സ്ത്രീകളിൽ കാണപ്പെടുന്ന സ്രവങ്ങളുടെ നിറവും രോഗങ്ങളും
സ്ത്രീകളിൽ പല നിറത്തിലുള്ള യോനീസ്രവങ്ങൾ ഉണ്ടാകാറുണ്ട്. ചിലത് സ്വാഭാവികവും ചിലത് രോഗലക്ഷണങ്ങളുമാവാം. സ്രവങ്ങളുടെ നിറവും ലക്ഷണവും നോക്കി എന്തു രോഗമാണെന്നു തിരിച്ചറിയാം. പാലുപോലെ െവളുത്ത സ്രവം സാധാരണമാണ്. പ്രായപൂർത്തിയാകുമ്പോഴുണ്ടാകുന്ന ശാരീരികമാറ്റങ്ങൾ കൊണ്ടാണ് ഇതുണ്ടാകുന്നത്. പശപോലെയുള്ള വെളുത്ത

സ്ത്രീകളിൽ പല നിറത്തിലുള്ള യോനീസ്രവങ്ങൾ ഉണ്ടാകാറുണ്ട്. ചിലത് സ്വാഭാവികവും ചിലത് രോഗലക്ഷണങ്ങളുമാവാം. സ്രവങ്ങളുടെ നിറവും ലക്ഷണവും നോക്കി എന്തു രോഗമാണെന്നു തിരിച്ചറിയാം.
പാലുപോലെ െവളുത്ത സ്രവം സാധാരണമാണ്. പ്രായപൂർത്തിയാകുമ്പോഴുണ്ടാകുന്ന ശാരീരികമാറ്റങ്ങൾ കൊണ്ടാണ് ഇതുണ്ടാകുന്നത്. പശപോലെയുള്ള വെളുത്ത സ്രവം അണ്ഡവിസർജനം നടക്കുന്നതിന്റെ ലക്ഷണമാണ്. ആർത്തവത്തിന് രണ്ടാഴ്ച മുൻപ് മുതൽ കാണപ്പെടാം. ചികിത്സ ആവശ്യമില്ല. ആർത്തവസമയത്ത് അല്ലാതെയുള്ള രക്തം കലർന്ന സ്രവം, ഗർഭനിരോധനഗുളിക കഴിക്കുന്നവർ ഇടയ്ക്കു വച്ചു മുടങ്ങിയാൽ വരാം. ആവർത്തിച്ചു വരികയാണെങ്കിൽ ഡോക്ടറെ കണ്ട് മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തണം.
തൈരു പോലെ കട്ടിയുള്ള വെളുത്ത സ്രവം അണുബാധയുടെ ലക്ഷണമാണ്. ഡോക്ടറെ കണ്ട് ആന്റിഫംഗൽ മരുന്നുകൾ ഉപയോഗിക്കണം. ചാരനിറത്തിലുള്ള ദുർഗന്ധമുള്ള സ്രവം ബാക്ടീരിയമൂലമുള്ള അണു ബാധകൊണ്ടാണ് ഉണ്ടാകുന്നത്. ശുചിത്വത്തിൽ ശ്രദ്ധിക്കുകയും ആന്റി ബാക്ടീരിയൽ മരുന്നു കഴിക്കുകയും വേണം. ദുർഗന്ധമുള്ള മഞ്ഞ കലർന്ന പച്ച സ്രവം ട്രൈക്കോ മോണിയാസിസ് എന്ന അണുബാധകൊണ്ട് ഉണ്ടാകുന്നതാണ്. ലൈംഗികബന്ധത്തിലൂടെ പകരാം. അതിനാൽ പങ്കാളികൾ ഇരുവരും ആന്റി ബയോട്ടിക് ചികിത്സ നടത്തണം.