ഈ രോഗങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെ മാറ്റി മറിച്ചേക്കാം
രോഗങ്ങളെ എല്ലാവർക്കും ഭയമാണ്. ചില രോഗങ്ങള്‍ വേഗം ചികിത്സിച്ചു മാറ്റാം. എന്നാല്‍ ചില രോഗങ്ങള്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവന്നേക്കാം. മറ്റു ചില രോഗങ്ങൾ രോഗിയുടെ സ്വഭാവത്തെയും വ്യക്തിത്വത്തെത്തന്നെയും മാറ്റിമറിച്ചു കളയും. രോഗികളിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും അടുത്ത
രോഗങ്ങളെ എല്ലാവർക്കും ഭയമാണ്. ചില രോഗങ്ങള്‍ വേഗം ചികിത്സിച്ചു മാറ്റാം. എന്നാല്‍ ചില രോഗങ്ങള്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവന്നേക്കാം. മറ്റു ചില രോഗങ്ങൾ രോഗിയുടെ സ്വഭാവത്തെയും വ്യക്തിത്വത്തെത്തന്നെയും മാറ്റിമറിച്ചു കളയും. രോഗികളിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും അടുത്ത
രോഗങ്ങളെ എല്ലാവർക്കും ഭയമാണ്. ചില രോഗങ്ങള്‍ വേഗം ചികിത്സിച്ചു മാറ്റാം. എന്നാല്‍ ചില രോഗങ്ങള്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവന്നേക്കാം. മറ്റു ചില രോഗങ്ങൾ രോഗിയുടെ സ്വഭാവത്തെയും വ്യക്തിത്വത്തെത്തന്നെയും മാറ്റിമറിച്ചു കളയും. രോഗികളിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും അടുത്ത
രോഗങ്ങളെ എല്ലാവർക്കും ഭയമാണ്. ചില രോഗങ്ങള്‍ വേഗം ചികിത്സിച്ചു മാറ്റാം. എന്നാല്‍ ചില രോഗങ്ങള്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവന്നേക്കാം. മറ്റു ചില രോഗങ്ങൾ രോഗിയുടെ സ്വഭാവത്തെയും വ്യക്തിത്വത്തെത്തന്നെയും മാറ്റിമറിച്ചു കളയും. രോഗികളിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും അടുത്ത ബന്ധുക്കള്‍ക്കുപോലും അംഗീകരിക്കാനാവാതെ വന്നേക്കാം.
എന്നാല്‍ ശരിയായ ചികിത്സ, ബന്ധുക്കളുടെ സഹകരണം, കരുതല്‍ എന്നിവ കൊണ്ട് ഒരുപരിധി വരെ അത്തരം രോഗാവസ്ഥകളെ അതിജീവിക്കാം. അത്തരം ചില രോഗങ്ങളെ കുറിച്ച് അറിയാം.
തൈറോയ്ഡ് - കഴുത്തിലാണ് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡിന്റെ അളവിലെ വ്യതിയാനങ്ങള്‍ ഒരാളെ സാരമായി ബാധിക്കും. ഈ ഹോര്‍മോണ്‍ അളവു കൂടിയാൽ ഹൈപ്പർതൈറോയ്ഡിസത്തിനു കാരണമായേക്കാം. അളവു കുറഞ്ഞാൽ ഹൈപ്പോതൈറോയ്ഡിസം ഉണ്ടാകും. ഹൃദയം ഉള്‍പ്പടെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് തൈറോയ്ഡ്. അതുകൊണ്ട് അതിന്റെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ ഒരാളുടെ ദിനചര്യകളെത്തന്നെ ബാധിക്കും. ഹൈപ്പർതൈറോയ്ഡിസം ഉള്ളവരില്‍ സ്‌ട്രെസ്സ്, ടെന്‍ഷന്‍, മൂഡ് മാറ്റങ്ങള്‍, ഭയം എന്നിവ കണ്ടുവരുന്നു. ഹൈപ്പോതൈറോയ്ഡിസത്തിന്റെ ഫലമായി ക്ഷീണവും ഉന്മേഷമില്ലാത്ത അവസ്ഥയും ഉണ്ടാകും.
തലച്ചോറിലെ മുറിവുകള്‍ - എന്തെങ്കിലും അപകടം മൂലം ഉണ്ടാകുന്ന Traumatic brain injury ഒരാളെ ഗുരുതരമായി ബാധിക്കും. താല്‍ക്കാലികമായോ ദീര്‍ഘകാലത്തേക്കോ അല്ലെങ്കില്‍ ജീവിതകാലം മുഴുവനോ ഇതിന്റെ സ്വാധീനമുണ്ടാകാം. ആശയവിനിമയത്തിലെ അപാകതകള്‍, ഓര്‍മക്കുറവ്, മാനസികപ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ അനന്തരഫലമാണ്.
