രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുകയാണ് എന്ന ആപ്തവാക്യം എച്ച്1എൻ1 എന്ന മാരക പനിയുടെ കാര്യത്തില്‍ വളരെ പ്രസക്തമാണ്. എച്ച്1എൻ1 വൈറസ് താരതമ്യേന പുതിയ വൈറസ് ആയതിനാൽ അതിനെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യശരീരത്തിനില്ല. അതുകൊണ്ടുതന്നെ രോഗപ്രതിരോധം അത്യാവശ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുകയാണ് എന്ന ആപ്തവാക്യം എച്ച്1എൻ1 എന്ന മാരക പനിയുടെ കാര്യത്തില്‍ വളരെ പ്രസക്തമാണ്. എച്ച്1എൻ1 വൈറസ് താരതമ്യേന പുതിയ വൈറസ് ആയതിനാൽ അതിനെ പ്രതിരോധിക്കാനുള്ള ശേഷി മനുഷ്യശരീരത്തിനില്ല. അതുകൊണ്ടുതന്നെ രോഗപ്രതിരോധം അത്യാവശ്യമാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ് അതിന്റെ കാതൽ. സ്വയംകരുതല്‍ നടപടികള്‍ക്കൊപ്പം, മറ്റുള്ളവര്‍ക്കു രോഗബാധ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.

രോഗം പടരാതിരിക്കാന്‍

ADVERTISEMENT

1. രോഗബാധയുള്ള സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങള്‍ കഴിവതും ഒഴിവാക്കുക. പ്രത്യേകിച്ച് എച്ച്1എൻ1 രോഗികളുള്ള പ്രദേശം. സന്ദര്‍ശിക്കേണ്ടിവന്നാല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക.

2. എച്ച്1എൻ1 പനി സ്ഥിരീകരിച്ച രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. വേണ്ടിവന്നാല്‍ മാസ്ക് ഉപയോഗിക്കുക

ADVERTISEMENT

3. അത്യാവശ്യമില്ലെങ്കില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുക. പോകേണ്ടിവന്നാല്‍ കുട്ടികളെ കൂട്ടാതിരിക്കുക.

4. രോഗമുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തൂവാലകൊണ്ടോ മാസ്ക് കൊണ്ടോ വായും മൂക്കും മൂടുക (Cough Hygiene). ഇത് രോഗാണു അന്തരീക്ഷത്തില്‍ കലര്‍ന്ന് രോഗം പടരാതിരിക്കാന്‍ സഹായിക്കും. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അന്തരീക്ഷത്തിലേയ്ക്ക് ധാരാളം വൈറസുകളെ കടത്തിവിടുന്നു. ഇത് രോഗമില്ലാത്തവര്‍ ശ്വസിക്കാനിടവരുമ്പോഴാണ് രോഗം ഉണ്ടാവുന്നത്  (Droplet infection)

ADVERTISEMENT

5. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക. ചുമയുള്ളവര്‍ ഇതു  പ്രത്യേകം ശ്രദ്ധിക്കണം.

06. കൈകളുടെ ശുചിത്വം (Hand Hygiene) വളരെ പ്രധാനമാണ്. രോഗികളുടെ ശ്വാസകോശത്തില്‍നിന്നു വരുന്ന സ്രവങ്ങളില്‍ ധാരാളം വൈറസുകള്‍ ഉണ്ടാവും. രോഗിയുടെ വസ്ത്രങ്ങള്‍, കട്ടില്‍, വാതില്‍പ്പിടി എന്നിവിടെയൊക്കെ രോഗാണുക്കള്‍ കാണും. ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും മറ്റു പ്രതലങ്ങളില്‍ കൈകള്‍ സ്പര്‍ശിക്കുമ്പോഴും രോഗാണുസംക്രമം ഉണ്ടാവാം. അതുകൊണ്ട് ആശുപത്രി സന്ദര്‍ശനമോ യാത്രയോ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഉടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. രോഗമുള്ള കാലയളവില്‍ കൂടെക്കൂടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് രോഗാണുബാധ തടയും.

വാക്സിന്‍

എച്ച്1എൻ1 ഇന്‍ഫ്ളുവന്‍സാ വാക്സിന്‍ ഇന്ന് ലഭ്യമാണ്. ഇത് ഇന്‍ജക്‌ഷന്‍ ആയിട്ടാണ് നല്‍കുന്നത് മൂക്കില്‍കൂടി നല്‍കുന്ന വാക്സിനും ഉണ്ട്. രോഗമില്ലാത്തവരില്‍ എച്ച്1എൻ1  വൈറസിനെതിരെ രോഗപ്രതിരോധശക്തി ഉണ്ടാക്കുകയാണ് വാക്സിന്‍ ചെയ്യുന്നത്.  വാക്സിന്‍ എങ്ങനെ ഉപയോഗിക്കണമെന്ന് േകന്ദ്ര ആരോഗ്യ വകുപ്പ് അടുത്തകാലത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

(കോട്ടയം പൊന്‍കുന്നം ശാന്തിനികേതന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനാണ് ലേഖകൻ)