ഉണർന്നിരിക്കുന്ന ഓരോ സമയവും നമ്മൾ മൊബൈൽ ഫോൺ നോക്കുന്ന കാലമാണിത്. ജോലിത്തിരക്കിനിടയിൽ വീണു കിട്ടുന്ന കുറച്ചു സമയം ഒന്ന് നടന്നു പോയി ചായ കുടിക്കുകയോ സഹപ്രവർത്തകരോട് സംസാരിക്കുകയോ ആണോ നിങ്ങള്‍ ചെയ്യാറ്? അതോ ആ സമയം ഫോണിൽ നോക്കുകയാണോ?

ഉണർന്നെണീക്കുമ്പോൾ മുതൽ ഉറങ്ങും വരെ ലോകം നമ്മുടെ വിരലറ്റത്താണിപ്പോൾ. പക്ഷേ ഇതിനെല്ലാം വലിയ വില കൊടുക്കേണ്ടി വരും എന്നാണ് ഈ പഠനഫലം സൂചിപ്പി ക്കുന്നത്. ഫോണുപയോഗം, പ്രശ്നങ്ങളെ പരിഹരിക്കാനുള്ള നിങ്ങളുടെ കഴിവിനെ ഇല്ലാതാക്കുകയാണ് എന്നറിയാമോ? ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കും. 

യു.എസിലെ റട്ജേഴ്സ് സര്‍വകലാശാലാ ഗവേഷകർ നാനൂറോളം കോളജ് വിദ്യാർത്ഥികളിൽ ഒരു പഠനം നടത്തി. ഇവർക്ക് ചില പ്രയാസമുള്ള ഒരു വേർഡ് പസിൽ ചെയ്യാൻ നൽകി. പസിൽ പകുതിയായപ്പോള്‍ ഇവരിൽ ചിലരോട് ബ്രേക്ക് എടുക്കാനും ആ സമയം സെൽഫോൺ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ചില വിദ്യാർത്ഥികളോട് പേപ്പറോ കംപ്യൂട്ടറോ ഉപയോഗിക്കാൻ പറഞ്ഞു. ബാക്കിയുള്ളവർ ബ്രേക്ക് എടുത്തതേയില്ല. 

ഇടവേളയിൽ ഫോൺ ഉപയോഗിച്ചവർക്ക് പസിൽ സോൾവ് ചെയ്യാൻ ശരിക്കും ബുദ്ധിമുട്ടി. 19% കൂടുതൽ സമയം ഇവരെടുത്തു. മറ്റ് രീതിയിൽ ഇടവേളകൾ ഉപയോഗിച്ചവരേക്കാൾ 22 ശതമാനം കുറവ് പ്രശ്നങ്ങളേ ഇവർക്ക് പരിഹരിക്കാനുമായുള്ളൂ. ഫോൺ ഉപയോഗിക്കുന്നത് ഏകാഗ്രതയെ ബാധിക്കുമെന്നും തിരികെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പലപ്പോഴും ഇത് തടസ്സമാകുമെന്നും ജേണൽ ഓഫ് ബിഹേവിയറൽ അഡിക്‌ഷൻസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT