കുടിക്കുന്ന വെള്ളത്തെ പോലും വിശ്വസിക്കാന്‍ സാധിക്കാത്ത കാലമാണെന്ന് ചിലര്‍ തമാശയായി പറയാറുണ്ട്‌. എന്നാല്‍ ഇതില്‍ അല്‍പം കാര്യമുണ്ടെന്നാണ് വാഷിങ്ടൻ എൻവയൺമെന്റ് വര്‍ക്കിങ് ഗ്രൂപ്പ്‌ നടത്തിയ ഒരു ഗവേഷണം പറയുന്നത്. ടാപ്പ് വെള്ളത്തില്‍നിന്നു കാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ആർസെനിക് ആണത്രേ വില്ലൻ. 

അമേരിക്കയിലെ 48,363 കമ്യൂണിറ്റി വാട്ടര്‍ സിസ്റ്റങ്ങളില്‍ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണങ്ങളെ കുറിച്ച് 1990 മുതല്‍ പലതരം പഠനങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്. അന്തരീക്ഷമലിനീകരണം ഇതില്‍ ഒന്നാണ്. എന്നാല്‍ അടുത്തിടെയാണ് കുടിവെള്ളം പോലും ഇതില്‍ ഉള്‍പ്പെടുന്നുവെന്നു ഗവേഷകര്‍ കണ്ടെത്തിയത്. വെള്ളത്തില്‍ പലതരം മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ഇത്തരത്തില്‍ 22 വ്യത്യസ്ത മലിനീകരണ കാരണങ്ങളെ കുറിച്ച് അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണഏജന്‍സിയും OEHHA യും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവയില്‍ ഓരോന്നും കാന്‍സര്‍ സാധ്യത എത്രത്തോളം വര്‍ധിപ്പിക്കുന്നു എന്നൊരു ബെഞ്ച്‌മാര്‍ക്കും ഇവര്‍ നിര്‍മിച്ചിരുന്നു. ഇതില്‍ ആര്‍സെനിക് തന്നെയാണ് ഏറ്റവും അപകടകരം.

ശുദ്ധജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പഠനം ചൂണ്ടികാണിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT