രണ്ടു പെൺകുട്ടികളാണ് ഭൂമിയിൽ എന്റെ തിരുശേഷിപ്പ്. ഞാൻ അവരെ വളർത്തിയെന്നല്ല അവരാണ് എന്നെ വളർത്തിയത് എന്നാണ് അവകാശവാദം. ‘‘അതേയ് ഞങ്ങൾ വയറ്റിൽ കിടന്ന് കാണാൻ തുടങ്ങിയതാ ഞങ്ങളില്ലെങ്കിൽ കാണായിരുന്നു. പാവം ഒരു ലൂസിക്കുട്ടി ഭൂമിയിൽ സങ്കടപ്പെട്ടിരിക്കുന്ന കണ്ടിട്ട് ഞങ്ങള് സ്വർഗത്തിലിരുന്ന് ദൈവത്തോട്

രണ്ടു പെൺകുട്ടികളാണ് ഭൂമിയിൽ എന്റെ തിരുശേഷിപ്പ്. ഞാൻ അവരെ വളർത്തിയെന്നല്ല അവരാണ് എന്നെ വളർത്തിയത് എന്നാണ് അവകാശവാദം. ‘‘അതേയ് ഞങ്ങൾ വയറ്റിൽ കിടന്ന് കാണാൻ തുടങ്ങിയതാ ഞങ്ങളില്ലെങ്കിൽ കാണായിരുന്നു. പാവം ഒരു ലൂസിക്കുട്ടി ഭൂമിയിൽ സങ്കടപ്പെട്ടിരിക്കുന്ന കണ്ടിട്ട് ഞങ്ങള് സ്വർഗത്തിലിരുന്ന് ദൈവത്തോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു പെൺകുട്ടികളാണ് ഭൂമിയിൽ എന്റെ തിരുശേഷിപ്പ്. ഞാൻ അവരെ വളർത്തിയെന്നല്ല അവരാണ് എന്നെ വളർത്തിയത് എന്നാണ് അവകാശവാദം. ‘‘അതേയ് ഞങ്ങൾ വയറ്റിൽ കിടന്ന് കാണാൻ തുടങ്ങിയതാ ഞങ്ങളില്ലെങ്കിൽ കാണായിരുന്നു. പാവം ഒരു ലൂസിക്കുട്ടി ഭൂമിയിൽ സങ്കടപ്പെട്ടിരിക്കുന്ന കണ്ടിട്ട് ഞങ്ങള് സ്വർഗത്തിലിരുന്ന് ദൈവത്തോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു പെൺകുട്ടികളാണ് ഭൂമിയിൽ എന്റെ തിരുശേഷിപ്പ്. ഞാൻ അവരെ വളർത്തിയെന്നല്ല അവരാണ് എന്നെ വളർത്തിയത് എന്നാണ് അവകാശവാദം. ‘‘അതേയ് ഞങ്ങൾ വയറ്റിൽ കിടന്ന് കാണാൻ തുടങ്ങിയതാ ഞങ്ങളില്ലെങ്കിൽ കാണായിരുന്നു. പാവം ഒരു ലൂസിക്കുട്ടി ഭൂമിയിൽ സങ്കടപ്പെട്ടിരിക്കുന്ന കണ്ടിട്ട് ഞങ്ങള് സ്വർഗത്തിലിരുന്ന് ദൈവത്തോട് പറഞ്ഞത്. ഞങ്ങൾ ആ ലൂസിക്കുട്ടീടെ അടുത്തു പൊയ്ക്കോട്ടെ എന്ന്. അങ്ങനെയാണ് ഞങ്ങൾ നിന്റെ വയറ്റിൽ വന്നത്. ഞങ്ങളാ നിന്നെ തെരഞ്ഞെടുത്തത്. അതുകൊണ്ട് ഞങ്ങള് പറയണത് കേട്ടാ മതി’’. ഇതാണ് അവരുടെ സ്ഥിരം ഡയലോഗ്.

ആരു പഠിപ്പിച്ചു കൊടുത്തോ എന്തോ? ഏതായാലും ചെറുപ്പംമുതൽ ഞങ്ങൾ മൂന്നുപേരും കൂട്ടുകാരായിരുന്നു. ഞാൻ എന്ത് ധരിക്കണം, എന്ത് തിന്നണം എന്നുപോലും അവർ നിശ്ചയിക്കും. ചിലപ്പോ പറയുന്ന കേൾക്കാം ‘ഛേ ഞങ്ങളാ ഈ ലൂസിക്കുട്ടീനെ ഇത്ര വഷളാക്കിയത്. തനിയെ ഒരു കാര്യവും ചെയ്യാനറിയാതെ’.

ADVERTISEMENT

ചെറുപ്പം മുതൽ പലവിധ രോഗങ്ങളാൽ പീഡിതമാണ് എന്റെ ശരീരം. 16 വയസ്സുവരെ കരപ്പൻ. പിന്നെ വാതരോഗങ്ങൾ അങ്ങനെ... അതുകൊണ്ടു തന്നെ മാസത്തിൽ പത്തു ദിവസമേ ആരോഗ്യമുണ്ടാകൂ. വെയിൽ കൊണ്ടാൽ, മഴ കൊണ്ടാൽ, മഞ്ഞു കൊണ്ടാൽ, ഉറക്കമിളച്ചാൽ എന്തിന് കാറ്റ് ഒന്ന് ഉറക്കെ ഊതിയാൽ പനിവരും. ഞാൻ അവരെ പരിചരിച്ചതിൽ കൂടുതൽ അവർ എന്നെ പരിചരിച്ചു. എന്നാൽ, അതൊന്നുമല്ല എനിക്ക് ലോകത്തോടു പറയാനുള്ളത്. കഴിഞ്ഞ 28 ദിവസമായി ചിക്കൻപോക്സിന്റെ അതിഭീകരമായ ആക്രമണം. തുടർന്ന് ന്യുമോണിയ, അതുമായി ബന്ധപ്പെട്ട അസുഖങ്ങൾ. രാത്രിയും പകലും ഉറക്കമില്ല. അസഹ്യമായ വേദന. എണീറ്റ് നിൽക്കാനോ കുളിക്കാനോ വയ്യ. വേദന സഹിക്കാതെയുള്ള നിലവിളികൾ, ശരീരമാകെ വ്രണമായി.  വൈറസ് രോഗമായതുകൊണ്ടുതന്നെ തികച്ചും ഒരു മുറിയിൽ ഒറ്റപ്പെട്ടു പോകുന്ന വ്യഥ.

മാർച്ച് 31ന് കോളജ് അടച്ചതു മുതൽ കഠിനമായ ചൂടിന്റെ ക്ഷീണമായിരുന്നു. അപ്പോഴാണ് ബെംഗളൂരുവിൽനിന്ന് അവധിക്ക് വന്നപ്പോൾ സ്വാതിക്കു ചിക്കൻപോക്സ് വന്നത്. വീട്ടിൽ അതുവരെ ആർക്കും വന്നിരുന്നില്ല. രണ്ടാഴ്ച ഞാനാണ് അവളെ ശുശ്രൂഷിച്ചത്. എന്നുവച്ചാൽ ഭക്ഷണം നേരത്തിന് ശ്രദ്ധാപൂർവം കൊടുക്കുക. ആയുർവേദ വിധിപ്രകാരമുള്ള ചിട്ടവട്ടങ്ങൾ പാലിക്കുക ഇത്രയേ ചെയ്യേണ്ടി വന്നുള്ളൂ. പത്തോ പന്ത്രണ്ടോ കുരുക്കൾ വന്ന് അതങ്ങ് പോകുകയും ചെയ്തു.  

അവളുടെ അസുഖം മാറി കിട്ടിയ രണ്ടാഴ്ചക്കാലം ഞങ്ങൾ സിനിമ, എക്സിബിഷൻ, ഷോപ്പിങ്, യാത്രകൾ അങ്ങനെ അടിച്ചുപൊളിച്ചു. രോഗം പകരാതിരിക്കാൻ മരുന്നു കഴിച്ചിരുന്നതുകൊണ്ട് പിന്നെ അങ്ങനെയൊന്ന് ഉണ്ടാകുമെന്നേ ആലോചിച്ചില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അതാ ഒന്നു രണ്ടു കുഞ്ഞു പോളങ്ങൾ. ഡോക്ടറെ കണ്ടു മരുന്നുവാങ്ങി. ഡോക്ടർ പറഞ്ഞു: ‘‘അത് സാരല്ല്യ, രണ്ട് മുന്നെണ്ണം വന്നു പോകുന്നതാ നല്ലത്’’.

അങ്ങനെ വീണ്ടും രോഗി. മുറി അവൾ റെഡിയാക്കി. പക്ഷേ ഒറ്റ രാത്രിയിലെ പനികൊണ്ട് കടുകിടാൻ ഇടയില്ലാതെ ശരീരം മുഴുവൻ കുരുക്കൾ നിറഞ്ഞു. ഓർമ പോയി. രാവും പകലും വ്യത്യാസമില്ലാതായി. സ്ഥലകാലങ്ങൾ മാറിപ്പോയി. എപ്പോഴും തലയിൽ 1500 വാട്ട് ബൾബ് കത്തുന്ന വെളിച്ചം.

ADVERTISEMENT

മരണത്തിൽനിന്ന് ഉയിർത്തുവരും വരെ എന്റെ മകൾ സ്വാതിലേഖ എനിക്ക് അമ്മയായിരുന്നു; അല്ല ദൈവമായിരുന്നു. 24 മണിക്കൂറും അവൾ അരികിൽ കാത്തിരുന്നു. ഓരോ മണിക്കൂറിൽ എന്നവിധം ഡോക്ടറുടെ നിർദേശമനുസരിച്ച് മരുന്നുകൾ മാറിമാറി പ്രയോഗിച്ചു. ശരീരം മുഴുവൻ വ്രണമായി മാറിയ അമ്മയെ എടുത്തുകൊണ്ടുപോയി കുളിപ്പിക്കുക, മരുന്നു പുരട്ടുക, വേദനിച്ചു നിലവിളിക്കുമ്പോൾ മടിയിൽ കിടത്തി പാട്ടുപാടിത്തരിക,  തലയിലെ പേനെടുക്കുക, സാരല്യ സാരല്യ ഇതും കടന്നുപോകും എന്ന് ആശ്വസിപ്പിക്കുക. ഇതെല്ലാം അവൾ ചെയ്യുന്നത് ഒരു നൃത്തം ചെയ്യുംപോലെ മൂളിപ്പാട്ടു പാടുംപോലെ, അനായാസമായാണ് എന്നതാണ് അദ്ഭുതം. ഇതിനു വേണ്ടിയല്ലേ ഞാൻ എന്ന ഭാവമാണവൾക്ക്. ഇത്രയും ദിവസത്തിനിടയ്ക്ക് ഒരു നിമിഷംപോലും അവളുടെ മുഖം മുഷിഞ്ഞില്ല. പിന്നീടവൾ പറഞ്ഞു.

‘‘അമ്മ, അമ്മയ്ക്ക് ഓർമയില്ലാതെ കിടന്ന ദിവസങ്ങൾ ഞങ്ങൾ പഴുപ്പിച്ച ഇരുമ്പിലൂടെ നടക്കുകയായിരുന്നു. അപ്പയുടെ ടെൻഷൻ എനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അമ്മ കരയുമ്പോൾ അപ്പ പുറത്തിരുന്ന് കരഞ്ഞു. അമ്മ ഉറങ്ങുമ്പോൾ അമ്മയെ വന്ന് നോക്കി നിൽക്കും. ഒന്നുമില്ലെന്ന് അമ്മയോട് പറയുമ്പോഴും ഞാനും ഉള്ളിൽ കരയുകയായിരുന്നു. ആ ദിവസങ്ങൾ ഇനി ഓർക്കാനേ വയ്യ. അവൾ പറഞ്ഞു നിർത്തുമ്പോഴാണ് ഞാനാ ദിവസങ്ങളിൽ എത്രമാത്രം രോഗാതുരമായിരുന്നു എന്നറിയുന്നത്’’.

കോളജ് തുറന്നിട്ടും ഒരു മാസം അവൾക്ക് ലീവ് എടുക്കേണ്ടി വന്നു.  അവസാനം എന്നെ തോൽപിച്ചുകൊണ്ട് അവൾ പറഞ്ഞു. ‘‘അമ്മാ, എനിക്ക് ചിക്കൻപോക്സ് വന്നത് അമ്മയെ നോക്കാൻ വേണ്ടി മാത്രമാണ്’’. 

അതെ, അവർ ആദ്യം പറഞ്ഞ കഥ ഇപ്പോഴാണ് എനിക്കു മനസ്സിലായത്. എന്നെ പരിചരിക്കാൻ വേണ്ടി വന്നതാണവർ. പെൺമക്കൾ ഉണ്ടാകുന്നതാണ് ഭൂമിയിൽ ഒരു സ്ത്രീയ്ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ പുണ്യം, ഇന്നു ഞാൻ ധന്യയാണ്, തനിയെ കുളിച്ചു. മകളുടെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കയല്ലാതെ മറ്റൊന്നും എനിക്കു പറയാനില്ല. ഉള്ളുരുകി ഉള്ളുരുകി തമ്പിയും അപ്പനും അമ്മയും പ്രാർഥനയോടെ കാത്തിരുന്നു.  അവരുടെ അനന്തമായ സ്നേഹത്തിന്, ഡോക്ടർമാർക്ക്, ഔഷധങ്ങൾക്ക് സർവോപരി  ദൈവത്തിന് സ്നേഹം, കൃതജ്ഞത.

ADVERTISEMENT

ഒരു മാസത്തോളം കിടപ്പുതന്നെ ആയതിനാൽ നടക്കാൻ കാലുകൾ ഭയന്നു.  ചിക്കൻപോക്സ് മാറിയ ശേഷം ഉണ്ടായ തുടർ അസുഖങ്ങളുടെ ഭാഗമായി ടെസ്റ്റുകളിൽ നിന്ന് ടെസ്റ്റുകളിലേക്കുള്ള പരമ്പരയിൽ നിസ്സഹായനായി ഒന്നും ഉണ്ടാകല്ലേ, എന്ന പ്രാർഥനയോടെ, ‘‘സാരമില്ല കുട്ടാ നമ്മൾ ഇതിനെയും കടന്നുപോകും. ഞാനില്ലേ നിന്റെ കൂടെ. എന്നു പറഞ്ഞ് ഒരു കുഞ്ഞിനെ പോലെ തമ്പി എന്റെ കൈപിടിച്ചു നടത്തുമ്പോൾ എന്റെ ടെൻഷൻ അലിഞ്ഞില്ലാതാകുമായിരുന്നു’’.

ദാമ്പത്യം, പ്രണയം ഇതെല്ലാം വേദനകളിൽ, രോഗങ്ങളിൽ, നിസ്സഹായതകളിൽ ഒരാൾ മറ്റൊരാളെ എങ്ങനെ ചേർത്തുപിടിക്കണം എന്നതു കൂടിയാണ്. കുടുംബം എന്നത് വെറും നാലു ചുവരുകളല്ല. സ്നേഹത്തിന്റെ, സഹനത്തിന്റെ ഇഷ്ടികകൾ കൊണ്ട് നിർമിച്ച കൂടാരമാണത്. അതു തകർത്തു കളയാനല്ല പടുത്തുയർത്താനാണ് മനുഷ്യർക്ക് കഴിയേണ്ടത്. സ്നേഹം തന്നെയാണ് സ്വാതന്ത്ര്യം.

 മകൾ, കുളിപ്പിച്ച് ശരീരം മുഴുവൻ പാടുകൾ പോകാനുള്ള മോഹക്രീം പുരട്ടി പുതിയ ഉടുപ്പിടുവിച്ച് നിർത്തി തോളിൽ തട്ടി പറയുന്നു.

റോസി തമ്പി. ഉഷാറായില്ലേ. ഇനി പൂവ്വല്ലേ ഒരു റൈഡ്. അവൾ അവളുടെ  ആൾട്ടോ കാർ സ്റ്റാർട്ടാക്കി ഫ്രണ്ട് ഡോർ തുറന്നു പിടിച്ചു.