാറിക്കൊണ്ടിരിക്കുന്നത് നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണമല്ല. നമുക്ക് വളരെ അടുപ്പമുള്ള ഒരാൾക്ക് വിഷാദം ബാധിക്കുകയോ വികാരങ്ങള്‍ മാറിമറിയുകയോ ചെയ്താൽ അത് മനസ്സിന്റെ അനാരോഗ്യത്തിന്റെ ലക്ഷണമാകാം.
3. ഒന്നും ശരിയാകുന്നില്ല
ജോലി സ്ഥലത്തോ സ്കൂളിലോ സാമൂഹ്യപ്രവർത്തനങ്ങളിലോ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് മാനസികാരോഗ്യ കുറവിന്റെ ലക്ഷണമാണ്.
4. ചിന്തകൾ
മാനസികരോഗമുള്ള ഒരു വ്യക്തിക്ക് ശരിയായി പ്രവർത്തിക്കാനോ ജോലിയിൽ ശ്രദ്ധിക്കാനോ കഴിയില്ല. ഓർമക്കുറവ്, ലോജിക്കൽ ആയ ചിന്ത, സംസാരം ഇവയിലെല്ലാമുള്ള പ്രശ്നങ്ങൾ രോഗലക്ഷണമാകാം.
5. സാമൂഹ്യമായ പിൻവാങ്ങൽ
ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ലക്ഷണമാണിത്. ഈ കാര്യത്തിൽ സമൂഹമാധ്യമങ്ങളുടെ ഉപയോഗം പ്രയോജനകരമാണ്. ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എളുപ്പത്തിൽ അറിയാൻ തുടർച്ചയായി വിഷാദം, ഏകാന്തത ഇവയെക്കുറിച്ചുള്ള പോസ്റ്റുകൾ ഇടുകയാണെങ്കിൽ ആ സുഹൃത്തിനോട് സംസാരിക്കാൻ നിങ്ങൾ ശ്രമിക്കുക.
6. വർധിച്ച സംവേദന ക്ഷമത
മാനസികരോഗത്തിന്റെ ആദ്യലക്ഷണങ്ങളിലൊന്നാണ്, കാഴ്ച, ഗന്ധം, ശബ്ദം, സ്പർശം ഇവയോടെല്ലാം വളരെയധികം സെൻസിറ്റീവ് ആയിരിക്കുക എന്നത്.
7. എല്ലാവരിൽ നിന്നും അകലുക
പ്രിയപ്പെട്ടവരിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും അകന്ന് ആരുമായും ബന്ധം പുലർത്താത്ത അവസ്ഥ മാനസികാരോഗ്യമില്ലായ്മയുടെ ലക്ഷണമാണ്.
8. യുക്തിരഹിതമായ ചിന്ത
മാനസികാരോഗ്യമില്ലാത്ത ഒരു വ്യക്തിയുടെ ചിന്തകൾ പലപ്പോഴും യുക്തിരഹിതം ആയിരിക്കും. സ്വന്തം കഴിവിനെക്കുറിച്ച് ഉള്ളതിലും അധികം വിശ്വാസം പ്രകടിപ്പിക്കും.
നിങ്ങൾക്ക് പരിചയമുള്ള ആളുകൾക്ക് മാനസികാരോഗ്യം കുറയുന്നുവെന്ന് തോന്നിയാൽ സ്പെഷലിസ്റ്റ് ഡോക്ടറുടെ സഹായം തേടാൻ വൈകരുതേ.