പാര്‍ക്കിന്‍സണ്‍സ് - ഡോപാമിൻ ഹോര്‍മോണ്‍ നിര്‍മിക്കുന്ന നെര്‍വ് സെല്‍ പൂര്‍ണമായി നശിച്ചു പോകുന്ന അവസ്ഥയാണിത്. ഇത് ക്രമേണ രോഗിയെ കീഴ്പ്പെടുത്തും. കൈകാല്‍ വിറയല്‍, ഓര്‍മ ഇല്ലായ്മ, ചലനശേഷിയോ ശരീരത്തിന്റെ ബാലന്‍സോ നഷ്ടമാകുക എന്നിവ ഇതിന്റെ ഫലങ്ങളാണ്. ഈ രോഗത്തിന്റെ തുടക്കത്തില്‍ രോഗി പലതരം ലക്ഷണങ്ങള്‍ കാണിക്കും. ഓര്‍മ ഇല്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതും സാധനങ്ങള്‍ വച്ച സ്ഥലം മറക്കുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. ക്രമേണ രോഗിക്ക് നില്‍ക്കാനും നടക്കാനും സാധിക്കാതെ വരും. എല്ലാത്തിനും ആശ്രയം വേണ്ട അവസ്ഥയിലേക്ക് രോഗി എത്തപ്പെടും.
സ്ട്രോക്ക് - തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം ഉണ്ടാകുന്നതാണ് സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോള്‍ അത് ഓക്സിജന്‍ വിതരണത്തെ ബാധിക്കും. ഇത് സ്ഥിരമായി ചില ബ്രെയിന്‍ സെല്ലുകള്‍ നശിക്കാന്‍ കാരണമാകും. സ്ട്രോക്ക് അതിജീവിച്ച രോഗിയുടെ സ്വഭാവത്തില്‍ തന്നെ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകും.
മൾട്ടിപ്പിൾ സ്ക്ലീറോസിസ്- നാഡിസംബന്ധമായ അസുഖമായ മൾട്ടിപ്പിൾ സ്ക്ലീറോസിസ് വ്യക്തിയുടെ നാഡി ഫൈബറിനെ സുരക്ഷിതമാക്കുന്ന മൈലിനെയായിരിക്കും ബാധിക്കുക. ഇത് പിന്നീട് തലച്ചോറിനെയും ശരീരത്തെയും ബന്ധിപ്പിക്കുന്ന പ്രവർത്തനത്തെ താറുമാറാക്കുമെന്നും ഡോക്ടർമാർ പറയുന്നു.
ബ്രെയിന്‍ ട്യൂമര്‍ - തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച കാന്‍സര്‍ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാനലക്ഷണം. തലചുറ്റല്‍, ക്ഷീണം, കാഴ്ചക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക എന്നിവയും ലക്ഷണങ്ങളാണ്. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാം. ഈ രോഗമുള്ളവര്‍ ചിലപ്പോള്‍ പെട്ടെന്ന് അസാധാരണമായി സംസാരിക്കുവാനും പെരുമാറാനും തുടങ്ങും. ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ പോലും കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. തങ്ങള്‍ എന്താണു ചെയ്യുന്നതെന്നു പോലും തിരിച്ചറിയാനാകാത്ത അവസ്ഥ ചില രോഗികൾക്കുണ്ടാകാറുണ്ട്.
സ്കിസോഫ്രീനിയ- ഗുരുതര മാനസികരോഗങ്ങളില്‍ പ്രധാനമാണ് സ്കിസോഫ്രീനിയ. 16-30 വയസ്സ് പ്രായക്കാരിലാണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത ചിന്തകളാണ് ഇത്തരം രോഗികള്‍ക്ക് ഉണ്ടാകുക. ചിത്തഭ്രമങ്ങൾ ഈ രോഗത്തില്‍ സാധാരണമാണ്. അമിതമായ ദേഷ്യവും സംശയവും പേടിയുമാണ് പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍. സാമൂഹിക ഇടപെടലുകളിൽനിന്ന് മാറിനിൽക്കുക എന്നതെല്ലാം സ്കിസോഫ്രീനിയയുടെ ലക്ഷണമാണ്. ശരിയായ ചികിത്സയും മരുന്നുകളും കൊണ്ടു മാത്രമേ ഈ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കൂ . രോഗിയുടെ കൂടെയുള്ളവരുടെ സഹകരണവും ആവശ്യമാണ്.