മൂത്രാശയക്കല്ലുകൾ ഒരിക്കൽ ഉണ്ടായാൽ 50–70 ശതമാനം പേരിലും വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൃത്യമായ ചികിത്സാരീതികൾ തുടരുകയാണെങ്കിൽ 10 ശതമാനം പേരിൽ മാത്രമേ വീണ്ടും കല്ലുണ്ടാവുകയുള്ളൂ. കല്ലു വരാതിരിക്കാനുള്ള വഴികൾ.

1. ദിവസം 12–14 ഗ്ലാസ്സ് വെള്ളം വരെ കുടിക്കണം. മൂന്ന് ലീറ്റർ വെള്ളമെങ്കിലും കുറഞ്ഞത് ഒരു ദിവസം കുടിക്കണം. കയ്യില്‍ എപ്പോഴും ഒരു കുപ്പി വെള്ളം കരുതണം. അർധരാത്രിയിൽ ഉറക്കമുണർന്നാൽ വെള്ളം കുടിക്കുന്നത് കല്ലു രൂപപ്പെടാതിരിക്കാൻ സഹായിക്കും. 

2. ചായ, കാപ്പി, കോള, മുന്തിരി– കൈതച്ചക്ക ജ്യൂസുകൾ എന്നിവ ഒഴിവാക്കുക. കരിക്ക്, ബാർലി വെള്ളം, പഴച്ചാറുകൾ എന്നിവ നല്ലതാണ്. ശുദ്ധജലമായിരിക്കുന്നതാണ് കൂടുതൽ നല്ലത്. 

3. ഉപ്പ് നിയന്ത്രിക്കുക. ദിവസം ആറുഗ്രാം മാത്രം മതി. പപ്പടം, അച്ചാറുകൾ ഉപ്പു ചേർന്ന മറ്റു പലഹാരങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.

4. കൊഴുപ്പ് കൂടുതലുള്ള ആഹാരം കുറച്ച് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. കാരറ്റ്, പാവയ്ക്ക, ബാർലി, മുത്താറി വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

5. ദിവസം രണ്ട്– രണ്ടര ലീറ്റർ മൂത്രം പുറത്തേക്ക് പോകണം. മൂത്രത്തിന്റെ നിറം കണ്ടാൽതന്നെ വെള്ളം ആവശ്യത്തിനു കുടിക്കുന്നുണ്ടോ എന്നറിയാം. മഞ്ഞയോ കടും നിറത്തിലോ ഉള്ള മൂത്രമാണെങ്കിൽ ആവശ്യത്തിനു വെള്ളം കുടിക്കുന്നില്ല എന്നാണ് അർഥം. തെളിഞ്ഞ മൂത്രത്തിൽ എല്ലാ പദാർഥങ്ങളുടെയും വീര്യം കുറഞ്ഞിരിക്കും. ഇത് കല്ലുണ്ടാക്കുന്നതിനെ തടയുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT