ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ ഹെഡ് ആന്‍ഡ്‌ നെക്ക് കാന്‍സര്‍ വര്‍ധിക്കുന്നെന്നു പഠനം. ലോകത്താകമാനമുള്ള ഇത്തരം കേസുകളില്‍ 57.5 % ഏഷ്യയിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലും. വായ, തൊണ്ട, മൂക്ക്, തുപ്പല്‍ ഗ്രന്ഥി എന്നിവിടങ്ങളിലാണ് ഈ കാന്‍സര്‍ ആദ്യം പിടിപെടുന്നത് എന്നതുകൊണ്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ ഹെഡ് ആന്‍ഡ്‌ നെക്ക് കാന്‍സര്‍ വര്‍ധിക്കുന്നെന്നു പഠനം. ലോകത്താകമാനമുള്ള ഇത്തരം കേസുകളില്‍  57.5 % ഏഷ്യയിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലും. 

വായ, തൊണ്ട, മൂക്ക്, തുപ്പല്‍ ഗ്രന്ഥി എന്നിവിടങ്ങളിലാണ് ഈ കാന്‍സര്‍ ആദ്യം പിടിപെടുന്നത് എന്നതുകൊണ്ടാണ് ഇതിനെ ഹെഡ് ആന്‍ഡ്‌ നെക്ക് കാന്‍സര്‍ എന്ന് വിളിക്കുന്നത്‌. പുകവലി, മദ്യപാനം, ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ എന്നിവയാണ് ഈ കാന്‍സര്‍ പിടിപെടാനുള്ള കാരണമായി പറയുന്നത്. തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന എന്നിവയാണ് പ്രധാനലക്ഷണം. ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളാണ്. 

ADVERTISEMENT

മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകള്‍ വായില്‍ ഉണ്ടാകുന്നത് ഏറെ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോണയില്‍നിന്നു രക്തം പൊടിയുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക എന്നിവയും ശ്രദ്ധിക്കണം. 

പലപ്പോഴും ഡോക്ടറെ കാണാന്‍ വൈകുന്നതാണ് ഹെഡ് ആന്‍ഡ്‌ നെക്ക് കാന്‍സറിനെ ഗുരുതരമാക്കുന്നത്. എത്രയും പെട്ടെന്നുള്ള രോഗനിര്‍ണമാണ് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതെന്ന് ഓർക്കണം.