1. എല്ലാ വൃക്കരോഗങ്ങളും മാരകമാണ്. 
നേരത്തേ ചികിത്സിച്ചാൽ പല വൃക്കരോഗങ്ങളും മാരകമാവില്ല.

2. വൃക്കരോഗികൾ ധാരാളം വെള്ളം കുടിക്കണം
അമിതമായി വെള്ളം കുടിച്ചാൽ മൂത്രം പോകാതെ നീർക്കെട്ടുണ്ടാകും. ശരീരത്തിലെ ജലാംശത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് പ്രധാനം.

3. വൃക്കരോഗം ഡയാലിസിസ് ചെയ്താൽ മാറും
വൃക്കയ്ക്ക് ശരീരത്തിലെ മാലിന്യം പുറത്തുകളയാൻ പറ്റാത്ത അവസ്ഥയിൽ ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഇത് വൃക്കരോഗം മാറ്റാനുള്ള വഴിയല്ല.

4. ഒരിക്കൽ ഡയാലിസിസ് ചെയ്താൽ ജീവിതകാലം മുഴുവൻ ചെയ്യേണ്ടി വരും.
സ്ഥായിയായ വൃക്കരോഗം ഉള്ളവര്‍ക്കു മാത്രമാണ് സ്ഥിരം ഡയാലിസിസ് വേണ്ടിവരുന്നത്. 

5. എല്ലാ വൃക്കരോഗികളിലും നീര് കാണപ്പെടുന്നു
രോഗിയുടെ ശരീരഘടനയനുസരിച്ച് മാറ്റങ്ങൾ കാണാം. വൃക്ക സ്തംഭനമുള്ള ചില രോഗികളിൽ നീരു കാണാറില്ല. നീരില്ലാത്തവർക്ക് വൃക്കരോഗം ഇല്ല എന്ന് അർഥമില്ല. 

ഡോ. ജയന്ത് തോമസ് മാത്യു
വൃക്കരോഗവിഭാഗം മേധാവി,
അമല മെഡിക്കൽ കോളജ്, തൃശൂർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT