സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ ഒരു പ്രധാന കാരണം ആർത്തവകാലത്തെ ശുചിത്വമില്ലായ്മയാണ്. യോനീഭാഗത്തെ പൂപ്പൽ, ചുവന്ന തടിപ്പുകൾ എന്നിവയെല്ലാം അകറ്റാൻ ആർത്തവകാലത്ത് ശുചിത്വം പാലിക്കണം. രക്ത സ്രാവം ഉണ്ടെങ്കിലും ഇല്ലെങ്കിലും കുറഞ്ഞത് നാലു മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റണം. 

ചെറു ചൂടുവെള്ളത്തിൽ യോനീ ഭാഗം കഴുകിയിട്ടു േവണം അടുത്ത പാഡ് വയ്ക്കാൻ. സോപ്പോ ഡെറ്റോളോ ഉപയോഗിക്കേണ്ടതില്ല. യാത്രകളിലാണെങ്കിൽ ടിഷ്യൂ പേപ്പർ കൊണ്ട് വൃത്തിയായി തുടക്കണം. രണ്ടു സാനിറ്ററി പാഡുകൾ ചേർത്ത് ഉപയോഗിക്കുന്നതും പാഡും തുണിയും ഒരുമിച്ച് ഉപയോഗിക്കുന്നതും നല്ലതല്ല.  

ചിലർക്ക് പാഡുകളുടെ അലർജി മൂലമോ പാഡ് തുടകളിൽ ഉരഞ്ഞു പൊട്ടിയോ ചുവന്ന തടിപ്പുകളോ പൊട്ടലോ വരാം. മുറിവിൽ ആന്റി സെപ്റ്റിക് ക്രീം പുരട്ടുകയും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും വേണം. ആർത്തവകാലത്ത് രാവിലെയും വൈകുന്നേരവും കുളിക്കുകയും (പറ്റുമെങ്കിൽ ഇളം ചൂടുവെള്ളത്തിൽ) സ്വകാര്യഭാഗങ്ങൾ വൃത്തിയായി കഴുകുകയും വേണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT