സൂക്ഷിച്ചില്ലെങ്കിൽ ഈ അലർജികൾ ആളെക്കൊല്ലും
അലർജികാരണം ആൾക്കാർ മരിച്ച വാർത്ത പത്രങ്ങളിൽ കാണാറില്ലേ? മരണകാരണമാകുന്ന അത്തരം അലർജികളിൽ പ്രധാനമാണ് ഭക്ഷണത്തോടും മരുന്നുകളോടും ഷഡ്പദങ്ങ ളോടുമുള്ള അലർജി. സാധാരണഗതിയിൽ അലർജി മൂലം ചൊറിച്ചിൽ, തടിപ്പ് എന്നിവയാണ് ഉണ്ടാകുന്നതെങ്കിലും അപൂർവം ചിലരിൽ ശ്വാസകോശത്തിലെ നീർക്കെട്ട്, ചുമ, ശ്വാസതടസ്സം എന്നിവയും ഉണ്ടാകും.
രക്തസമ്മർദ്ദം താഴ്ന്ന് ബോധക്ഷയത്തിലേക്കും മരണത്തിലേക്കും എത്താം. പ്രാണികൾ മൂലമുള്ള അലർജി മൂന്നു തരത്തിലുണ്ട്. കുത്തുന്ന പ്രാണികൾ, കടിക്കുന്ന പ്രാണികൾ എന്നിവ മൂലവും പ്രാണികളുടെ അവശിഷ്ടങ്ങൾ ശ്വസിക്കുന്നതു മൂലവും ഉണ്ടാകുന്ന അലർജികളാണ് അവ. കുത്തുന്നതു മൂലമുള്ളതാണ് ഏറ്റവും ഗുരുതരം. അലർജി പ്രകൃതമുള്ളവരാണെങ്കില്‍ പ്രത്യേകം സൂക്ഷിക്കണം.
ഡോ. വേണുഗോപാൽ
നെഞ്ചു രോഗവിഭാഗം മേധാവി
ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